sections
MORE

നോക്കിയ 2.4 എത്തി; പ്യുവർ ആന്‍ഡ്രോയിഡ്, 2 ദിവസം ചാർജ് നിലനിൽക്കുന്ന ബാറ്ററി

SHARE

രണ്ട് ദിവസം ചാർജ് നിലനിൽക്കുന്ന ബാറ്ററി, 6.5-ഇഞ്ച് വലുപ്പം, പ്യുവർ ആന്‍ഡ്രോയിഡില്‍ നോക്കിയ 2.4 സ്മാർട് ഫോൺ എത്തുമ്പോൾ നോക്കിയയ്ക്ക് വിപണിയിൽ പുതു പ്രതീക്ഷയുടെ കാലമാണ്. ഫിന്‍ലന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എച്എംഡി ഗ്ലോബല്‍ പുറത്തിറക്കിയ നോക്കിയ 2.4. ഡിസ്പ്ലേയിലും ഒഎസിലും മികച്ചതാണ്. വിശാലമായ എച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഫോണിന്റെ ഇന്ത്യയിലെ വില 10,399 രൂപയാണ്. അറിയാം നോക്കിയ 2.4 ന്റെ കൂടുതൽ സവിശേഷതകൾ.

∙ ഹാര്‍ഡ്‌വെയര്‍

നോക്കിയ 2.4 പ്രവർത്തിക്കുന്നത് മെഡിയാടെക് ഹെലിയോ പി22 സിസ്റ്റം ഓണ്‍ ചിപ് പ്രോസസറിലാണ്. ഫോണിന്റെ റാം 3ജിബിയും സംഭരണശേഷി 64 ജിബിയുമാണ്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാന്ഡ കഴിയും. ഇതുവഴി സംഭരണശേഷി വർധിപ്പിക്കാം. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിന് കമ്പനിയുടെ വക കലര്‍പ്പൊന്നും ഉള്‍ക്കൊള്ളിക്കാതെയാണ് നോക്കിയ അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് വണ്‍ പ്രോഗ്രാമിലുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ കൃത്യസമയത്ത് പുതുക്കുമെന്നും സുരക്ഷാ അപ്‌ഡേറ്റ് കാലതാമസമെടുക്കാതെ ലഭിക്കുമെന്നുമാണ് കമ്പനി പറയുന്നു.

∙ ഡിസൈന്‍

ഗ്രേഡിയന്റ് ഡിസൈനിനൊപ്പം പുതിയ പോളികാർബണേറ്റ് ഡിസൈൻ കൊണ്ടുവരുന്ന എച്ച്എംഡി ഗ്ലോബലിന്റെ ഇന്ത്യയിലെ ഈ വർഷത്തെ മൂന്നാമത്തെ സ്മാർട് ഫോണാണ് നോക്കിയ 2.4. പുതിയ ഹാൻഡ്സെറ്റ് മൂന്ന് കളർ ഓപ്ഷനുകളിലായാണ് വരുന്നത്. ഡിസൈനിലെ പുതുമകളിലൊന്ന് ആകര്‍ഷകമായ ടെക്‌സ്ചര്‍ ഉള്ള പിന്‍ പ്രതലമാണ്. നോര്‍ഡിക് കളറുള്ള വേര്‍ഷനും ഉണ്ട്. ഫാബ്‌ലറ്റ് ഗണത്തില്‍ പെടുത്താവുന്ന ഫോണിന് ഇത്തരത്തിലുള്ള ഫോണുകളുമായി തട്ടിച്ചു നോക്കിയാല്‍ ഭാരം കുറവാണ്- 189 ഗ്രാമാണ് തൂക്കം. വലുപ്പമുള്ള കൈകളുള്ളവര്‍ക്ക് പ്രത്യേകിച്ചും ഇത് നല്ല കൈയ്യിണക്കമുള്ള മോഡലുമാണിത്. മൊത്തത്തില്‍ പറഞ്ഞാല്‍ നോക്കിയ 2.4ന്റെ, എടുത്തു നില്‍ക്കുന്ന ടെക്‌സ്ചര്‍ ഉള്ള, ഭാരക്കുറവുമുള്ള ബോഡിയ്ക്ക് ആകര്‍ഷണീയത ഏറെയാണ്.

∙ സ്‌ക്രീന്‍

ഫോണിന്റെ ഡിസ്‌പ്ലേയുടെ അനുപാതം 20:9 ആണ്. 6.5 ഇഞ്ച് ആണ് സ്ക്രീൻ. ഡിസ്‌പ്ലേയ്ക്ക് ആവശ്യത്തിന് ബ്രൈറ്റ്‌നസ് ഉണ്ട്. വിവിഡ് ഗണത്തില്‍ പെടുത്താവുന്നതുമാണിത്. സ്‌ക്രീനില്‍ ഡാര്‍ക് മോഡ് കൊണ്ടുവരാനും സാധിക്കും. നോക്കിയ 2.4 ന്റെ ഡിസ്പ്ലേക്ക് മുകളിൽ വാട്ടർ ഡ്രോപ്പ് മോഡൽ നോച്ചും ഉണ്ട്.

∙ ക്യാമറ

നോക്കിയ 2.4ന് പിന്നില്‍ ഇരട്ട ക്യാമറാ സെറ്റ്-അപ് ആണുള്ളത്. പ്രധാന ക്യാമറയ്ക്ക് 13 മെഗാപിക്സൽ റെസലൂഷൻ. ഒപ്പമുള്ളത് 2 മെഗാപിക്സൽ ഡെപ്ത് സെന്‍സറുമാണ്. മുന്നിലാകട്ടെ, 5 മെഗാപിക്സൽ സെല്‍ഫി ക്യാമറയും ഉണ്ട്. ഇതിലൂടെ ഫെയ്‌സ് അണ്‍ലോക് സാധ്യമാകും. സെല്‍ഫികളും വിഡിയോയും റെക്കോർഡു ചെയ്യുകയും വിഡിയോ കോള്‍ നടത്തുകയും ചെയ്യാം. മുന്‍ ക്യാമറയുടെ പ്രകടനം മികച്ചതാണ്. കൃത്രിമ ബ്യൂട്ടി ഫില്‍റ്ററുകളൊന്നും ഉപയോഗിക്കുന്നല്ല എന്നതിനാല്‍ സ്വാഭാവികത തോന്നിക്കുന്ന ഫോട്ടോകളാണ് ഇതില്‍ നിന്നു ലഭിക്കുക. ഇതിനാല്‍ തന്നെ സെല്‍ഫികള്‍ മികച്ചതാണ്.

nokia-24

∙ ബാറ്ററി

ഫോണിന് 4,500 എംഎഎച് ബാറ്ററിയാണുള്ളത്. സാധാരണ ഉപയോഗമാണെങ്കില്‍ ഒറ്റ ചാര്‍ജില്‍ ഇത് രണ്ടു ദിവസം വരെ നീണ്ടു നിന്നേക്കും. ഫോണിന് ഒപ്പം 5w ചാര്‍ജര്‍ ലഭിക്കും. ഹാൻഡ്സെറ്റിൽ മൈക്രോ-യുഎസ്ബി പോർട്ടും ഉണ്ട്.

English Summary:Nokia 2.4 review

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA