ADVERTISEMENT

രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ചതും വേഗമേറിയതുമായ ആൻഡ്രോയിഡ് മുൻനിര ഫോണുകൾ നിർമിച്ചതിന് ഏറെ പ്രശംസ നേടിയിട്ടുള്ള കമ്പനിയാണ് വൺപ്ലസ്. ചൈനീസ് കമ്പനിയുടെ ഏറ്റവും പുതിയ മുൻനിര സ്മാർട് ഫോണായ വൺപ്ലസ് 8 ടി അടുത്തിടെയാണ് പുറത്തിറക്കിയത്. എന്നാൽ, ഈ ഫോൺ വഴി കമ്പനിക്കുണ്ടായിരിക്കുന്നത് അദ്ഭുത, റെക്കോർഡ് നേട്ടമാണ്. വിൽപ്പനയുടെ ആദ്യ മിനിറ്റിൽ തന്നെ വൺപ്ലസ് സ്വന്തം നാടായ ചൈനയിൽ റെക്കോർഡ് തുകയാണ് നേടിയത്.

 

വൺപ്ലസിൽ നിന്നുള്ള ഏറ്റവും പുതിയ മുൻനിര സ്മാർട് ഫോൺ ഈ ആഴ്ച ഒക്ടോബർ 19 ന് ചൈനയിലാണ് ആദ്യമായി വിൽപ്പനയ്‌ക്കെത്തിയത്. ആദ്യം 60 സെക്കൻഡിൽ തന്നെ 100 ദശലക്ഷം യുവാൻ ( ഏകദേശം 103 കോടി രൂപ) വിലമതിക്കുന്ന വൺപ്ലസ് 8 ടി വിറ്റതായി വെയ്ബോയിലൂടെ കമ്പനി തന്നെയാണ് വെളിപ്പെടുത്തിയത്. ഇത് വെറും അറുപത് സെക്കൻഡിനുള്ളിൽ ഒരു ഫോൺ കമ്പനി നേടുന്ന ഏറ്റവും വലിയ തുക കൂടിയാണ്! തൊട്ടടുത്ത 10 മിനിറ്റിനുള്ളിൽ ഇത് ഏകദേശം 200 ദശലക്ഷം യുവാൻ (ഏകദേശം 213 കോടി രൂപ) ആയി ഉയർന്നുവെന്നും വൺപ്ലസിന്റെ കുറിപ്പിലുണ്ട്.

 

വൺപ്ലസ് 8 ടി രണ്ട് വേരിയന്റുകളിലാണ് വിൽക്കുന്നത്- ഒന്ന് 8 ജിബി റാമും 128 ജിബി സ്റ്റോറേജും മറ്റൊന്ന് 12 ജിബി റാമും 256 ജിബി സ്റ്റോറേജും. 8 ജിബി റാം വേരിയന്റിന് 3,399 യുവാൻ, 12 ജിബി റാം വേരിയന്റിന് 3,999 യുവാൻ വിലയുണ്ട്. അതായത് വിൽപ്പനയുടെ ആദ്യ മിനിറ്റിൽ തന്നെ വൺപ്ലസ് 8 ടി യുടെ 30,000 യൂണിറ്റുകൾ വിറ്റുപോയി. അടുത്ത 10 മിനിറ്റിനുള്ളിൽ ഈ എണ്ണം 90,000 യൂണിറ്റായി ഉയർന്നു.

 

English Sumamry: OnePlus Made Rs. 103 Crores From OnePlus 8T Sales in Just the First Minute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com