ADVERTISEMENT

ഒരു കാലത്ത് ടെക്‌ലോകം അടക്കിഭരിച്ചിരുന്ന ഫോണായിരുന്നു നോക്കിയ 3310. പത്ത് വർഷം മുന്‍പ് പുറത്തിറങ്ങിയ ഈ ഫോൺ ഇപ്പോഴും കൊണ്ടുനടക്കുന്നവരുണ്ട്. എല്ലാം കൊണ്ടും മികച്ചതായിരുന്നു നോക്കിയ 3310. ഈ ഫോണിന്റെ മുഖം വീണ്ടും പുതിയ ഐഫോൺ സ്ക്രീനിലും തെളിയാൻ തുടങ്ങിയിരിക്കുന്നു. ഐഒഎസ് 14 പുറത്തുവന്നതോടെ നിരവധി ഫീച്ചറുകളാണ് ഐഫോണ്‍ സ്ക്രീനിലേക്ക് വന്നിരിക്കുന്നത്. പുതിയ ഫീച്ചറുകളുടെയും ആപ്പുകളുടെയും സഹായത്തോടെ ഉപയോക്താക്കൾക്ക് ഐഫോൺ സ്ക്രീൻ മാറ്റാൻ കഴിയും.

 

ഡൈനാമിക വിഡ്ജറ്റുകൾ ഉൾപ്പെടുത്താനും ആപ്പുകൾ ഫോൾഡറുകളായി ക്രമീകരിക്കാനുമൊക്കെ സൗകര്യമുള്ളതാണ് ഐഒഎസ് 14. ഐഒഎസ് 14 ലെ ചില സാധ്യതകൾ ഉപയോഗിച്ചാണ് നോക്കിയ 3310 സ്ക്രീനും സ്നേക്ക് ഗെയിം എല്ലാം ഐഫോണിന്റെ സ്ക്രീനിലും കൊണ്ടുവന്നിരിക്കുന്നത്. റെട്രോ വിഡ്ജറ്റ് എന്ന ആപ്പാണ് നോക്കിയ 3310 ന്റെ സ്ക്രീൻ വിഡ്ജറ്റ് ഐഫോണിലും ലഭ്യമാക്കിയിരിക്കുന്നത്.

 

റെട്രോ വിഡ്ജറ്റ് എന്ന് വിളിക്കപ്പെടുന്ന ഈ ഐഒഎസ് ആപ്ലിക്കേഷൻ ഏറ്റവും പുതിയ ഐഒഎസ്14, ഐപാഡ്ഒഎസ് 14ൽ പ്രവർത്തിക്കുന്ന ആപ്പിൾ ഉപകരണത്തിന്റെ ഹോം സ്‌ക്രീനിൽ ചില സവിശേഷ വിഡ്ജറ്റുകൾ ചേർക്കാൻ അനുവദിക്കുന്നുണ്ട്. ഏറ്റവും പുതിയ ഐഒഎസ് 14 ൽ ഉപയോക്താക്കൾക്ക് അവരുടെ ഹോം സ്‌ക്രീനുകൾ ഇഷ്‌ടാനുസൃതമാക്കാനുള്ള ഓപ്ഷൻ നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് ആപ്ലിക്കേഷനിൽ വിഡ്ജറ്റുകൾ ഇഷ്‌ടാനുസൃതമാക്കാനും തുടർന്ന് സ്‌ക്രീനിൽ ചേർക്കാൻ വിഡ്ജറ്റ് ഗാലറി ഉപയോഗപ്പെടുത്താനും സാധിക്കും.

 

ഐഫോൺ ഹോം സ്‌ക്രീനിന് വേറിട്ട മുഖമാണ് റെട്രോ നൽകുന്നത്. നോക്കിയ 3310 ന്റെ സ്ക്രീനിലെ പോലെ ബാറ്ററി സ്റ്റാറ്റസ്, ഉപകരണത്തിന്റെ നെറ്റ്‌വർക്ക് നില, ഇന്നത്തെ നിലവിലെ സമയം എന്നിവയും കാണാം. ഇതിനകത്ത് തന്നെ സ്നേക്ക് ഗെയിമും കളിക്കാം. 4.5 എംബി മാത്രമുള്ള ഈ ആപ്ലിക്കേഷൻ വലുപ്പത്തിൽ വളരെ ചെറുതാണ്. ആപ്പ് സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാന്നു ആപ്ലിക്കേഷന്റെ വില 159 രൂപയാണ്.

 

English Summary: This App Brings Nokia 3310-Themed Widgets to Your iPhone Home Screen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com