ADVERTISEMENT

സാങ്കേതിക ലോകം അതിവേഗമാണ് വളരുന്നത്. സ്മാർട് ഫോണുകൾ വന്നതോടെ ലോകം ഒന്നടങ്കം എല്ലാവർക്കും എപ്പോഴും ഇന്റർനെറ്റും ഡിജിറ്റൽ സേവനങ്ങളും ലഭിക്കാൻ തുടങ്ങി. ഓരോ വർഷവും നിരവധി ഫോണുകളാണ് അവതരിപ്പിക്കപ്പെടുന്നത്. മിക്ക ബ്രാൻഡുകളും വർഷവും പുതിയ മോഡലുകളാണ് പുറത്തിറക്കുന്നത്. ഇതോടെ പഴയ മോഡലുകളെ മറക്കുന്നു. പഴയ ഫോണുകൾക്ക് സോഫ്‌റ്റ്‌വെയർ അപ്ഡേഷനോ പാർട്സുകളോ പോലും ഇറക്കുന്നില്ല. അതെ, ആപ്പിളിന്റെ ഐഫോണുകളുടെ കാര്യത്തിൽ സംഭവിക്കുന്നതും ഇതൊക്കെ തന്നെയാണ്. ആപ്പിളിന്റെ ജനപ്രിയ ഹാൻഡ്സെറ്റായിരുന്ന ഐഫോൺ സി ഇനി വീട്ടിൽ കാഴ്ചയ്ക്ക് വെക്കാം, അല്ലെങ്കിൽ വലിച്ചെറിയാമെന്ന് ചുരുക്കും.

 

ഐഫോൺ 5 സി മോഡൽ ഫോൺ ഉപയോഗിക്കുന്നവരാണെങ്കിൽ മാറ്റി പുതിയത് വാങ്ങാൻ സമയമായെന്നാണ് ആപ്പിൾ വക്താവ് തന്നെ പറയുന്നത്. കാരണം ആപ്പിളിന്റെ വിന്റേജ് ഉപകരണങ്ങളുടെ പട്ടികയിൽ ഐഫോൺ 5 സി ചേർത്തു കഴിഞ്ഞു. കാലഹരണപ്പെട്ട ഐഫോൺ 5 സി ഉപയോഗിക്കുന്നതിൽ കുഴപ്പമൊന്നുമില്ല, പക്ഷേ അത് കേടുവരികയോ, ചില ഹാർഡ്‌വെയർ പ്രശ്‌നങ്ങളുണ്ടെങ്കിലോ അറ്റകുറ്റപ്പണികൾ നടത്തുന്നത് ബുദ്ധിമുട്ടായിരിക്കും. കൂടാതെ, ഉപകരണത്തിന് ഐഒഎസ് അപ്‌ഡേറ്റുകളൊന്നും ലഭിക്കില്ല.

 

ഐഫോൺ, ഐപാഡ്, ഐപോഡ്, മാക് ഉൽപ്പന്നങ്ങളുടെ ഉടമകൾക്ക് ആപ്പിൾ, ആപ്പിൾ സേവന ദാതാക്കളിൽ നിന്ന് സേവനവും പാർട്സുകളും ലഭിക്കുന്നത് 5 വർഷത്തേക്കാണ്. സാങ്കേതികമായി കാലഹരണപ്പെട്ട ചില ഉൽപ്പന്നങ്ങൾക്കുള്ള സർവീസ് നിർത്തിവച്ചിരിക്കുന്നു എന്നാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ തന്നെ പറയുന്നത്.

 

പ്ലാസ്റ്റിക് ബോഡിയുള്ള ഐഫോൺ 5 സി 2013 ലാണ് അവതരിപ്പിച്ചത്. ആപ്പിളിന്റെ കണക്കുകൾ പ്രകാരം വിന്റേജ് ഉൽപ്പന്നങ്ങൾ 5 വർഷത്തിൽ കൂടുതൽ വിൽക്കാൻ പാടില്ല. ഏഴാം തലമുറ ഐപോഡ് നാനോയെ കാലഹരണപ്പെട്ട ഉൽപ്പന്നങ്ങളുടെ പട്ടികയിൽ അടുത്തിടെയാണ് ആപ്പിൾ ചേർത്തത്. ഐപോഡ് നാനോയ്‌ക്കൊപ്പം അഞ്ചാം തലമുറ ഐപോഡ് ടച്ചും പട്ടികയിൽ ചേർത്തിട്ടുണ്ട്.

 

English Sumamry: Apple iPhone 5c is now obsolete; will be tough to get repairs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com