ADVERTISEMENT

കൊറോണ വൈറസ് ഭീതിക്കിടെ ഐഫോൺ 12 സീരീസിനായുള്ള ഇവിടിയുടെ (എഞ്ചിനീയറിംഗ് വാലിഡേഷൻ ആൻഡ് ടെസ്റ്റിങ്) രണ്ടാം ഘട്ടം ജൂൺ അവസാനത്തോടെ പൂർത്തിയാക്കാൻ ആപ്പിൾ ഒരുങ്ങുന്നുവെന്നും ജൂലൈ ആദ്യം തന്നെ വരാനിരിക്കുന്ന ഐഫോൺ മോഡലുകളുടെ വൻതോതിൽ ഉത്പാദനം ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ.

 

ഡിജിടൈംസ് റിപ്പോർട്ട് അനുസരിച്ച്, എല്ലാ ഐഫോൺ 12 മോഡലുകളും അടുത്ത മാസം ഉൽ‌പാദനത്തിലേക്ക് പ്രവേശിക്കുമെങ്കിലും എല്ലാ മോഡലുകളും ഒരേസമയം വിപണിയിലെത്തുമോ എന്ന് വ്യക്തമല്ല. ആപ്പിളിന്റെ ഐഫോൺ 12 ലൈനപ്പിൽ ഈ വർഷം 6.1 ഇഞ്ച്, 6.7 ഇഞ്ച് വേരിയന്റുകളിൽ രണ്ട് ഐഫോൺ പ്രോ മോഡലുകൾ ഉൾപ്പെടും. നോൺ-പ്രോ ഐഫോൺ 12 മോഡലുകൾ 5.4 ഇഞ്ച്, 6.1 ഇഞ്ച് ഡിസ്‌പ്ലേകളുമായിട്ടാണ് വരുന്നത്.

 

ഉയർന്ന ഐഫോൺ 12 മോഡലുകൾ - ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് - വേഗമേറിയ എംഎം വേവ് 5 ജി കണക്റ്റിവിറ്റി അവതരിപ്പിക്കുന്ന ഐഫോൺ 12, ഐഫോൺ 12 മാക്‌സ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏതാനും ആഴ്ചകൾക്കുശേഷം അവതരിപ്പിക്കുമെന്ന് അനലിസ്റ്റ് മിംഗ്-ചി കുവോ അഭിപ്രായപ്പെട്ടു.

 

അതേസമയം, ആപ്പിൾ പുതിയ ഐഫോൺ 12 സീരീസ് പുറത്തിറക്കാൻ കുറഞ്ഞത് രണ്ട് മാസമെങ്കിലും വൈകും. ഇത് സാധാരണ സെപ്റ്റംബർ പകുതി സമയപരിധിക്കുപകരം നവംബറിൽ നടക്കാം. ഇൻ‌വെസ്റ്റ്മെൻറ് ബാങ്ക് കോവന്റെ റിപ്പോർട്ട് അനുസരിച്ച്, ആപ്പിളിന്റെ രണ്ടാം പാദ ഉത്പാദനം 35 ദശലക്ഷം യൂണിറ്റായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ പാദത്തിൽ നിന്ന് 5 ശതമാനം ഇടിവ് നേേരിടും. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നിന്ന് 13 ശതമാനം ഇടിവായിരിക്കും ഇത്. ഉൽ‌പാദന വിതരണ ശൃംഖല സാധാരണ ഔട്ട്‌പുട്ട് നിരക്കിലേക്ക് മടങ്ങിയെത്തിയെങ്കിലും വിൽപ്പന അനിശ്ചിതത്വത്തിലാണെന്ന് അനലിസ്റ്റ് പറഞ്ഞു.

English Summary: Apple iPhone 12 production to begin in July: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com