ADVERTISEMENT

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയകളിലും മറ്റു ഓൺലൈൻ മാധ്യമങ്ങളിലും നിറഞ്ഞുനിന്ന മമ്മൂട്ടി ചിത്രത്തിലെ ഫോണിനെ കുറിച്ചും ചില ആരാധകർ അന്വേഷണം നടത്തി. ആപ്പിൾ ഉൾപ്പന്നങ്ങളുടെ സ്ഥിരം ഉപഭോക്താവായിരുന്ന മമ്മൂട്ടിയുടെ കൈവശം ഇപ്പോഴുള്ള ഐഫോണല്ലെന്ന് പെട്ടെന്ന് തന്നെ ആരാധകർ കണ്ടെത്തി. പിന്നെ, ഏതായിരിക്കും ഫോൺ?

 

2020 മാര്‍ച്ച് ആറിന് പുറത്തിറങ്ങിയ സാംസങ്ങിന്‍റെ ഗാലക്സി S20 അള്‍ട്രാ ഫോണാണ് മമ്മൂട്ടി ഉപയോഗിച്ചതെന്നാണ് ആരാധകര്‍ കണ്ടെത്തിയത്. സാംസങ് ഗാലക്‌സി S20 സീരിസിലെ ഏറ്റവും വലിയ ഫോണാണ് ഗാലക്‌സി S20 അൾട്രാ. 12 ജിബി/16 ജിബി LPDDR5 റാം, 128 ജിബി/ 256 ജിബി/ 512 ജിബി സ്റ്റോറേജ് എന്നീ ഓപ്‌ഷനുകളാണ് LTE, 5G വേരിയന്റ്സിനുള്ളത്. 5,000എംഎഎച്ച് ആണ് ബാറ്ററി ശേഷി. മറ്റ് ഗാലക്‌സി S20 സീരിസ് മോഡലുകളിൽ നിന്നും വ്യത്യസ്തമായി വലിയ ക്യാമറ സെൻസർ അപ്‌ഡേറ്റുകളും ഹാൻഡ്‌സെറ്റിലുണ്ട്. ഒരു ലക്ഷത്തിനടുത്താണ് സാംസങ് ഗാലക്‌സി S20 അള്‍ട്രയുടെ ഇന്ത്യന്‍ വില.

 

പുത്തന്‍ സാങ്കേതിക സേവനങ്ങളും ഡിജിറ്റൽ ഉല്‍പ്പന്നങ്ങളും ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയായ മമ്മൂട്ടി വിപണിയില്‍ വരുന്ന പുത്തന്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ വലിയ താത്പര്യം കാണിക്കാറുണ്ട്. തന്റെ മേഖലയുമായി ബന്ധപ്പെട്ടുള്ള, സിനിമയില്‍ പരീക്ഷിക്കാനാകുന്ന എല്ലാ സാങ്കേതിക സേവനങ്ങളും ഉല്‍പ്പന്നങ്ങളും മമ്മൂട്ടി വാങ്ങാറുണ്ട്.

 

ഓണ്‍ലൈന്‍ സാങ്കേതികത ഇഷ്ടപ്പെടുന്ന മമ്മൂട്ടിയാണ് ദക്ഷിണേന്ത്യന്‍ സിനിമാ താരങ്ങള്‍ക്കിടയില്‍ ആദ്യമായി സ്വന്തം പേരില്‍ വെബ്സൈറ്റ് തന്നെ തുടങ്ങിയത്. രാജ്യത്ത് ഇന്റര്‍നെറ്റ് സേവനം വ്യാപകമായി വരുന്നതിന് മുൻപ് തന്നെ മമ്മൂട്ടിയുടെ പേരില്‍ വെബ്സൈറ്റ് തുടങ്ങിയിരുന്നു. മമ്മൂട്ടി ഡോട്ട് കോം ഡൊമെയിൻ 1997ലാണ് റജിസ്റ്റര്‍ ചെയ്തത്. സ്ഥിരമായി ഓൺലൈനിലൂടെ ആരാധകരുമായി സംവദിക്കുന്ന മമ്മൂട്ടി ജനപ്രിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളായ ഫെയ്സ്ബുക്, ട്വിറ്റര്‍, ഇൻസ്റ്റഗ്രാം എന്നിവയുടെ സജീവ ഉപയോക്താവ് കൂടിയാണ്.

എന്താണ് ഈ ഫോണിന് ഇത്ര പുതുമയുള്ളത്? 

English Summary: which smartphone did actor mammootty used in his latest viral instagram post?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com