ADVERTISEMENT

കഴിഞ്ഞ വർഷം നാലാം പാദത്തിൽ ആപ്പിൾ 1.8 കോടി ഐഫോൺ 12 ഹാൻഡ്സെറ്റുകൾ വിറ്റു. പ്രാദേശിക ഡേറ്റ ഉദ്ധരിച്ച് ഡിജിടൈംസിലെ റിപ്പോർട്ട് അനുസരിച്ച് ചൈനയിലെ ഐഫോൺ 12 സീരീസിന്റെ വിൽപന നാലാം പാദത്തിൽ പ്രതീക്ഷിച്ചതിലും കൂടുതലാണ്.

 

നാലാം പാദത്തിൽ ചൈനയുടെ സ്മാർട് ഫോൺ വിഭാഗത്തിൽ ആപ്പിളിന്റെ വിഹിതം 20 ശതമാനമായി ഉയർത്താൻ ഐഫോൺ 12 വിൽപന സഹായിച്ചു. ചൈനീസ് ബ്രാൻഡുകളുടെ മൊത്തം വിഹിതം 78 ശതമാനമായി കുറയ്ക്കുകയും ചെയ്തുവെന്ന് കണക്കുകൾ പറയുന്നു. ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണ് ചൈനയിൽ കണ്ടതെന്നാണ് വിപണി വൃത്തങ്ങൾ പറയുന്നത്. നേരത്തെ ഐഫോൺ 6 ഇറങ്ങിയ വർഷവും ആപ്പിൾ വൻ മുന്നേറ്റം നടത്തിയിരുന്നു.

 

ചാന്ദ്ര ന്യൂ ഇയർ അവധിക്കാലത്ത് ഈ കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പാദത്തിൽ വിറ്റ യൂണിറ്റുകൾക്ക് തുല്യമായി 2021 ലെ ഒന്നാം പാദത്തിലെ വിൽപനയും കൂടുമെന്നാണ് കരുതുന്നത്. 2021 സാമ്പത്തിക വർഷത്തിൽ 21.5 കോടി ഐഫോൺ യൂണിറ്റുകൾ വിൽക്കാൻ സാധ്യതയുണ്ടെന്നാണ് വാൾസ്ട്രീറ്റ് പ്രവചിക്കുന്നത്.

 

English Summary: Apple sells 18 mn iPhone 12 units in China in Q4 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com