sections
MORE

ഒപ്പോ റെനോ5 പ്രോ 5ജി - 2021 തുടങ്ങാൻ ഒരു സമ്പൂർണ ഫോൺ

oppo-reno-pro-5g-featured
SHARE

ഇന്ന് സ്മാർട് ഫോണുകൾ ഒരാളുടെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. ബന്ധം സ്ഥാപിക്കൽ, സംവാദിക്കൽ മുതല്‍ അറിവു സമ്പാദിക്കാൻ വരെ നാം ഫോണുകളെ ആശ്രയിക്കുന്നു. വിഡിയോ ഷെയറിങ്ങിനും സമൂഹ മാധ്യമങ്ങള്‍ക്കും മുന്‍ഗണന നല്‍കി ജീവിതം നയിക്കുന്നയാളുകള്‍ ഇക്കാലത്ത് കൂടുതല്‍ മികച്ച വിഡിയോ എടുക്കാനാകുന്ന ഡിവൈസുകള്‍ വാങ്ങിക്കൂട്ടുന്നതില്‍ അത്ഭുതമില്ല. നമ്മുടെ ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ ഒപ്പിയെടുത്തു സൂക്ഷിക്കാനുതകുന്ന, വിശ്വസിക്കാവുന്ന ഹാന്‍ഡ്‌സെറ്റുകള്‍ക്കായാണ് ഇപ്പോൾ മിക്കവരും കാത്തിരിക്കുന്നത്.

മറ്റു കമ്പനികള്‍ അവതരിപ്പിക്കാത്ത തരം സാങ്കേതികവിദ്യകള്‍ അടക്കമുള്ള കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകള്‍ സമ്മാനിക്കുന്ന ഫോണ്‍ എന്ന ആശയമാണ് മനസ്സിലുള്ളതെങ്കില്‍, മാര്‍ക്കറ്റില്‍ മേധാവിത്വമുള്ള ഒപ്പോയെ തോല്‍പ്പിക്കുക എളുപ്പമായിരിക്കില്ല. ഉപഭോക്താക്കളുടെ മാറിമാറി വരുന്ന അഭിരുചിക്കനുസരിച്ച് ഫോണുകള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ വിജയിക്കുന്ന കമ്പനിയാണല്ലോ ഒപ്പോ.

ഉപഭോക്തൃപ്രശംസ പിടിച്ചുപറ്റിയ ഒപ്പോയുടെ റെനോ സീരീസിലെ പുതിയ ഫോണായ, ഒപ്പോ റെനോ5 പ്രോ 5ജിയുടെ കാര്യത്തിലാണെങ്കില്‍ അവര്‍ വിഡിയോ പകര്‍ത്തല്‍ ഒരു അനുഭവം തന്നെയാക്കി മാറ്റിയിരിക്കുകയാണ്. മികവിൽ അത്ഭുതപ്പെടുത്തിയ ഈ ഹാന്‍ഡ്‌സെറ്റിന്റെ വിശേഷങ്ങള്‍ പങ്കുയ്ക്കുന്ന കാര്യത്തില്‍ നിങ്ങളെപ്പോലെതന്നെ ഉത്സാഹഭരിതരാണ് ഞങ്ങളും. എതിരാളികളുടെ ഈ നിലവാരമുള്ള ഹാന്‍ഡ്‌സെറ്റുകളെക്കാള്‍ മികച്ച ഫീച്ചറുകള്‍ ഉണ്ടെന്നതു കൂടാതെ, ഘനം കുറവാണെന്നതും, ഒപ്പോ റെനോ5 പ്രോ 5ജിയെ ആധുനികകാല സ്മാര്‍ട് ഫോണ്‍ പ്രേമിയുടെ സ്വപ്ന ഹാൻഡ്സെറ്റാക്കി മാറ്റുന്നു.

oppo-reno-pro-5g-

∙ വിഡിയോഗ്രാഫിയില്‍ വിസ്മയം!

അത്യുജ്വല ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഒപ്പോ റെനോ5 പ്രോ 5ജിയുടെ ഏറ്റവും മികച്ച ഫീച്ചര്‍ അതിന്റെ ക്യാമറ സിസ്റ്റമാണ്. പ്രധാന ക്യാമറയ്ക്ക് 64എംപി റെസലൂഷനാണ്. ഇതിനൊപ്പം 8എംപി അള്‍ട്രാവൈഡ് ആംഗിള്‍ ക്യാമറ, 2എംപി മാക്രോ ക്യാമറ, 2എംപി ഡെപ്ത് സെന്‍സര്‍ എന്നിവയാണ് പിന്നില്‍ ഒരുക്കിയിരിക്കുന്നത് എങ്കില്‍ മുന്നിലാകട്ടെ 32 എംപി സെല്‍ഫി ക്യാമറയുമുണ്ട്. ഈ ശക്തമായ ക്യാമറാ സിസ്റ്റം മുൻപെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിഡിയോ ക്ലാരിറ്റി ഉറപ്പാക്കുന്നു. അതുല്യമായ ഒരു വിഡിയോ അനുഭവം തങ്ങളുടെ ഉപഭോക്താക്കള്‍ക്കു നല്‍കാനായി ഒപ്പോ മറ്റൊരു നിര്‍മാതാവും ഇന്നു വരെ നല്‍കാത്ത തരം ഫുള്‍ ഡൈമന്‍ഷന്‍ ഫ്യൂച്ചര്‍ (Full Dimension Fusion (FDF) പോര്‍ട്രെയ്റ്റ് വിഡിയോ സിസ്റ്റം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എഫ്ഡിഎഫിന് പിന്‍ബലം നല്‍കുന്നത് ക്വാളിറ്റി എന്‍ഹാന്‍സ്‌മെന്റ് എൻജിനും പോര്‍ട്രെയ്റ്റ് പേഴ്‌സെപ്ഷന്‍ എൻജിനുമാണ്. സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറും തമ്മില്‍ ഇണക്കത്തോടെ പ്രവര്‍ത്തിച്ച് മികച്ച ചിത്രീകരണ മികവു ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഇത്.

എഫ്ഡിഎഫ് ആണ് ഫോണിന്റെ സവിശേഷതകളിലൊന്നായ 'എഐ ഹൈലൈറ്റ് വിഡിയോ' ഫീച്ചറിനും പിന്‍ബലം നല്‍കുന്നത്. ഇരുണ്ടതോ, ബാക്‌ലൈറ്റ് പ്രബലമായ സന്ദര്‍ഭങ്ങളിലോ പോലും മികച്ച വിഡിയോ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നത് എഫ്ഡിഎഫ് ആണ്. ഏതു തരത്തിലുള്ള പ്രകാശമാണ് പകര്‍ത്താന്‍ പോകുന്ന സീനിലുള്ളതെന്ന കാര്യം മനസ്സിലാക്കി, അതിന് ചേരുന്ന അല്‍ഗോറിതം പ്രവര്‍ത്തിപ്പിക്കാന്‍ ഒപ്പോ റെനോ5 പ്രോ 5ജിയ്ക്ക് സാധിക്കുന്നു. ക്യാമറാ ആപ്പില്‍ ഇത് അനുവദിച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ ഫോണിന് സീന്‍ അറിഞ്ഞ് ലൈവ് എച്ഡിആര്‍ അല്ലെങ്കില്‍ അള്‍ട്രാ നൈറ്റ് വിഡിയോ അല്‍ഗോറിതങ്ങള്‍ ഉപയോഗിച്ച് ഫോണിന് സാധ്യമായതില്‍ വച്ച് ഏറ്റവും മികച്ച വിഡിയോ പകര്‍ത്തുന്നു. ബാക്‌ലൈറ്റ് ആണ് സീനില്‍ കാണാവുന്നതെങ്കില്‍ ലൈവ് എച്ഡിആര്‍ മോഡായിരിക്കും വിഡിയോ പകര്‍ത്താന്‍ ഒപ്പോ റെനോ5 പ്രോ 5ജി ഉപയോഗിക്കുക. അതേസമയം, വെളിച്ചക്കുറവുള്ള സീനാണെന്ന് ഫോണ്‍ മനസ്സിലാക്കുമ്പോള്‍ അള്‍ട്രാ നൈറ്റ് വിഡിയോ മോഡ് പ്രയോഗത്തില്‍ കൊണ്ടുവരും. രണ്ടായാലും പിടിച്ചെടുക്കുന്ന വിഡിയോ ക്യാമറാ ഫോണുകളില്‍ നിന്ന് ലഭിക്കുന്നതില്‍ വച്ച് വിശദാംശങ്ങളുടെ കാര്യത്തിലും മറ്റും മികവു പുലര്‍ത്തുന്നു.

oppo-reno5-pro

ഒപ്പോ റെനോ5 പ്രോ 5ജിയുടെ മാസ്മരികമെന്നു തോന്നുന്ന മറ്റൊരു ഫീച്ചറാണ് 'ഡ്യൂവല്‍-വിഡിയോ മോഡ്'. ഇതു പ്രയോജനപ്പെടുത്തുമ്പോള്‍ മുന്‍ പിന്‍ ക്യാമറകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിച്ച് വിഡിയോ ഷൂട്ടു ചെയ്യാം! പ്രൊഫഷണല്‍ വിഡിയോ കണ്ടെന്റ് സൃഷ്ടാക്കള്‍ക്കും, വ്‌ളോഗിങ് പ്രേമികള്‍ക്കും ഈ ഫീച്ചര്‍ ഉപയോഗിച്ച് തങ്ങളുടെ ഓഡിയന്‍സിന് അധിക മികവു പുലര്‍ത്തുന്ന വിഡിയോ നല്‍കാം.

∙ മികച്ച ഫോട്ടോകള്‍ക്കും ഉത്തമം

ഒപ്പോ റെനോ5 പ്രോ 5ജിയുടെ വിഡിയോ ഫീച്ചറുകള്‍ക്കു ലഭിക്കുന്ന ശ്രദ്ധ കണ്ട് ഫോണ്‍ ഫൊട്ടോഗ്രാഫിക്കു കൊള്ളില്ലെന്നു ധരിക്കരുത്. ഫൊട്ടോഗ്രാഫി മാത്രം താത്പര്യമുള്ളവര്‍ക്കും, എഐ ശക്തി പകരുന്ന വിവിധ ഫീച്ചറുകള്‍ അടക്കം ഉപയോഗിച്ച് നിങ്ങള്‍ക്ക് മികച്ച ചിത്രങ്ങളാണ് ലഭിക്കുന്നതെന്ന് ഉറപ്പു വരുത്താം. ഉദാഹരണത്തിന് നൈറ്റ് ഫ്‌ളെയര്‍ പോര്‍ട്രെയ്റ്റ് മോഡ് എടുക്കാം. ഈ ഫീച്ചര്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ രാത്രി പോര്‍ട്രെയ്റ്റുകള്‍, ബ്രൈറ്റ്‌നസും, ഫോക്കസും ഓട്ടോമാറ്റിക്കായി കുറ്റമറ്റതാക്കാം. മറ്റൊരു ഫീച്ചറായ 'അള്‍ട്രാ ക്ലീയര്‍ 108 എംപി ഇമേജ്' ‌സമാര്‍ട് അല്‍ഗോറിതങ്ങള്‍ ഉപയോഗിച്ചാണ് സൃഷ്ടിച്ചെടുക്കുന്നത്. ഇതുവഴി നിങ്ങളുടെ ഫോട്ടോകള്‍ക്ക് പുതിയ തലത്തിലുള്ള ടെക്‌സ്ചറും ക്ലാരിറ്റിയും ലഭിക്കുന്നു എന്ന് ഉറപ്പാക്കാം. എഐ സീന്‍ എന്‍ഹാന്‍സ്‌മെന്റ് ആയാലും, നൈറ്റ് ഫ്‌ളെയര്‍ പോര്‍ട്രെയ്റ്റ് ആയാലും, അള്‍ട്രാ ക്ലീയര്‍ 108 എംപി ചിത്രമാണെങ്കിലും ഒപ്പോ റെനോ5 പ്രോ 5ജി ഉപയോഗിക്കുമ്പോള്‍ മറ്റൊരു അനുഭവതലം തന്നെ പ്രദാനം ചെയ്യുന്നു.

oppo-reno-pro-5g-photo

∙ അപൂര്‍വ ഡിസൈന്‍

ആന്തരിക ഹാര്‍ഡ്‌വെയര്‍ കരുത്തു മാത്രമല്ല ഒപ്പോ റെനോ5 പ്രോ 5ജിയെ വേറിട്ട ഹാന്‍ഡ്‌സെറ്റാക്കുന്നത്. നക്ഷത്രത്തിളക്കമുള്ള രാത്രിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ഉണ്ടാക്കിയ അസ്ട്രല്‍ ബ്ലൂ വകഭേദം, ഒപ്പോയുടെ റെനോ ഗ്ലോ രൂപകല്‍പ്പനയുടെ മികവ് വിളിച്ചോതുന്നു. അമ്പരപ്പിക്കുന്ന മികവ് ഇവിടെ കാണാം. റെനോ ഗ്ലോ പ്രക്രിയ വഴി പിന്‍പ്രതലത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്ലാസിന് പളുങ്കിന്റെ ഘടന തോന്നിപ്പിക്കുന്നു. റെനോ ഗ്ലോ പ്രക്രിയ വഴി പിന്നിലെ ഗ്ലാസ് പ്രതലം ലക്ഷക്കണക്കിനു വൈരക്കല്ലുകളാല്‍ ആലേഖനം ചെയ്താലെന്നവണ്ണം തിളങ്ങുന്നു എന്നതു കൂടാതെ പ്രതലത്തിന് പോറലേല്‍ക്കുകയോ, വിരല്‍പ്പാടു പതിയുന്നോ ഇല്ലെന്ന് ഉറപ്പാക്കുന്നു. ഒപ്പോ റെനോ5 പ്രോ 5ജിയ്ക്ക് സ്റ്റാറി ബ്ലാക് നിറത്തിലുള്ള വകഭേദവും ഉണ്ട്. ഇതിന്റെ കുലീനത്തം പ്രൊഫഷണലുകള്‍ക്ക് അത്യാകര്‍ഷകമായി തോന്നും.

∙ ഡിസ്‌പ്ലെ പ്രൗഢം

ഒപ്പോ റെനോ5 പ്രോ 5ജിയ്ക്ക് 6.5 ഇഞ്ച് വലുപ്പമുള്ള സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയാണ്. റിഫ്രഷ് റെയ്റ്റ് 90 ഹെട്‌സാണ്. അനന്തതയുടെ അനുഭവം പ്രദാനം ചെയ്യുന്ന ഈ സ്‌ക്രീന്‍ ആസ്വാദ്യകരമായ അനായാസതയോടെ സ്‌ക്രോൾ ചെയ്യാനും അനുവദിക്കുന്നു. കൂടാതെ, ഒപ്പോ റെനോ5 പ്രോ 5ജിയുടെ സ്‌ക്രീനിന് 3ഡി ബോര്‍ഡര്‍ലെസ് സെന്‍സ് സ്‌ക്രീനും നല്‍കിയിരിക്കുന്നു. സ്‌ക്രീനിന് എസ്ജിഎസ് ഐകെയര്‍ സര്‍ട്ടിഫിക്കറ്റും ലഭിച്ചിരിക്കുന്നതിനാല്‍ അത് കണ്ണുകള്‍ക്ക് ആയസം പകരുന്നതു കുറയ്ക്കുമെന്നും കാണാം.

∙ ഇന്ത്യയ്ക്കു പ്രഥമ പരിഗണന നല്‍കുന്ന പ്രോസസര്‍

ഒപ്പോ റെനോ5 പ്രോ 5ജിയാണ് മെഡിയാടെക് ഡിമെന്‍സിറ്റി 1000പ്ലസ് പ്രോസസറുമായി ഇന്ത്യയില്‍ എത്തുന്ന ആദ്യ ഫോണ്‍. ഇതുകൊണ്ട് ഫോണ്‍ വാങ്ങുന്നയാള്‍ക്ക് എന്താണ് ഗുണം? അതിവേഗ 5ജി നെറ്റ്‌വര്‍ക്ക് ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോള്‍ത്തന്നെ അതിന്റെ ഗുണങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കും! നെറ്റ്‌വര്‍ക്ക് സ്പീഡ് അപാരമായിരിക്കുമെന്നതു കൂടാതെ ഈ ഫ്‌ളാഗ്ഷിപ് പ്രോസസര്‍ ഒപ്പോ റെനോ5 പ്രോ 5ജിയുടെ പ്രവര്‍ത്തനത്തിന് അനായാസത പകരും. കൂടാതെ കുറച്ചു ബാറ്ററി മാത്രമെ ഉപയോഗിക്കൂ.

ഒപ്പോ റെനോ5 പ്രോ 5ജിക്ക് 5ജി+ വൈ-ഫൈ ഡ്യൂവല്‍ ചാനല്‍ ആക്‌സിലറേഷന്‍ നല്‍കുക വഴി ഒരേസമയം വൈ-ഫൈയും 5ജി നെറ്റ്‌വര്‍ക്ക് ചാനലുകളും ആസ്വദിക്കാന്‍ സാധിക്കും. ഇതുവഴി ഡൗണ്‍ലോഡ് സ്പീഡ് പരമാവധി വര്‍ധിപ്പിക്കാം. ഇന്റര്‍നെറ്റിന് പറക്കുന്ന സ്പീഡും പ്രതീക്ഷിക്കാം.

∙ മണിക്കൂറുകളോളം ഉപയോഗിക്കാൻ ചാര്‍ജ് ചെയ്യാന്‍ വേണ്ടത് മിനിറ്റുകളും!

ഒപ്പോ റെനോ5 പ്രോ 5ജിയുടെ 4,350 എംഎഎച് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഒപ്പോയുടെ സ്വന്തം 65w സൂപ്പര്‍ വിഒഒസി 2.0 ഫ്‌ളാഷ് ചാര്‍ജിങ് സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഫാസ്റ്റ് ചാര്‍ജിങ് മേഖലയില്‍ വളരെക്കാലമായി ഒപ്പോയുടെ മേധാവിത്വം പ്രകടമാണ്. ഇക്കാര്യത്തില്‍ ഒപ്പോ ഏറെ മുന്നിലാണ്. ഒപ്പോ റെനോ5 പ്രോ 5ജിയുടെ ബാറ്ററി ചാര്‍ജ് പരിപൂര്‍ണമായി തീർത്ത ശേഷം 100ല്‍ എത്താന്‍ എടുക്കുന്നത് കേവലം 30 മിനിറ്റാണ്! ഫോണ്‍ ചെറുതായൊന്നു ചാര്‍ജ് ചെയ്‌തെടുക്കുന്ന ശീലക്കാര്‍ക്കും ഫോണ്‍ മികച്ച അനുഭവം പകരും. അഞ്ചു മിനിറ്റു ചാര്‍ജു ചെയ്താല്‍ 4 മണിക്കൂര്‍ വിഡിയോ കാണാനുള്ള ബാറ്ററി പവര്‍ ലഭിക്കും!

oppo-reno-pro-5g-charger

∙ അപ്പോള്‍ ഈ ഫോണ്‍ നിങ്ങള്‍ക്ക് ചേര്‍ന്നതാണോ?

ഒറ്റവാക്കില്‍ പറഞ്ഞാല്‍-അതെ! കുറച്ചു നേരം ഉപയോഗിച്ചു കഴിഞ്ഞ് ഇതിന്റെ സാധ്യതകള്‍ അറിഞ്ഞു കഴിഞ്ഞപ്പോള്‍ മുതല്‍ ഇത് ഉപയോഗിച്ചു മതിയാവാത്തതു പോലെയൊരു തോന്നല്‍! മറ്റെങ്ങും ലഭിക്കാത്ത ഫീച്ചറുകളടങ്ങുന്ന ഒപ്പോ റെനോ5 പ്രോ 5ജി വേണ്ടതെല്ലാം ഇണക്കിയെന്നു തോന്നിപ്പിക്കുന്ന ഉദാത്തമായ പ്രതീതി നല്‍കുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിച്ച് അധിക ദിവസങ്ങള്‍ പിന്നിട്ടിട്ടില്ലെങ്കില്‍ പോലും ഒപ്പോ റെനോ5 പ്രോ 5ജി ടെക്‌നോളജി മേഖലയില്‍ ഒരു സംസാരവിഷയമായി കഴിഞ്ഞു. പ്രധാന പ്രസിദ്ധീകരണങ്ങളെല്ലാം തന്നെ മികച്ച റിവ്യൂകളാണ് നൽകിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മേഖലയിലെ പുതുമകളെല്ലാം കൂട്ടിയിണക്കി നിർമിച്ചിരിക്കുന്ന ഫോണ്‍ എല്ലാ വിധത്തിലും മേന്മപുലര്‍ത്തുന്നു.

വിഡിയോഗ്രാഫിയുടെ കാര്യത്തിലെ അപാര മികവും, ഹാര്‍ഡ്‌വെയറിന്റെ കരുത്തും മാത്രം പരിഗണിച്ചാല്‍ പോലും ഈ വര്‍ഷം നിങ്ങൾ നിങ്ങള്‍ക്ക് തന്നെ നല്‍കേണ്ട സമ്മാനാമാണെന്നു കാണാം.

∙ വിലയും ഓഫറുകളും

ഒപ്പോ റെനോ5 പ്രോ 5ജി 8ജിബി+128ജിബി അസ്ട്രല്‍ ബ്ലൂ അല്ലെങ്കില്‍ സ്റ്റാറി ബ്ലാക് വേരിയന്റുകള്‍ക്ക് 35,990 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടിലും പ്രധാനപ്പെട്ട ഓഫ്‌ലൈന്‍ കടകളിലും ഇപ്പോള്‍ ലഭ്യമാണ്. ഈ 5ജി കാലഘട്ടത്തില്‍ മികച്ച ഡിജിറ്റല്‍ അനുഭവം പ്രദാനം ചെയ്യാനായി ഒപ്പോ ഇന്ത്യ 120 ജിബി ക്ലൗഡ് സ്‌റ്റോറേജ്, ഫോണ്‍ വാങ്ങുന്ന ദിവസം മുതല്‍ 12 മാസത്തേക്ക് ലഭ്യമാക്കും. ഫോണിന് 0 ഡൗണ്‍പെയ്‌മെന്റ് മാസ തവണ വ്യവസ്ഥയിലും സ്വന്തമാക്കാം. ബജാജ് ഫിന്‍സെര്‍വ്, ഹോം ക്രെഡിറ്റ്, എച്ഡിബി ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, എച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോട്ടക് മഹീന്ദ്രാ ബാങ്ക്, ടിവിഎസ് ക്രെഡിറ്റ് സെസ്റ്റ് മണി എന്നിവ കൂടാതെ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, വണ്‍ ഇഎംഐ ക്യാഷ്ബാക്ക് ഓഫര്‍ എന്നിവയും പ്രയോജനപ്പെടുത്താം.

ഫിളിപ്കാര്‍ട്ടിലാണെങ്കിലും, കടകളില്‍ നിന്നാണെങ്കിലും ഓഫര്‍ നിലനില്‍ക്കുന്ന സമയത്തു വാങ്ങിയാല്‍ 180 ദിവസത്തേക്ക് സമ്പൂര്‍ണ ഒപ്പോ കെയര്‍ പ്ലസ് ആസ്വദിക്കാം. ഇതില്‍ ഡാമേജ് പ്രൊട്ടക്ഷനും ഉള്‍പ്പെടുന്നു. പ്ലാറ്റിനം കെയറും ലഭിക്കും. പ്രധാന നഗരങ്ങളിലെല്ലാം ഫോണിന്റെ ഉടമയുടെ അടുത്തെത്തി ഫോണ്‍ വാങ്ങിക്കൊണ്ടു പോയി റിപ്പയര്‍ ചെയ്തു നല്‍കും. നിലവില്‍ ഒപ്പോ ഉപയോക്താക്കളായവര്‍ക്ക് പ്രത്യേക ഓഫറുകളും ഉണ്ട്.

English Summary: Is the OPPO Reno5 Pro 5G the smartphone you’ve been waiting for?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA