ADVERTISEMENT

രാജ്യത്തെ മുന്‍നിര സ്മാർട് ഫോൺ വിതരണ കമ്പനിയായ പോക്കോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. പോക്കോ സി 3 ഹാൻഡ്സെറ്റാണ് വിതരണത്തിനു എത്തിയിരിക്കുന്നത്. റെഡ്മി 9 സി യുടെ പരിഷ്കരിച്ച പതിപ്പാണ് സി3.

 

കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മികച്ച ഫോണുകളിലൊന്നാണ് പോക്കോ സി 3. വാട്ടർ ഡ്രോപ്പ് നോച്ച്, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 3 ജിബി റാം + 32 ജിബി സ്റ്റോറേജുള്ള എൻട്രി വേരിയന്റിനൊപ്പം പോക്കോ സി 3 മറ്റു രണ്ട് വേരിയന്റുകളും പ്രഖ്യാപിച്ചു. തുടക്ക വേരിയന്റിന് 7,499 രൂപയാണ് വില. ഉയർന്ന വിലയിലുള്ള വേരിയന്റിന് 64 ജിബി സ്റ്റോറേജും 4 ജിബി റാമും ലഭിക്കും. ഇതിന്റെ വില 8,999 രൂപയാണ്. ആർട്ടിക് ബ്ലൂ, ലൈം ഗ്രീൻ, മാറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിൽ രണ്ട് വേരിയന്റുകളും ലഭ്യമാണ്. ഒക്ടോബർ 16 മുതൽ ഫ്ലിപ്കാർട്ട് വഴി ഹാൻഡ്സെറ്റ് വിൽപ്പനയ്‌ക്കെത്തും.

 

പോക്കോ സി 3 ഒരു ബജറ്റ് സ്മാർട്ട ഫോണായാണ് അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി വരെ റാമും 64 ജിബി വരെ സ്റ്റോറേജുമായി ജോടിയാക്കിയ ഹെലിയോ ജി 35 പ്രോസസറാണ് പോക്കോയിലുള്ളത്. 512 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാൻ കഴിയും. പോക്കോയുടെ ഹൈപ്പർ ഗെയിമിങ് എഞ്ചിനുള്ള ഹാൻഡ്സെറ്റും വരുന്നുണ്ട്. 6.53 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, വാട്ടർ ഡ്രോപ്പ് സ്റ്റൈൽ നോച്ച് എന്നിവയുമായാണ് ഫോൺ വരുന്നത്.

 

13 മെഗാപിക്സൽ പ്രൈമറി ലെൻസ്, 5 മെഗാപിക്സൽ സെക്കൻഡറി അൾട്രാ-വൈഡ് ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോൺ വരുന്നത്. മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ട്. 

 

English Sumamry: Poco C3 launched in India with 5000mAh battery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com