ADVERTISEMENT

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ ഒക്ടോബർ 16 മുതൽ 21 വരെ നടക്കും. വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിൽപ്പന കാലയളവിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾക്ക് വൻ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒരു ഡീൽ എൽജിയുടെ ഇരട്ടസ്ക്രീൻ സ്‌ക്രീൻ ജി 8 എക്‌സ് തിൻക്യു ആണ്. ഇന്ത്യയിൽ 54,990 രൂപ വിലയുണ്ടായിരുന്ന ഫോൺ ഓഫർ സെയിലിൽ 19,999 രൂപയ്ക്കാണ് വിൽക്കുക. ഇതിനുപുറമെ ക്രെഡിറ്റ് കാർഡ് ഇളവുകളും ലഭിക്കും.

 

കഴിഞ്ഞ ഡിസംബറിൽ ലോഞ്ച് ചെയ്ത ഹാൻഡ്സെറ്റാണ് എൽജി ജി 8 എക്സ് തിൻക്യു. ഇപ്പോൾ വിൽക്കുന്നത് 49,999 രൂപയ്ക്കാണ്. എന്നാൽ ജിഎസ്ടി കൂടിയത് കാരണം  54,990 രൂപ നൽകണം. അതായത് ഓഫർ വിൽപ്പനയിൽ 35,000 രൂപയുടെ കിഴിവാണ് നൽകുന്നത്.

lg-g8x

 

2340 x 1080 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.4 ഇഞ്ച് രണ്ട് എഫ്‌എച്ച്‌ഡി + ഒഎൽഇഡി ഡിസ്‌പ്ലേകളാണ് എൽജി ജി 8 എക്‌സ് തിൻക്യുവിന്റെ പ്രധാന സവിശേഷത. എന്നാൽ, ഹാൻഡ്സെറ്റിലെ സ്‌നാപ്ഡ്രാഗൺ 855 ചിപ്‌സെറ്റ് വിപണിയിൽ ലഭിക്കുന്ന ഏറ്റവും പുതിയ ഒന്നല്ല. ഇത് കഴിഞ്ഞ വർഷത്തെ മുൻനിര ചിപ്പാണ്.

 

എൽജി ജി 8 എക്സ് തിൻക്യുന്റെ റിയര്‍ ക്യാമറകൾ എഫ് / 1.8 അപ്പേർച്ചറുള്ള 12 എംപി സെൻസറും എഫ് / 2.4 അപ്പേർച്ചറുള്ള 13 എംപി അൾട്രാ വൈഡ് സെൻസറും അടങ്ങുന്നതാണ്. മുൻഭാഗത്ത് 32 എംപിയുടെ സെൽഫി ഷൂട്ടറും ഉൾപ്പെടുന്നു. സ്മാർട് ഫോണുകളിലെ ഓഡിയോ നിലവാരം ഗൗരവമായി കാണുന്ന ചുരുക്കം ചില ഫോൺ ഒഇഎമ്മുകളിൽ ഒന്നാണ് എൽജി. എൽജി ജി 8 എക്സ് തിൻക്യുവിൽ രണ്ട് 1.2W സ്പീക്കറുകളും മെറിഡിയൻ ഓഡിയോ ട്യൂൺ ചെയ്ത 32-ബിറ്റ് ഹൈ-ഫൈ ക്വാഡ് ഡിഎസിയും ലഭിക്കും. ഹെഡ്‌ഫോൺ ജാക്കുമായി വരുന്ന ഹാൻഡ്സെറ്റിന് IP68 റേറ്റിങും നൽകുന്നുണ്ട്.

 

6 ജിബി റാമും 128 ജിബി വികസിപ്പിക്കാവുന്ന ഇന്റേണൽ സ്റ്റോറേജുമാണ് ഹാൻഡ്‌സെറ്റ് വാഗ്ദാനം ചെയ്യുന്നത്. എൽ‌ജി ജി 8 എക്സ് തിൻ‌ക്യു ആൻഡ്രോയിഡ് പൈ പ്രവർത്തിപ്പിക്കുന്നുണ്ടെങ്കിലും എൽ‌ജി ഇതിനകം തന്നെ ഈ ഫോണിനായി ആൻഡ്രോയിഡ് 10 അപ്‌ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്. അതിവേഗ ചാർജ് 3.0 പിന്തുണയ്ക്കുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.

 

English Summary: LG G8X ThinQ Goes on Sale for Rs. 19,990 During Flipkart Big Billion Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com