ADVERTISEMENT

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സ്മാർട് ഫോണുകൾ നമ്മുടെ ജീവിതത്തിൽ ഒരു അനിവാര്യ ഡിവൈസായി മാറിയിരിക്കുന്നു, മാത്രമല്ല ദൈനംദിന സമയത്തിന്റെ ഭൂരിഭാഗവും ന്യൂസ് ഫീഡുകളിലൂടെ സ്ക്രോൾ ചെയ്യാനോ, സെൽഫികൾ ക്ലിക്കുചെയ്യാനോ, ചാറ്റിങ്, വിഡിയോ കോൾ ചെയ്യാനോ, ഒന്നും ഇല്ലെങ്കിൽ കളിക്കാനോ ചെലവഴിക്കുന്നു. അതെ മനുഷ്യന്റെ ജീവിതത്തിലെ ഒരു നല്ല സമയം ഈ ഫോണിലാണ് ചെലവഴിക്കുന്നത് എന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ പറയുന്നത്. ഒരു ശരാശരി മനുഷ്യന്റെ ജീവിതത്തിന്റെ ഏകദേശം 9 വർഷം മുഴുവൻ സ്മാർട് ഫോണുകളുടെ സ്‌ക്രീനിൽ ഉറ്റുനോക്കുന്നു എന്നാണ്.

 

മൊബൈൽ താരതമ്യ വെബ്‌സൈറ്റായ വിസിൽ ഔട്ട് അടുത്തിടെ നടത്തിയ പഠനമനുസരിച്ച് ഒരു ശരാശരി വ്യക്തി തന്റെ ജീവിതകാലം മുഴുവൻ 76,500 മണിക്കൂർ സ്മാർട് ഫോണുകൾക്കായി ചെലവഴിക്കുന്നു. അതായത് ഏകദേശം 8.74 വർഷത്തെ ജീവിതകാലം ഇലക്ട്രോണിക്സ് ഡിവൈസിൽ ചെലവഴിച്ചു.

 

ജനറേഷൻ എക്സ് (1965-1980), മില്ലേനിയൽസ് (1981-1996), ബേബി ബൂമേഴ്സ് (1946-1964) എന്നിങ്ങനെ തരംതിരിച്ച 1000 പേരെ പഠനത്തിനായി സർവേയിൽ പങ്കെടുപ്പിച്ചു. അവർ ദിവസേനയുള്ള സ്മാർട് ഫോൺ ഉപയോഗത്തിന്റെ ശരാശരി സമയം കണ്ടെത്തി. ഇന്നത്തെ ലോകത്ത് ഒരു സ്മാർട് ഫോൺ ലഭിക്കുന്നതിനുള്ള ശരാശരി പ്രായവുമായി ഇത് സംയോജിപ്പിച്ചു. ഇതെല്ലാം കണക്കുകൂടിയാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്.

 

മാത്രമല്ല, മില്ലേനിയലുകൾ അവരുടെ സ്മാർട് ഫോണുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നുവെന്നും പഠനം കണ്ടെത്തി. പഴയ-ജനത ഡിജിറ്റൽ സ്‌ക്രീനുകളിൽ ഏറ്റവും കുറഞ്ഞ സമയം ചെലവഴിക്കുന്നു എന്നും കണ്ടെത്തി. പഠനമനുസരിച്ച്, ശരാശരി മില്ലേനിയൽ സ്മാർട് ഫോണുകൾക്കായി ദിവസത്തിൽ 3.7 മണിക്കൂർ ചെലവഴിക്കുന്നു, ജെനറേഷൻ-എക്സ് വിഭാഗത്തിലുള്ളവർ പ്രതിദിനം 3 മണിക്കൂർ. മറുവശത്ത് ബേബി ബൂമേഴ്സ് ഒരു ദിവസം വെറും 2.5 മണിക്കൂർ മാത്രമാണ് ഡിജിറ്റൽ ഉപകരണങ്ങളിൽ ചെലവഴിക്കുന്നത്.

 

ഇപ്പോൾ, അമിതമായ സ്മാർട് ഫോൺ ഉപയോഗം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർധിച്ചുവരുന്നതായും ആശങ്കയുണ്ട്. ഡിജിറ്റൽ സമയം പരിമിതപ്പെടുത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് നിരവധി പ്രമുഖ കമ്പനികൾ അവരുടെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ സമർപ്പിത സോഫ്റ്റ്‌വെയർ ഉപകരണങ്ങൾ കൊണ്ടുവരുന്നതും കാണുന്നുണ്ട്. എന്നാൽ, കൊറോണ വൈറസ് കാരണം സംഭവിച്ച ലോക്ഡൗണുകളെത്തുടർന്ന് ഭൂരിഭാഗം ജനങ്ങളുടെയും ഡിജിറ്റൽ സ്ക്രീൻ സമയം പല മടങ്ങ് വർധിച്ചു.

 

English Summary: An Average Human Spends Around 9 Years of His Life on Smartphones: Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com