ADVERTISEMENT

ലോകത്തെ മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ എൽ‌ജി അടുത്ത വർഷം മാർച്ചിൽ റോളബിൾ ഡിസ്‌പ്ലേ (ചുരുട്ടി കൊണ്ടുനടക്കാവുന്ന) ഹാൻഡ്സെറ്റ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ആദ്യത്തെ ‘പ്രോജക്റ്റ് ബി’ ഡിവൈസായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഫ്യൂച്ചറിസ്റ്റ് സ്മാർട് ഫോണിൽ റോൾ ചെയ്യാവുന്ന ഡിസ്‌പ്ലേയായിരിക്കും അവതരിപ്പിക്കുക. ഇതേ റോൾ ചെയ്യാവുന്ന പാനലുള്ള എൽജിയുടെ ഐക്കണിക് സ്മാർട് ടെലിവിഷനും ലഭ്യമാണ്. എന്നാൽ, ഇത് സംബന്ധിച്ച് എൽജി ഔദ്യോഗിക തീയതിയൊന്നും പ്രഖ്യാപിച്ചിട്ടില്ല.

 

2021 മാർച്ചിൽ എൽജി പ്രോജക്ട് ബി ഫോൺ എത്തുമെന്നാണ് TheElec- ന്റെ റിപ്പോർട്ടിൽ പറയുന്നത്. എൽ‌ജിയിൽ നിന്നുള്ള പുതിയ ഹാൻഡ്സെറ്റ് അടുത്ത വർഷം രണ്ടാം പകുതിയിൽ, ജൂൺ മാസത്തിൽ അവതരിപ്പിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്തായാലും എൽ‌ജി സമർപ്പിച്ച പേറ്റന്റ് വിശ്വസിക്കാമെങ്കിൽ റോൾ ചെയ്യാവുന്ന സ്‌ക്രീൻ ഫോൺ വൈകാതെ പുറത്തിറങ്ങുമെന്ന് തന്നെയാണ്. ഹാൻഡ്സെറ്റിനായി ‘സ്ലൈഡ്-മൂവബിൾ’ എന്ന പദം ഉൾപ്പെടുത്തുന്നതിനായി കമ്പനി പേറ്റന്റ് പരിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു.

 

പ്രോജക്ട് എക്സ്പ്ലോററിന് കീഴിൽ ഒരു സ്മാർട് ഫോണിന്റെ ഫോം ഫാക്ടർ പുനർരൂപകൽപ്പന ചെയ്യാൻ ദക്ഷിണ കൊറിയൻ കമ്പനി നടത്തുന്ന വിവിധ നീക്കങ്ങളുടെ അടിസ്ഥാനത്തിലാണ് എൽജിയിൽ നിന്നുള്ള പുതുമയുള്ള ഹാൻഡ്സെറ്റ് പ്രതീക്ഷിക്കുന്നത്. റോൾ ചെയ്യാവുന്ന ഡിസ്‌പ്ലേ ഉപയോഗിച്ച് എൽജി ഫോൺ വലുപ്പത്തിൽ 100 ശതമാനം വർധിപ്പിച്ചേക്കും. ഫോൺ സാധാരണ വലുപ്പമുള്ളതായിരിക്കും. പക്ഷേ, നിങ്ങൾ ഡിസ്പ്ലേ ഇരുവശത്തുനിന്നും വലിക്കുമ്പോൾ അത് ലംബമായി നീളും. ഇത് ഉപകരണം ഒരു ടാബ്‌ലെറ്റായി പോലും പ്രവർത്തിക്കും.

 

ഈ ഹാൻഡ്സെറ്റ് എങ്ങനെ വരുമെന്ന് എൽജി ഇതുവരെ വിശദീകരിച്ചിട്ടില്ലെങ്കിലും ചില ഊഹാപോഹ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, ഹാൻഡ്സെറ്റിന്റെ റോൾ ചെയ്യാവുന്ന ഡിസ്‌പ്ലേ OLED മെറ്റീരിയൽ ഉപയോഗിച്ചായിരിക്കും നിർമിക്കുക. ആവശ്യപ്പെടാതെ ഡിസ്പ്ലേ പുറത്തേക്ക് ഇറങ്ങുന്നത് തടയാൻ ‘സൈഡ്‌ലോക്ക്’ ഉണ്ടാകും.

 

‘റെയിൻബോ’ എന്ന രഹസ്യനാമമുള്ള മറ്റൊരു ഹാൻഡ്സെറ്റ് നിർമാണവുമായി എൽജി പ്രവർത്തിക്കുന്നുണ്ടെന്നും ഇത് 2021 ന്റെ ആദ്യ പാദത്തിൽ അവതരിപ്പിക്കുമെന്നും മറ്റൊരു റിപ്പോർട്ടിൽ പറയുന്നുണ്ട്. എൽജി വി-സീരീസ് ഫോണുകളിലെ ഫീച്ചറുകൾക്ക് സമാനമായിരിക്കും ഈ ഹാൻഡ്സെറ്റിന്റെയും സവിശേഷതകൾ. ഇതിനർഥം വരാനിരിക്കുന്ന ഹാൻഡ്സെറ്റ് ഒരു പ്രീമിയം ആയിരിക്കുമെന്നതാണ്.

 

English Summary: LG could launch its rollable screen phone in March 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com