ADVERTISEMENT

കൊറോണ വൈറസ് മഹാമാരി രാജ്യാന്തര സ്മാർട് ഫോൺ വിപണിയെ തകർത്തു. മിക്ക കമ്പനികളും വൻ പ്രതിസന്ധിയാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. എന്നാൽ, ഇന്ത്യ ഉൾപ്പടെയുള്ള ചില രാജ്യങ്ങൾ സ്മാർട് ഫോൺ വിപണിയിൽ വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 2020 ന്റെ മൂന്നാം പാദത്തിൽ ഇന്ത്യയിലെ ഫോൺ വിൽപ്പനയിൽ പുതിയ റെക്കോർഡ് രേഖപ്പെടുത്തി എന്നാണ് കനാലിസ് കണക്കുകൾ കാണിക്കുന്നത്. രാജ്യത്ത് ചുരുങ്ങിയ കാലയളവിൽ 5 കോടി സ്മാർട് ഫോണുകൾ വിറ്റതായി കണക്കുകൾ സ്ഥിരീകരിക്കുന്നു.

 

മൂന്നാം പാദത്തിൽ 1.31 കോടി സ്മാർട് ഫോണുകൾ വിറ്റുകൊണ്ട് ചൈനീസ് കമ്പനിയായ ഷഓമി ഒന്നാം സ്ഥാനത്ത് തുടരുന്നു. കൊറോണയ്ക്കിടയിലും വിപണി പിടിച്ചെടുക്കാനുള്ള നിരവധി തന്ത്രങ്ങളാണ് വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് ഷഓമി നടപ്പിലാക്കിയത്. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്നു ഷഓമി ബഡ്ജറ്റ് ഫോണുകൾ ഇറക്കിയാണ് ഒന്നാം സ്ഥാനം നേടിയത്.

 

ചൈനീസ് കമ്പനിയെ മറികടന്ന് രണ്ടാം സ്ഥാനത്ത് തുടരാൻ തന്നെയാണ് സാംസങ്ങിന്റെ വിധി. ഇക്കാലയവിൽ ദക്ഷിണ കൊറിയൻ കമ്പനി ഇന്ത്യയിൽ വിറ്റത് 1.02 കോടി ഹാൻഡ്സെറ്റുകളാണ്. എന്നാൽ സാംസങ്ങിന്റെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ വിപണിയിൽ ഏകദേശം 7 ശതമാനം വാർഷിക വളർച്ചയാണ് ഇത് കാണിക്കുന്നത്.

 

അതേസമയം, 88 ലക്ഷം യൂണിറ്റ് വിൽപ്പനയിലൂടെ വിവോ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മറ്റ് ചൈനീസ് ബ്രാൻഡുകളായ റിയൽ‌മി, ഓപ്പോ എന്നിവ യഥാക്രമം 87 ലക്ഷം, 61 ലക്ഷം യൂണിറ്റുകൾ വിറ്റുവെന്നും കനാലിസിലെ അനലിസ്റ്റ് അദ്വൈത് മർദികർ അഭിപ്രായപ്പെട്ടു:

 

മൂന്നുമാസത്തെ നിയന്ത്രണങ്ങൾക്കു ശേഷം സർക്കാർ പതുക്കെ വിപണികൾ തുറക്കാൻ അനുമതി നൽകിയിരുന്നു. ഇത് സുസ്ഥിര വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചു. മിക്കവാറും എല്ലാ കമ്പനികളും കാര്യമായി തന്നെ വിൽപ്പന നടത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഓൺലൈൻ വിൽപ്പനയിലൂടെയാണ് മിക്ക കമ്പനികളും പിടിച്ചുനിൽക്കുന്നത്. ആമസോണിലും ഫ്ലിപ്കാർട്ടിലും നടന്നുകൊണ്ടിരിക്കുന്ന സെയിലിൽ സ്മാർട് ഫോണുകൾക്ക് വൻ ഡിമാന്റാണ്. 

 

അതേസമയം, ചൈനീസ് കമ്പനികൾക്കെതിരായ ബഹിഷ്‌കരണം കാര്യമായി ബാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. മൂന്നാം പാദത്തിലെ കയറ്റുമതിയുടെ 76 ശതമാനവും പ്രതിനിധീകരിക്കുന്നത് ചൈനീസ് കമ്പനികൾ തന്നെയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2 ശതമാനം കൂടുതലാണ്.

 

English Summary: Xiaomi leads, Samsung grows, smartphone sales break record in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com