sections
MORE

മിതമായ വിലയ്ക്ക് 5ജി ഫോൺ, ഒപ്പോ റെനോ 5 പ്രോ ഇന്ത്യയിലെത്തി, ക്വാഡ് ക്യാമറ, 8 ജിബി റാം

oppo-reno-pro-5g
SHARE

മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് റെനോ 5 പ്രോ 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതോടൊപ്പം, പുതിയ ജോഡി വയർലെസ് ഇയർബഡുകളായ എൻകോ എക്‌സും പുറത്തിറക്കി. ഒപ്പോയിൽ നിന്നുള്ള പുതിയ 5ജി ഫോൺ ഇടത്തരം വിലയ്ക്ക് ഫോൺ തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണ്. ഇന്ത്യയിൽ ഇതുവരെ വാണിജ്യപരമായി 5ജി കണക്റ്റിവിറ്റി ആരംഭിച്ചിട്ടില്ല. എന്നാൽ, ഒപ്പോ നേരത്തെ തന്നെ 5ജി സ്മാർട് ഫോൺ ഇറക്കി വിപണി പിടിക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ റെനോ 5 പ്രോ 5ജിയിലൂടെ ഇന്ത്യയിൽ ആദ്യമായി മീഡിയടെക് ഡൈമെൻസിറ്റി 1000പ്ലസ് പ്രോസസർ കൊണ്ടുവരുന്നതും ഒപ്പോയാണ്.

റെനോ 5 പ്രോ 5ജി കഴിഞ്ഞ വർഷത്തെ റെനോ 4 പ്രോയുടെ പരിഷ്കരിച്ച പതിപ്പാണെന്ന് പറയാം. റെനോ 5 പ്രോ 5ജിയുടെ രൂപകൽപ്പനയും മികച്ചതാണ്. ഫോണുകളുടെ പുറകിലുള്ള ക്രിസ്റ്റൽ ഡിസൈനുകൾക്കായി ഒപ്പോ സ്റ്റാർ-ഡ്രില്ലിങ് പ്രക്രിയ ഉപയോഗിച്ചിട്ടുണ്ട്. ആസ്ട്രൽ ബ്ലൂ കളറിൽ ഈ മോഡൽ ലഭിക്കും. റിയർ ബോഡിയിലെ ഈ നാനോകണങ്ങൾ പ്രകാശത്തെ പ്രതിഫലിപ്പിച്ച് മിന്നുന്ന പ്രഭാവം സൃഷ്ടിക്കുന്നുണ്ട്. ഇത് ഒരു പോളികാർബണേറ്റ് ബാക്ക് ആണ്, ഗ്ലാസ് അല്ലെന്നതും ശ്രദ്ധേയമാണ്.

8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജു‍മുള്ള ഒപ്പോ റെനോ 5 പ്രോ 5ജിക്ക് 35,990 രൂപയാണ് വില. ഫോണിന്റെ ആദ്യ വിൽപന ജനുവരി 22 ന് ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവ വഴി നടക്കും. പ്രമുഖ ബാങ്ക്, ധനകാര്യ പങ്കാളികളിൽ നിന്നുള്ള ക്യാഷ്ബാക്കും ഡിസ്കൗണ്ടുകളും ലോഞ്ച് ഓഫറുകളിൽ ഉൾപ്പെടുന്നുണ്ട്.

6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ, സ്ക്രീനിന്റെ ഇടതുവശത്ത് പഞ്ച്-ഹോൾ, 20:9 വീക്ഷണാനുപാതം, 1080x2400 പിക്‌സൽ റെസല്യൂഷൻ എന്നിവയുണ്ട്. 90 ഹെർട്സ് റിഫ്രഷ് റെയ്റ്റുമുണ്ട്. ഇത് പുതിയതല്ല, കാരണം റെനോ 4 പ്രോയ്ക്കും ഇതൊക്കെ ഉണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് ലോക്കിനെ പിന്തുണയ്‌ക്കുന്നു. എന്നാൽ ഹാൻഡ്സെറ്റ് അൺലോക്കുചെയ്യുന്നതിന് കൂടുതൽ വഴികൾ ആവശ്യമെങ്കിൽ നിങ്ങൾക്ക് ഫേഷ്യൽ റെക്കഗ്നിഷൻ ഫീച്ചറുമുണ്ട്. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 1000+ പ്രോസസറാണ് സ്മാർട് ഫോണിന്റെ കരുത്ത്. റെനോ 5 പ്രോ 5 ജിയിൽ വൈഫൈ 6, ബ്ലൂടൂത്ത് 5.1 എന്നിവയുണ്ട്.

ഒപ്പോ റെനോ 5 പ്രോ 5 ജിയിൽ നാല് ക്യാമറകളുണ്ട്. 64 എംപി പ്രധാന സെൻസർ, 8 എംപി അൾട്രാവൈഡ് സെൻസർ, 2 എംപി മാക്രോ സെൻസർ, 2 എംപി മോണോ സെൻസർ എന്നിവയാണത്. ക്യാമറ രൂപകൽപ്പനയും റെനോ 4 പ്രോയ്ക്ക് സമാനമാണ്. പക്ഷേ കുറച്ച് പുരോഗതി വരുത്തിയിട്ടുണ്ട്. മുൻവശത്ത്, പഞ്ച്-ഹോളിനുള്ളിൽ റെനോ 5 പ്രോ 5 ജിയിൽ 32 എംപി സെൽഫി ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് വളരെ ചെറുതാണ്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 11.1 ലാണ് സ്മാർട് ഫോൺ പ്രവർത്തിക്കുന്നത്.

oppo-reno-pro

ബാറ്ററി 4350എംഎഎച്ച് ആണ്. 65W വരെ ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 40 മിനിറ്റിനുള്ളിൽ ബാറ്ററി ടോപ്പ് അപ്പ് ചെയ്യാനും കഴിയും. ചാർജ്ജുചെയ്യുന്നതിനും ഇയർഫോണുകൾക്കും ചുവടെ ഒരു യുഎസ്ബി-സി പോർട്ട് ഉണ്ട്. ഇതിനർഥം റെനോ 5 പ്രോ 5ജിയിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഇല്ല എന്നതാണ്.

English Summary: Oppo Reno 5 Pro 5G with 90Hz display, launched in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA