ADVERTISEMENT

ഇന്ത്യയില്‍ വളരുന്ന ചൈനാ വിരുദ്ധ വികാരം മുതലാക്കാനുള്ള ദക്ഷിണ കൊറിയൻ കമ്പനി സാംസങ്ങിന്റെ ശ്രമം വിജയിച്ചെന്ന് റിപ്പോർട്ട്. ചില പ്രമുഖ ചൈനീസ് ബ്രാൻഡുകൾക്കുള്ള നിയന്ത്രണവും ചൈന വിരുദ്ധ വികാരവും ദക്ഷിണ കൊറിയൻ‌ കമ്പനിയെ വളരെയധികം സഹായിക്കുകയും രണ്ടാം പാദത്തിൽ (ഏപ്രിൽ-ജൂൺ കാലയളവിൽ) ഇന്ത്യയിൽ 26 ശതമാനം വിപണി വിഹിതമുള്ള രണ്ടാമത്തെ വലിയ ബ്രാൻഡായി മാറുകയും ചെയ്തുവെന്ന് കൗണ്ടർപോയിന്റ് റിസർച്ച് റിപ്പോർട്ട് വ്യക്തമക്കുന്നു.

 

ലോക്ഡൗണിനുശേഷം പെൻ‌റ്റ്-അപ്പ് സ്മാർട് ഫോൺ ഡിമാൻഡ് ജൂൺ മാസത്തെ തലത്തിലേക്ക് ഉയർന്നതും ആ ആവശ്യം നിറവേറ്റുന്നതിനായി കമ്പനി മുഴുവൻ ഉൽ‌പാദന ശേഷി പുറത്തെടുക്കാൻ തയാറായതും കാരണം കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സാംസങ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന വിഹിതം നേടി. രണ്ടാം പാദത്തിൽ 29 ശതമാനം വിപണി വിഹിതം നേടിയ സാംസങ് ഷഓമിക്ക് പിന്നിൽ രണ്ടാമതാണ്.

 

എം-സീരീസ് നവീകരിക്കുകയും ഓഫ്‌ലൈൻ ചാനലുകളിൽ അവതരിപ്പിക്കുകയും സാംസങ് കെയർ പ്ലസ് പോലുള്ള പുതിയ സ്കീമുകൾ ഇന്ത്യൻ വിപണിയിൽ സ്ഥാനം പുനഃസ്ഥാപിക്കാൻ ബ്രാൻഡിനെ സഹായിക്കുകയും ചെയ്തുവെന്ന് കൗണ്ടർപോയിന്റിലെ ‘മാർക്കറ്റ് മോണിറ്റർ സർവീസ്’ പറയുന്നു. സാംസങ്ങിനെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ വൈവിധ്യമാർന്ന വിതരണ ശൃംഖലയുണ്ട്. ഇത് പാർട്സുകളുടെ സ്ഥിരമായ ഇറക്കുമതി നിലനിർത്താൻ സഹായിച്ചു. ജൂൺ അവസാനത്തോടെ ഉൽപ്പാദന ശേഷിയിലെത്തുന്ന ആദ്യത്തെ ബ്രാൻഡാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.

 

ചൈനീസ് ബ്രാൻഡുകളുടെ മൊത്തം വിഹിതം 81 ശതമാനത്തിൽ നിന്നു 72 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ചൈനീസ് കമ്പനികളുടെ 59 ആപ്ലിക്കേഷനുകൾ നിരോധിക്കാനും അധിക സൂക്ഷ്മപരിശോധനയ്ക്കിടയിൽ ചൈനയിൽ നിന്ന് ചരക്ക് ഇറക്കുമതി വൈകിപ്പിക്കാനും സർക്കാർ സ്വീകരിച്ച കർശന നടപടികളാണ് ഇത് കൂടുതൽ സങ്കീർണമാക്കിയത്.

 

രാജ്യവ്യാപകമായി ലോക്ഡൗൺ ആയതിന്റെ ഫലമായി ഏപ്രിൽ മാസത്തിൽ കയറ്റുമതി പൂജ്യമായിരുന്നു. കോവിഡ് കാരണം രാജ്യത്തെ-വൈഡ് ലോക്ഡൗൺ വരെ ഉത്പാദനം ഏതാണ്ട് 40 ദിവസം നിലച്ചിരുന്നു. ജൂൺ മാസത്തിൽ, സ്മാർട് ഫോൺ കയറ്റുമതിയിൽ 0.3 ശതമാനം നേരിയ ഇടിവ് രേഖപ്പെടുത്തി. മൂന്നാം സ്ഥാനത്തുള്ള വിവോയ്ക്ക് ( 17 ശതമാനം ഓഹരി) പോസ്റ്റ് ലോക്ഡൗൺ ഡിമാൻഡ് കൈകാര്യം ചെയ്യാൻ കഴിഞ്ഞു. ഫ്ലാഗ്ഷിപ്പ് വി 19 ലോഞ്ച് ചെയ്തതും വൈ-സീരീസ് പോർട്ട്‌ഫോളിയോയിൽ വൈ 50, വൈ 30 പോലുള്ള സ്മാർട് ഫോണുകൾ ഉൾപ്പെടുത്തിയതും ജൂണിൽ വേഗത്തിൽ വീണ്ടെടുക്കാൻ ബ്രാൻഡിനെ സഹായിച്ചു.

 

English Summary: Samsung becomes 2nd largest smartphone brand in India in Q2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com