sections
MORE

2021 ലെ ഐഫോൺ ബോക്സിൽ ഒന്നും ഉണ്ടാകില്ല, ചാർജർ ഒഴിവാക്കിയതിന് പിന്നിൽ ചതിയെന്ന് ട്രോൾ

iphone-empty-box
SHARE

ഒക്ടോബർ 13 ന് അവതരിപ്പിച്ച ഐഫോൺ 12 സീരീസ് ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ പ്രതീക്ഷകളെയാണ് ആപ്പിളിന്റെ ‘കപട പരിസ്ഥിതിവാദം’ ഉപയോഗിച്ച് തകർക്കുന്നതെന്ന് ട്വിറ്ററിൽ ചർച്ച നടക്കുന്നു. ആപ്പിൾ ഇത് വീണ്ടും ചെയ്യുന്നു! ഇനിയും ചെയ്യുമെന്നാണ് ചാർജറും ഇയർപോഡും ഒഴിവാക്കിയതിനെ വിമർശിക്കുന്നത്. 2021 ലെ ഐഫോൺ ബോക്സിൽ ഒന്നും കാണാൻ സാധ്യതയില്ലെന്നും ചിലർ ട്രോളുന്നുണ്ട്.

‘പരിസ്ഥിതിവാദത്തിന്റെ’ പേരിലാണ് ആപ്പിൾ ചാർജിങ് അഡാപ്റ്ററും ഇയർ പോഡുകളും ഇല്ലാതെ ഏറ്റവും പുതിയ ഐഫോൺ 12, ഐഫോൺ 12 പ്രോ എന്നിവ പുറത്തിറക്കിയത്. ആപ്പിൾ സിഇഒ ടിം കുക്ക് പറയുന്നതനുസരിച്ച്, ഐഫോൺ 12, 12 പ്രോ പാക്കേജിംഗിൽ ഇയർഫോണുകളോ എയർ പോഡുകളോ ചാർജിങ് അഡാപ്റ്ററോ ഉൾപ്പെടുത്തേണ്ടതില്ലെന്ന് കമ്പനി തീരുമാനിച്ചു എന്നാണ്. കാരണം മിക്ക ഉപയോക്താക്കൾക്കും ഇതിനകം ഇവയുണ്ടെന്നും, അവ വീണ്ടും ആവശ്യമില്ല എന്നുമാണ്. ഇത് കാർബൺ ഉദ്‌വമനം കുറയ്ക്കുമെന്നും പരിസ്ഥിതിക്ക് ഒരു അദ്ഭുതകരമായ നടപടിയാണെന്നും ആപ്പിൾ അവകാശപ്പെട്ടു.

ഇക്കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ എങ്കിലും, ദശലക്ഷക്കണക്കിന് ആപ്പിൾ ഉപയോക്താക്കളെ അലോസരപ്പെടുത്തുന്ന പ്രശ്നം ഏറ്റവും പുതിയ ഐഫോണുകൾ ചാർജിങ്ങിനായി യുഎസ്ബി-സി-കേബിൾ ഉപയോഗിക്കേണ്ടി വരുന്നു എന്നതാണ്. മാത്രമല്ല, മുൻ ഐഫോണുകളുടെ പഴയ ചാർജിങ് അഡാപ്റ്ററുകളിൽ ഭൂരിഭാഗവും യുഎസ്ബി-സി-കേബിൾ പിന്തുണയ്ക്കുന്നില്ല. ഇതിനർഥം ഉപയോക്താക്കൾ പുതിയ ചാർജിങ് അഡാപ്റ്ററുകൾ പ്രത്യേകം വാങ്ങേണ്ടിവരും.

ആധുനിക യുഗത്തിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് എളുപ്പമല്ല. ആപ്പിൾ സ്വന്തം നേട്ടത്തിനായി ‘പരിസ്ഥിതിയെ’ ഉപയോഗിച്ചുവെന്ന് മനസ്സിലാക്കാം. പതിയ ഐഫോണുകൾ വാങ്ങാൻ കാത്തിരുന്നവരുടെ നിരാശ ട്വിറ്ററിലൂടെ രോഷമായി മാറിയിട്ടുണ്ട്.

ചിലത് ഒഴിവാക്കിയെങ്കിലും ഐഫോണിന്റെ വില പതിവുപോലെ ഉയർന്നതാണെന്നാണ് മിക്കവരും ആരോപിക്കുന്നത്. ഈ ഐഫോൺ വാങ്ങാൻ ആളുകൾ അവരുടെ വൃക്കകളിലൊന്ന് വിൽക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ ചാർജിങ് അഡാപ്റ്ററും ഇയർ പോഡുകളും ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ ആളുകൾ അവരുടെ മറ്റുചിലതും വിൽക്കേണ്ടിവരുമെന്നും ചിലർ ട്രോളുന്നു.

ഹെഡ്ഫോൺ ജാക്കുകൾ ഒഴിവാക്കിക്കൊണ്ട് ആപ്പിൾ മുൻപും ഇത്തരത്തിലുള്ള ഒഴിവാക്കൽ നീക്കം നടത്തിയിട്ടുണ്ട്. ഇത് പല ഉപയോക്താക്കൾക്കും ഒരു ശല്യമായി മാറിയിരുന്നു. അതും അവരുടെ വിൽപ്പന വർധിപ്പിക്കാനുള്ള ശ്രമം കൂടിയായിരുന്നു. ഇപ്പോൾ ഉപയോക്താക്കളിൽ നിന്ന് കൂടുതൽ പണം സ്വരൂപിക്കുന്നതിനുള്ള മാർഗമായി ഈ നീക്കത്തേയും കാണാം.

മറ്റൊരു കാര്യം, ഈ ആരോപണങ്ങളും വിമർശനങ്ങളും ഒന്നും ഐഫോൺ 12 ന്റെ വിൽപ്പനയെ ഒരുതരത്തിലും തടസ്സപ്പെടുത്തുന്നില്ലെന്ന് ആപ്പിളിന് നന്നായി അറിയാം. കാരണം, ആളുകൾ എല്ലായ്പ്പോഴും ആപ്പിളിന്റെ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് അവ ഒരു സ്റ്റാറ്റസ് ചിഹ്നമായതിനാലും സുരക്ഷാ സവിശേഷതകളുടെ അടിസ്ഥാനത്തിൽ അവർ നൽകുന്ന പണത്തിന്റെ മൂല്യത്താലുമാണ് എന്നത് വ്യക്തമാണ്.

English Summary: iPhone 12 Comes With No Power Adapter or Headphones

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA