ADVERTISEMENT

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷഓമി ഒരുകൂട്ടം ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. ലോക്ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കേയാണ് പുതിയ ഫോണും മറ്റു ഉൾപ്പന്നങ്ങളും ഇന്ത്യയിൽ പുറത്തിറക്കിയത്. മി 10 സ്മാർട് ഫോൺ, മി ടിവി ബോക്സ് 4കെ‍, മി ട്രൂ വയർലെസ് ഹെഡ്‌ഫോണുകൾ എന്നിവയാണ് അവതരിപ്പിച്ചത്.

 

മി 10 സ്മാർട് ഫോൺ

mi10-2

 

mi-10-camera

നാലുവർഷത്തിനുശേഷം ഷഓമി മറ്റൊരു സുപ്രധാന ഫോൺ കൂടി അവതരിപ്പിച്ചു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC, 8 ജിബി റാം, 256 ജിബി വരെ സ്റ്റോറേജ് വേരിയന്റുകളും ഈ ഫോണിലെ പ്രധാന ഫീച്ചറുകളാണ്. എഫ്എച്ച്ഡി + റെസല്യൂഷനും എച്ച്ഡിആർ 10 പ്ലേബാക്ക് പിന്തുണയുമുള്ള 6.67 വളഞ്ഞ ഒഎൽഇഡി പാനൽ മി 10 പായ്ക്ക് ചെയ്യുന്നതാണ് ഡിസ്പ്ലെ. 

 

mi-box

ക്യാമറ സജ്ജീകരണമാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 13 മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടർ എന്നിവയ്‌ക്കൊപ്പം 108 മെഗാപിക്സൽ ഷൂട്ടർ ഒരു പ്രാഥമിക ക്യാമറയായി ലഭിക്കുന്നു. 30W വയർലെസ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4780 എംഎഎച്ച് ബാറ്ററിയാണ് മി 10 ലുള്ളത്. 8 ജിബി / 128 ജിബിക്ക് 49,999 രൂപയും 8 ജിബി / 256 ജിബി 54,999 രൂപയുമാണ് വില. 

 

mi-earphone

മി ടിവി ബോക്സ്

 

ഇന്ത്യയിൽ പലരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മി ഗാഡ്‌ജെറ്റുകളിൽ ഒന്നാണ് മി ടിവി ബോക്സ്. ആമസോണിന്റെ ഫയർസ്റ്റിക്ക് പോലെ പഴയ ടിവി സ്മാർട് ആക്കുന്നതിനും നെറ്റ്ഫ്ലിക്സ് അല്ലെങ്കിൽ ആമസോൺ പ്രൈം പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉള്ളടക്കത്തിന്റെ സ്ട്രീമിങ് പ്രാപ്തമാക്കുന്നതിനും ഇത് സഹായിക്കും.

 

മി ടിവി ബോക്സിൽ 2.0 ജിഗാഹെർട്‌സ് ക്ലോക്ക് ചെയ്ത ക്വാഡ് കോർ സിപിയു, 2 ജിബി റാം, 8 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്. സ്റ്റെല്ലാർ ഓഡിയോ ഗുണനിലവാരത്തിനായി ഡോൾബി ഓഡിയോയ്‌ക്കൊപ്പം ടിവി ബോക്‌സ് എച്ച്ഡിആർ 10 കണ്ടെന്റ് പ്ലേബാക്കിനെ പിന്തുണയ്‌ക്കുന്നു. ബോക്സിൽ എച്ച്ഡിഎംഐ 2.0, ഡിജിറ്റൽ ഓഡിയോ ഔട്ട്, യുഎസ്ബി പോർട്ട് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ഫയർസ്റ്റിക്കുകളിലെ ഫയർഒഎസ്- ന് വിപരീതമായി ഇത് ആൻഡ്രോയിഡ് ടിവിയിൽ പ്രവർത്തിക്കുന്നു. പ്ലേസ്റ്റേറിലെ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാം. മി ടിവി ബോക്സ് 4 കെ യുടെ വില 3,499 രൂപയാണ്. സാധാരണ ആമസോൺ ഫയർ‌സ്റ്റിക്കിനേക്കാൾ വിലകുറഞ്ഞതാണ്.

 

മി ട്രൂ വയർലെസ് ഇയർഫോണുകൾ

 

മി വയർലെസ് ഇയർബഡുകളുടെ രണ്ടാം തലമുറ പുറത്തിറക്കി. ഇത് ആപ്പിൾ എയർപോഡുകളുമായി വളരെ സാമ്യമുള്ളതായി തോന്നുമെങ്കിലും ചലി ഫീച്ചറുകളിൽ വ്യത്യാസങ്ങളും ഉണ്ട്. നീളമേറിയ ബബിൾ-ഗം സ്റ്റെം സാധാരണയിൽ നിന്ന് വേറിട്ടുനിൽക്കുന്നു. ഒപ്പം വലുതും കൂടുതൽ ബോക്സി രൂപത്തിലുള്ള ചാർജിങ് കേസുമുണ്ട്. ഒരൊറ്റ ചാർജിൽ 4 മണിക്കൂർ പ്ലേബാക്ക് ചെയ്യാം. മി ട്രൂ വയർലെസ് ഇയർഫോൺസ് 2 ന്റെ വില 4,449 രൂപയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com