ADVERTISEMENT

മോട്ടറോളയുടെ പോർട്ട്‌ഫോളിയോയിൽ പുതിയ സ്മാർട് ഫോൺ മോട്ടോ ജി 9 പ്ലസ് അവതരിപ്പിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട് ഫോൺ വ്യാഴാഴ്ച ബ്രസീലിലാണ് അവതരിപ്പിച്ചത്. മോട്ടോ ജി 9 ഇന്ത്യയിൽ അവതരിപ്പിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് മോട്ടോ ജി 9 പ്ലസും വരുന്നത്. ബജറ്റ് വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള ജി 9ന്റെ കൂടുതൽ സവിശേഷതകൾ ഉൾക്കൊള്ളുന്ന പതിപ്പാണ് മോട്ടോ ജി 9 പ്ലസ്.

 

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജി എസ്ഒസി സവിശേഷതയുള്ളതും 5000 എംഎഎച്ച് ബാറ്ററിയുള്ളതുമായതിനാൽ മോട്ടോ ജി 9 പ്ലസിനെക്കുറിച്ച് നേരത്തെ പുറത്തുവന്ന വിവരങ്ങളെല്ലാം ശരിയാണ്. സ്‌നാപ്ഡ്രാഗൺ 730 ജി നൽകുന്ന മോട്ടോ ജി 9 പ്ലസിന് 128 ജിബി ഓൺബോർഡ് സ്റ്റോറേജുണ്ട്. 64 മെഗാപിക്സലിന്റെ പ്രധാന സെൻസറുള്ള ഫോണിന് പിന്നിൽ ക്വാഡ് ക്യാമറ സജ്ജീകരണമുണ്ട്.

 

പുതിയ മോട്ടോ ജി 9 പ്ലസിന്റെ ബ്രസീലിലെ ( 4 ജിബി + 128 ജിബി സ്റ്റോറേജ്) വില ബിആർഎൽ 2.249,10 (ഏകദേശം 31,000 രൂപ) ആണ്. റോസ് ഗോൾഡ്, ബ്ലൂ ഇൻഡിഗോ കളർ ഓപ്ഷനുകളിലാണ് ഹാൻഡ്‌സെറ്റ് വരുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് വിൽപ്പന. മോട്ടോ ജി 9 പ്ലസ് ഇന്ത്യയിൽ അവതരിപ്പിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

 

മോട്ടോ ജി 9 പ്ലസിൽ ഒരു ഹൈബ്രിഡ് ഡ്യുവൽ സിം സ്ലോട്ട് (നാനോ) ഉണ്ട്. ഇത് ആൻഡ്രോയിഡ് 10 ഒഎസിൽ പ്രവർത്തിക്കുന്നു. 6.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് മാക്‌സ് വിഷൻ എച്ച്ഡിആർ 10 സൂപ്പർ സ്‌ക്രീൻ ഡിസ്‌പ്ലേയാണ് ഫോണിന്റെ സവിശേഷത. മോട്ടോ ജി 9 പ്ലസിന് ഒരു ക്വാഡ് ക്യാമറ സജ്ജീകരണം ഉണ്ട്. ഇതിൽ എഫ് / 1.8 അപ്പേർച്ചറുള്ള 64 മെഗാപിക്സലിന്റേതാണ് പ്രധാന ക്യാമറ. എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ 118 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, എഫ് / 2.2 അപ്പേർച്ചറുള്ള മറ്റൊരു 2 മെഗാപിക്സൽ മാക്രോ ക്യാമറ, നാലാമതായി എഫ് / 2.2 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉണ്ട്. ഫോണിന് പിന്നിൽ എൽഇഡി ഫ്ലാഷ് ഉണ്ട്. മുന്നിൽ എഫ് / 2.0 അപ്പേർച്ചറുള്ള 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

 

30W ടർബോപവർ ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി 9 പ്ലസിന്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ബ്ലൂടൂത്ത് വി 5, വൈ-ഫൈ 802.11 എസി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ ഉൾപ്പെടുന്നു. ഫിംഗർപ്രിന്റ് സെൻസർ ഫീച്ചറും ഉണ്ട്. ആക്‌സിലറോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ, ഗൈറോസ്‌കോപ്പ്, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവയാണ് മറ്റ് സെൻസറുകൾ.

 

English Summary: Moto G9 Plus With 5,000mAh Battery, Snapdragon 730G SoC Launched: Price, Specifications

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com