sections
MORE

റിയൽ‌മി നാർ‌സോ 20 പ്രോ ഇന്ത്യയിലെത്തി, ശക്തമായ പ്രോസസ്സർ, 4 ക്യാമറ, വിലയും കുറവ്

narzo-20a
SHARE

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ റിയല്‍മിയുടെ പുതിയ ഹാൻഡ്സെറ്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. യുവാക്കളെ മനസ്സിൽ വച്ചുകൊണ്ടാണ് റിയൽ‌മിയുടെ പുതിയ നീക്കം. ഏറ്റവും ശക്തമായ പ്രോസസ്സറുകൾ, ഫാസ്റ്റ് ചാർജിങ്, വലിയ ബാറ്ററികൾ എന്നിവ വാഗ്ദാനം ചെയ്യുന്ന മൂന്ന് ഹാൻഡ്സെറ്റുകളാണ് പുറത്തിറക്കിയത്.

ശക്തമായ 65W ചാർജിങ് സാങ്കേതികവിദ്യയുള്ള നാർസോ 20 പ്രോ, ഗെയിമിങ് ഹാർഡ്‌വെയറുള്ള നാർസോ 20, വിലകുറഞ്ഞ എൻട്രി ലെവൽ നാർസോ 20 എ എന്നിവയാണ് ഈ ശ്രേണിയിലെ മൂന്ന് ഹാൻഡ്സെറ്റുകൾ. വിവിധ വകഭേദങ്ങളിൽ വരുന്ന മൂന്ന് ഫോണുകളാണ് നാർസോ 20 സീരീസിൽ ഉള്ളതെങ്കിലും ലോഞ്ചിന്റെ പ്രത്യേകത നാർസോ 20 പ്രോയാണ്. വ്യത്യസ്ത സ്റ്റോറേജ് കോൺഫിഗറേഷനുകളുള്ള 6 ജിബി, 8 ജിബി വേരിയന്റുകൾ ഉൾപ്പെടെ രണ്ട് വേരിയന്റുകളിലാണ് സ്മാർട് ഫോൺ വരുന്നത്. 6 ജിബി വേരിയന്റിന് 14,999 രൂപയും 8 ജിബി വേരിയന്റിന് 16,999 രൂപയുമാണ് വില.

∙ നാർ‌സോ 20 പ്രോ ഫീച്ചറുകൾ

ഡിസ്‌പ്ലേ: 90 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം 6.5 ഇഞ്ച് പിഎസ്‌പി ഡിസ്‌പ്ലേയാണ് റിയൽമി നാർസോ 20 പ്രോയുടെ സവിശേഷത.

ചിപ്‌സെറ്റ്: നാർസോ 20 പ്രോയ്ക്ക് ഒക്ടാകോർ 2.05 ജിഗാഹെർട്‌സ് മീഡിയടെക് ഹെലിയോ ജി 95 പ്രോസസറും 8 ജിബി റാമും ഉണ്ട്. 6 ജിബി, 8 ജിബി റാമുകൾ ഉൾപ്പെടെ രണ്ട് വ്യത്യസ്ത വേരിയന്റുകളിലാണ് സ്മാർട് ഫോൺ വരുന്നത്.

narzo-20-pro

സ്റ്റോറേജ്: 64 ജിബി, 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് റിയൽ‌മി നർസോ 20 പ്രോ അവതരിപ്പിച്ചത്.

ക്യാമറകൾ: റിയൽമി നാർസോ 20 പ്രോയിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാവൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ ഉള്‍പ്പെടുന്ന 4 ക്യാമറകളാണ് പിന്നിലുള്ളത്. മുൻവശത്ത്, സെൽഫികൾക്കായി 16 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾക്കൊള്ളുന്നു.

ബാറ്ററി: 65W സൂപ്പർഡാർട്ട് ചാർജ് സാങ്കേതികവിദ്യയ്ക്കുള്ള പിന്തുണയോടെ 4500 എംഎഎച്ച് ബാറ്ററിയാണ് റിയൽമി നാർസോ 20 പ്രോയിൽ ഉള്ളത്.

narzo-20

∙ നാർസോ 20 ഫീച്ചറുകൾ

മീഡിയടെക് ഹെലിയോ ജി 85 പ്രോസസർ, 6000 എംഎഎച്ച് മെഗാ ബാറ്ററി, 48 എംപി എഐ ട്രിപ്പിൾ ക്യാമറ, 18W ക്വിക്ക് ചാർജ് സാങ്കേതികവിദ്യ എന്നിവയാണ് നാർസോ 20 ന്റെ കരുത്ത്. 4 ജിബി + 64 ജിബി, 4 ജിബി + 128 ജിബി വേരിയന്റുകളിൽ 10,499 രൂപയ്ക്കും 11,499 രൂപയ്ക്കും ലഭ്യമാണ്. സെപ്റ്റംബർ 28 ന് നാർസോ 20 വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി അറിയിച്ചു.

∙ നാർസോ 20 എ  ഫീച്ചറുകൾ

വിലകുറഞ്ഞ മോഡൽ നാർസോ 20 എയിൽ സ്‌നാപ്ഡ്രാഗൺ 665 പ്രോസസർ, 5000 എംഎഎച്ച് ബാറ്ററി, 12 എംപി എഐ ട്രിപ്പിൾ ക്യാമറ എന്നിവയുണ്ട്. 3 ജിബി + 32 ജിബി, 4 ജിബി + 64 ജിബി വേരിയന്റുകളിൽ യഥാക്രമം 8,499 രൂപയ്ക്കും 9,499 രൂപയ്ക്കും ലഭ്യമാണ്. സെപ്റ്റംബർ 30 ന് ഹാൻഡ്സെറ്റ് വാങ്ങാം.

narzo-20a-

മൂന്ന് ഹാൻഡ്സെറ്റുകളും റിയൽമെ.കോം, ഫ്ലിപ്കാർട്ട്.കോം, ഓഫ്‌ലൈൻ സ്റ്റോറുകളിൽ അതത് വിൽപ്പന തീയതികളിൽ ലഭ്യമാണ്. വെറും 38 മിനിറ്റിനുള്ളിൽ മുഴുവൻ ചാർജും ചെയ്യാനാകുന്നതിനാൽ സമാനതകളില്ലാത്ത അനുഭവം നർസോ 20 പ്രോ നൽകുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ അനുഭവത്തിനായി ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയൽ‌മി യുഐ 2.0 കമ്പനി പുറത്തിറക്കി.

English Summary: Realme Narzo 20 Pro launched in India: Price, specifications

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA