ADVERTISEMENT

വിപണിയിൽ ഇന്ന് 20,000 രൂപയ്ക്കടുത്തു വാങ്ങാവുന്ന മികച്ച ഫോണുകള്‍ പലതുണ്ട്. അതുകൊണ്ടു തന്നെ ഏതു വാങ്ങണം എന്ന കാര്യത്തില്‍ സംശയമുണ്ടാകുക സ്വാഭാവികമായ കാര്യമാണ്. ഈ ഗണത്തില്‍ പെടുത്താവുന്ന ഒരു മോഡലാണ് വിവോ വി 20 എസ്ഇ. ഈ സ്മാർട് ഫോണിന്റെ സ്‌ക്രീന്‍ മുതല്‍ നൈറ്റ് സെല്‍ഫി ക്യാമറ വരെയുള്ള ഫീച്ചറുകള്‍ പരിശോധിക്കാം:

∙ ഹാര്‍ഡ് വെയര്‍

വിലയ്‌ക്കൊത്ത മൂല്യം തോന്നിക്കുന്ന ഹാൻഡ്സെറ്റാണ് വിവോ വി20 എസ്ഇ. മികച്ച ഗുണനിലവാരമുള്ള പോളിമര്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. കേവലം 7.83 എംഎം കനമാണ് ഫോണിനുള്ളത്. 3ഡി നിര്‍മാണരീതിയാണ് തങ്ങളുടെ ഫോണിനെന്നു വിവോ പറയുന്നു. ഈ വിലയ്ക്കുള്ള ഫോണുകളുമായി തട്ടിച്ചു നോക്കിയാല്‍ കാണാന്‍ മികച്ചതാണ്.

∙ സ്ക്രീൻ

6.44-ഇഞ്ച് വലുപ്പമുള്ള സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയാണ് എടുത്തു പറയേണ്ട മറ്റൊരു ഫീച്ചര്‍. മിക്ക വെളിച്ചത്തിലും സ്പഷ്ടത വ്യക്തമാണ്. ചിത്രങ്ങളും വിഡിയോയും കാണുന്നതും നല്ല അനുഭവം പകരുന്നു. നിറങ്ങൾ എടുത്തു കാണിക്കുന്ന കാര്യത്തില്‍ അമോലെഡ് സ്‌ക്രീനുകളുടെ മികവ് ഒന്നു വേറെ തന്നെയാണല്ലോ. ഹെയ്‌ലോ ഫുള്‍ വ്യൂ ഡിസ്‌പ്ലെ എന്നാണ് വിവോ സ്‌ക്രീനിനെ വിളിക്കുന്നത്. സ്‌ക്രീനിന് 16 ദശലക്ഷത്തിലേറെ കളര്‍ ഷെയ്ഡുകള്‍ പ്രതിഫലിപ്പിക്കാനാകും. 2,000,000:1 ആണ്‍ കോണ്‍ട്രാസ്റ്റ് അനുപാതം. സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് നില്‍ക്കുന്ന സ്ഥലത്തിന് അനുസരിച്ച് സ്വമേധയാ മാറുമെന്നതും ഉപയോക്താവിന് ഗുണകരമാണ്. അമോലെഡ് പാനലിന്റെ മികവ് വീണ്ടും ചൂഷണം ചെയ്യാനായി വിവോ സ്‌ക്രീനില്‍ തന്നെയാണ് ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത് ഫോണ്‍ ഓപ്പൺ ചെയ്യൽ എളുപ്പമാക്കുന്നു. ഡ്യൂഡ്രോപ് നോച്ചാണ് സെല്‍ഫി ക്യാമറയ്ക്ക് ഇരിക്കാനായി നല്‍കിയിരിക്കുന്നത്. 171 ഗ്രാമാണ് ഭാരം.

Vivo-3

∙ ഡിസൈൻ

വി20 എസ്ഇ മോഡലിന്റെ പാര്‍ശ്വങ്ങളില്‍ ചെറിയ വളവ് ഉണ്ട്. ഇത് മികച്ച ഗ്രിപ്പ് സമ്മാനിക്കുന്നു. മുകള്‍ ഭാഗവും, താഴെ ഭാഗവും ഫ്‌ളാറ്റാണ്. ഫോണിനു വേണ്ട ബട്ടണുകള്‍ പിടിപ്പിച്ചിരിക്കുന്ന രീതിയും മിക്കവര്‍ക്കും ഇഷ്ടമായേക്കും- എല്ലാം വലതു വശത്താണ്. അവയിലെല്ലാം വിരലമര്‍ത്തല്‍ എളുപ്പവുമാണ്. ഇടതു വശത്ത് ബട്ടണുകളൊന്നുമില്ല. ഫോണിന്റെ മുകള്‍ ഭാഗത്താണ് സിം ട്രേ. ട്രേയില്‍ രണ്ടു നാനോ സിമ്മുകളും, ഒരു മൈക്രോഎസ്ഡി കാര്‍ഡും ഇടാനുള്ള സ്ഥലമൊരുക്കിയിരിക്കുന്നു. അക്വാമറൈന്‍ ഗ്രീന്‍, ഗ്രാവിറ്റി ബ്ലാക്ക് എന്നീ രണ്ടു നിറഭേദങ്ങളില്‍ ഫോണ്‍ വാങ്ങാനൊക്കും. ഫോണിന് ഉതകുന്ന കെയ്‌സും ബോക്‌സില്‍ തന്നെ നല്‍കാന്‍ വിവോ ശ്രദ്ധിച്ചിട്ടുണ്ട്.

∙ പ്രോസസർ

സ്‌നാപ്ഡ്രാഗണ്‍ 665 എസ്ഒസിയാണ് വിവോ വി20 എസ്ഇക്ക് പ്രോസസിങ് കരുത്തു പകരുന്നത്. ഒപ്പം 8ജിബി റാമും നല്‍കിയിരിക്കുന്നുവെന്നത് ഫോണിന് കരുത്ത് ആവശ്യമുള്ള ഘട്ടത്തില്‍ ഗുണം ചെയ്യും. ഫോണിന് 128 ജിബി സ്റ്റോറേജ് ശേഷിയാണ് നല്‍കിയിരിക്കുന്നത്, എന്നാല്‍, 1ടിബി വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡുകള്‍ സ്വീകരിക്കുമെന്നതിനാല്‍ വേണ്ടത്ര മീഡിയ ഫയലുകള്‍ കൊണ്ടു നടക്കാം.

∙ ബാറ്ററി

വിവോ വി20 എസ്ഇക്ക് 4,100 എംഎഎച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ഫോണിനൊപ്പം ലഭിക്കുന്ന 33w അതിവേഗ ചാര്‍ജറിന്റെ ഗുണവും കൂടെ കൂട്ടിയാല്‍ ബാറ്ററിചാര്‍ജ് ഇല്ലാതാകുന്ന പ്രശ്‌നം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നു കാണാം.

∙ ഓപ്പറേറ്റിങ് സിസ്റ്റം

ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ഫണ്‍ടച്ച് 11 ആണ്. ഇത് ആന്‍ഡ്രോയിഡ് 10 കേന്ദ്രീകരിച്ചു സൃഷ്ടിച്ചതാണ്. ഭാവിയില്‍ ആന്‍ഡ്രോയിഡ് 11 കേന്ദ്രീകരിച്ചുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് മാറുമെന്നാണ് മനസിലാക്കുന്നത്.

Vivo-2

∙ ക്യാമറാ സിസ്റ്റം

എഐ ട്രിപ്പിള്‍ ക്യാമറ എന്നാണ് വി20 എസ്ഇ മോഡലിന്റെ പിന്‍ക്യാമറാ സിസ്റ്റത്തെ വിവോ വിളിക്കുന്നത്. മൂന്നു ലെന്‍സുകളാണ് പിന്നിലെങ്കിലും അവയില്‍ രണ്ടു ക്യാമറകള്‍ മാത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മൂന്നാമത് ഉള്ളത് ഡെപ്ത് സെന്‍സറാണ്. വിവോ വി20 എസ്ഇയുടെ പ്രധാന ക്യാമറ 48എംപിയാണ്. ഡീഫോള്‍ട്ടായി 12 എംപി ചിത്രങ്ങളാണ് ലഭിക്കുക. സെറ്റിങ്‌സില്‍ 48എംപി ചിത്രങ്ങള്‍ എടുക്കാനായി ക്രമീകരിക്കാം. എന്നാല്‍, 48എംപി ഫയലിനു വേണ്ടി സ്റ്റോറേജ് സ്‌പെയ്‌സ് കളയുന്നതില്‍ വലിയ അര്‍ഥമില്ല. 12 എംപി ചിത്രങ്ങള്‍ മതിയെന്നു മനസിലാകും. പ്രകൃതി ദൃശ്യങ്ങള്‍ മുതല്‍ പോര്‍ട്രെയ്റ്റസ് വരെ എടുക്കാന്‍ ഇതു മതിയാകും. ധാരാളം വിശദാംശങ്ങള്‍ ഒപ്പിയെടുക്കാന്‍ പ്രധാന ക്യാമറയ്ക്കു കഴിയുന്നു. ഒപ്പമുള്ളത് 8എംപി 120 ഡിഗ്രി അള്‍ട്രാ വൈഡ് ലെന്‍സാണ്. ഇതുപയോഗിച്ച് മാക്രോ ചിത്രങ്ങളും ഷൂട്ടു ചെയ്യാമെന്നതിനാല്‍ വെറുതെ ഒരു ലെന്‍സ് കൂടെ പിടിപ്പിക്കുന്ന പരിപാടി വിവോ ഒഴിവാക്കിയിരിക്കുന്നു എന്നും കാണാം.

∙ നൈറ്റ് മോഡ്

നൈറ്റ് മോഡും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. രാത്രി സമയത്ത് നഗരങ്ങളിലെ നിരത്തുകളും കെട്ടിടങ്ങളുമെല്ലാം മികവോടെ പിടിച്ചെടുക്കാന്‍ ഫോണിനു സാധിക്കും. പ്രധാന ക്യാമറയുടെ ലെന്‍സിന്റെ എഫ്1.8 അപേര്‍ചര്‍, എച്ഡിആര്‍ പ്ലസ് അല്‍ഗോറിതം തുടങ്ങിയവയുടെ മികവാണ് ഇവിടെ കാണാന്‍ കഴിയുക. മികച്ച 4കെ വിഡിയോ ഷൂട്ടു ചെയ്യാനുള്ള കഴിവും ഉണ്ട്. ഫോണില്‍ ഉള്‍ക്കൊള്ളച്ചിരിക്കുന്ന ഇലക്ട്രോണിക് സ്റ്റബിലൈസേഷന്‍ വൈബ്രേഷൻ മൂലമുണ്ടാകുന്ന ദൂഷ്യങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ ഉപകരിക്കുന്നു.

Vivo

∙ സെല്‍ഫി ക്യാമറ

ഈ വിലയ്ക്കുള്ള മറ്റു ഫോണുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ സെല്‍ഫി ക്യാമറയ്ക്ക് മികവുറ്റ പ്രകടനം നടത്താനാകുമെന്ന് കാണാം. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. വിവോയുടെ മറ്റൊരു പ്രത്യേകതയാണ് ഓറ സ്‌ക്രീൻ ലൈറ്റ്. നൈറ്റ് സെല്‍ഫി മോഡ് ഫീച്ചറും മികച്ചതാണ്. ഇരുണ്ട ഭാഗങ്ങളില്‍ പോലും വേണ്ടത്ര പ്രകാശമെത്തിച്ചും, പ്രകാശം കൂടിയ ഭാഗങ്ങളിലെ എക്‌സ്‌പോഷര്‍ ക്രമീകരിച്ചുമാണ് തങ്ങള്‍ ഇത് സാധ്യമാക്കുന്നത് എന്നാണ് വിവോ നല്‍കുന്ന വിശദീകരണം. അതിനാല്‍ തന്നെ, രാത്രി സെല്‍ഫികള്‍ ഈ വിലയ്ക്കുള്ള ഫോണുകളെ അപേക്ഷിച്ച് മികവു പുലര്‍ത്തുന്നതായാണ് തോന്നുന്നത്. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ഫെയ്‌സ് ബ്യൂട്ടി എഫക്ട്‌സും ഇഷ്ടമാണെങ്കില്‍ ഒപ്പം ഉപയോഗിക്കാം. ഗെയിമിങിന് ഊന്നല്‍ നല്‍കി വില്‍ക്കുന്ന ഫോണല്ലെങ്കിലും പ്രകടനം മോശമല്ല എന്നു കാണാം.

ഇന്ന് 20,000 രൂപ മുടക്കി ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പല മികച്ച മോഡലുകളും ലഭ്യമാണ്. കാഴ്ചയ്ക്കും പ്രകടനത്തിലും കൊടുക്കുന്ന വിലയ്ക്കു മൂല്യം നല്‍കുന്ന മോഡലുകളിലൊന്നാണ് വിവോ വി20 എസ്ഇ എന്നാണ് പറയാനാകുക. 101 രൂപ ഡൗണ്‍ പേയ്‌മെന്റിലും ഹാൻഡ്സെറ്റ് വാങ്ങാം, ബാക്കിയുള്ള തുക ബജാജ് ഫിനാൻസിലൂടെ ഇഎംഐ ആയി അടച്ചാൽ മതി. ഇ–സ്റ്റോർ ലിങ്ക് : https://bit.ly/3e4Jk65

English Summary: Vivo V20 SE review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com