ADVERTISEMENT

ഷഓമി ഇന്ത്യയുടെ ഉപ ബ്രാൻഡായ റെഡ്മി 6000 എംഎഎച്ച് ബാറ്ററിയും 48 എംപി ക്വാഡ് ക്യാമറ സജ്ജീകരണവുമുള്ള റെഡ്മി 9 പവർ എന്ന പുതിയ സ്മാർട് ഫോൺ അവതരിപ്പിച്ചു. നാല് നിറങ്ങളിൽ (മൈറ്റി ബ്ലാക്ക്, ബ്ലേസിങ് ബ്ലൂ, ഫിയറി റെഡ്, ഇലക്ട്രിക് ഗ്രീൻ) ലഭ്യമാണ്. 4 ജിബി + 64 ജിബി വേരിയന്റിന് 10,999 രൂപയും 4 ജിബി + 128 ജിബി വേരിയന്റിന് 11,999 രൂപയുമാണ് വില.

 

redmi-9-power

റെഡ്മി നോട്ട് 9 പവർ രണ്ട് വേരിയന്റുകളിൽ ഇന്ത്യയിൽ ലഭ്യമാക്കിയിട്ടുണ്ട്. രണ്ട് വേരിയന്റുകളും 4 ജിബി റാം ആണ്. 64 ജിബി സ്റ്റോറേജും 4 ജിബി റാമും ഉള്ള മോഡലിന് 10,999 രൂപയ്ക്ക് വിൽക്കും. 128 ജിബി സ്റ്റോറേജും 4 ജിബി റാമും ഉള്ള മോഡലിന് 11,999 രൂപ നൽകണം. ഷഓമിയുടെ ഓഫ്‌ലൈൻ സ്റ്റോറുകൾക്കൊപ്പം കമ്പനിയുടെ പാർട്ണർ സ്റ്റോറുകളിലും ഫോൺ ലഭിക്കും.  ഇതോടൊപ്പം തന്നെ മി.കോം, ആമസോൺ.ഇൻ എന്നിവയിൽ നിന്നും ഫോൺ വാങ്ങാം. ഡിസംബർ 22 മുതൽ ഹാൻഡ്സെറ്റ് വിൽപനയ്‌ക്കെത്തുമെന്ന് കമ്പനി അറിയിച്ചു.

 

redmi-9-power-1

6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ ഉപയോഗിച്ചാണ് റെഡ്മി 9 പവർ നിർമിച്ചിരിക്കുന്നത്. കോർണിങ് ഗോറില്ല ഗ്ലാസിന്റെ പരിരക്ഷയും ഫോണിന്റെ സ്ക്രീനിനുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC ആണ് പ്രോസസർ. ഇത് ഒക്ടാ കോർ സിപിയു കോൺഫിഗറേഷനുമായാണ് വരുന്നത്. അത് പീക്ക് ലോഡിൽ 2GHz വരെ പോകാൻ കഴിയും.

 

ഫോണിന് നാലു ക്യാമറകൾ ഉണ്ട്. 8 മെഗാപിക്സലിന്റെ അൾട്രാവൈഡ് ലെൻസിന് സമീപം ഇരിക്കുന്ന 48 മെഗാപിക്സൽ പ്രൈമറി ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത്-ഓഫ്-ഫീൽഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിനുണ്ട്. 

 

18W ഫാസ്റ്റ് ചാർജറിനൊപ്പം 6,000 എംഎഎച്ച് ബാറ്ററിയാണ് ഫോൺ പവർ ചെയ്യുന്നത്. ഇത് 30 മിനിറ്റ് ചാർജ് ചെയ്താൽ 14 മണിക്കൂർ VoLTE കോള്‍ ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ മോഡലിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും സ്റ്റീരിയോ സ്പീക്കറുകളും ഉണ്ട്. ഇതിനൊപ്പം, റിവേഴ്സ് വയർലെസ് ചാർജിങ്ങിനായി ഒരു ഐആർ ബ്ലാസ്റ്ററിന്റെ പിന്തുണയും ഉണ്ട്.

 

English Summary: Redmi 9 Power in India with 6,000mAh battery, 48MP camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com