ADVERTISEMENT

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിലെ ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ രണ്ട് ദിവസത്തിനുള്ളിൽ അവസാനിക്കും. എന്നാൽ, സ്മാർട് ഫോണുകളിൽ ഇപ്പോഴും മികച്ച ഓഫർ വിൽപ്പനയാണ് നടക്കുന്നത്. മിക്ക സ്മാർട് ഫോൺ ബ്രാൻഡുകളും കൂടുതൽ ഇളവുകളുമായി രംഗത്തു വന്നിട്ടുണ്ട്. 83,000 രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ച സാംസങ് ഗാലക്‌സി എസ് 20 പ്ലസ് ഫ്ലിപ്പ്കാർട്ടിൽ 49,999 രൂപയ്ക്കാണ് വിൽക്കുന്നത്. എന്നാൽ, ഇപ്പോൾ 32,448 രൂപയ്ക്ക് വരെ ഈ ഹാൻഡ്സെറ്റ് സ്വന്തമാക്കാൻ കഴിയും.

 

83,000 രൂപയ്ക്ക് അവതരിപ്പിച്ച ഗാലക്സി എസ് 20 പ്ലസ് ഇപ്പോൾ 49,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഏകദേശം 33,000 രൂപ കിഴിവാണ് നൽകുന്നത്. സാംസങ്ങുമായി സഹകരിച്ച് അടുത്തിടെ അവതരിപ്പിച്ച സ്മാർട് അപ്‌ഗ്രേഡ് പ്ലാൻ എന്ന പേരിൽ ഫ്ലിപ്പ്കാർട് ഉപഭോക്താക്കൾക്ക് ഒരു സൗകര്യം കൂടി നൽകുന്നുണ്ട്. വാങ്ങുന്ന ഫോണിന്റെ മൊത്തം വിലയുടെ 70 ശതമാനം മാത്രമേ ഇപ്പോൾ നൽകിയാൽ മതി. ഉപഭോക്താവിന് ഹാൻഡ്സെറ്റ് ഒരു വർഷത്തേക്ക് ഉപയോഗിക്കാനും കഴിയും. ഒരു വർഷത്തിനുശേഷം അധികമായി ഒന്നും നൽകാതെ പഴയ ഹാൻഡ്സെറ്റ് തിരികെ നല്‍കി പുതിയൊരെണ്ണം വാങ്ങാനും സാധിക്കും.

 

സ്മാർട് അപ്‌ഗ്രേഡ് പ്ലാൻ പ്രകാരം (499 രൂപ അധികമാണ്), ഫ്ലിപ്കാർട് വിൽപ്പനയിൽ സാംസങ് ഗാലക്‌സി എസ് 20 പ്ലസ് 35,198 രൂപയ്ക്ക് ലഭിക്കും. ഈ വില നൽകി വാങ്ങിയ തീയതി മുതൽ ഒരു വർഷത്തേക്ക് ഉപകരണം ഉപയോഗിക്കാൻ കഴിയും. നിങ്ങൾ ഫോൺ നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ബാക്കി തുക ഫ്ലിപ്കാർട്ടിന് നൽകേണ്ടിവരും. ഈ ബാക്കി തുക കിഴിവ് വിലയുടെ ഒരു ഭാഗം ആയിരിക്കും. അതായത് മൊത്തം 49,999 രൂപ വല വരും.

 

ഈ ഇടപാടിന് എസ്‌ബി‌ഐ കാർഡ് ഓഫറും ലഭിക്കും. കാർഡ് ഉപയോഗിക്കുന്നതിലൂടെ 1,500 രൂപ കിഴിവ് ലഭിക്കും. ഇതോടെ വില 33,698 രൂപയായി വീണ്ടും കുറയും. ഇപ്പോൾ, ഈ തുക 30,000 രൂപയിൽ കൂടുതലായതിനാൽ കാർഡ് വഴി 1,250 രൂപയുടെ ക്യാഷ്ബാക്ക് ഇളവും ലഭിക്കും. ഇതിനാൽ, സാംസങ് ഗാലക്‌സി എസ് 20 പ്ലസിന്റെ വില 32,448 രൂപയായി മാറുന്നു.

 

English Summary: Samsung Galaxy S20+ selling for Rs 32,448 on Flipkart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com