ADVERTISEMENT

മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഒപ്പോ, എഫ് 19 പ്രോ ശേണിയില്‍ പുതിയ മോഡലുകളായ എഫ്19 പ്രോ+ 5ജി, എഫ്19 പ്രോ എന്നീ ഹാൻഡ്സെറ്റുകള്‍ ഇന്ത്യയിൽ അവതരിപ്പിച്ചു. നൂക്ലിയയുടെ മാന്ത്രിക സംഗീത-നൃത്ത പ്രകടനത്തിന്റെ അകമ്പടിയോടെയായിരുന്നു അവതരണം. എഫ്19 പ്രോ ശ്രേണിയോടൊപ്പം ഒപ്പോ ബാന്‍ഡ് സ്റ്റൈലും അവതരിപ്പിച്ചിട്ടുണ്ട്. സുന്ദരമായ പോര്‍ട്രെയിറ്റ് ഷോട്ടുകളോ വിഡിയോകളോ എടുക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഒപ്പോ എഫ്19 പ്രോ+ 5ജി.

 

48 എംപി ക്വാഡ് ക്യാമറ, 8 എംപി വൈഡ് ആംഗിള്‍ ക്യാമറ, 2 എംപി പോര്‍ട്രെയിറ്റ് മോണോ ക്യാമറ, 2 എംപി മാക്രോ മോണോ ക്യാമറ തുടങ്ങിയ സവിശേഷതകളുണ്ട് സ്മാര്‍ട് ഫോണിന്. ക്വാഡ് കാമറകള്‍, സ്മാര്‍ട് 5ജി സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിഡിയോഗ്രാഫിയില്‍ പെട്ടെന്ന് വിദഗ്ധനാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

എഫ് ശ്രേണിയിലെ ഓരോ തലമുറയുടെയും അവതരണം മിഡ്-റേഞ്ച് സ്മാര്‍ട് ഫോണില്‍ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതായിരുന്നു. എഐ സവിശേഷതയോടെയുള്ള പോര്‍ട്രെയിറ്റ് വിഡിയോ, സ്മാര്‍ട് 5ജി, 50 വാട്ട് ഫ്‌ളാഷ് ചാര്‍ജ്, സിസ്റ്റം പെര്‍ഫോമന്‍സ് ഒപ്റ്റിമൈസര്‍ തുടങ്ങിയവ ചേര്‍ന്ന് എഫ്19 പ്രോ+ 5ജി ഉപയോഗം മികച്ചതാക്കും. ഹാര്‍ഡ്‌വെയറിന്റെയും കളര്‍ ഒഎസ് 11.1ന്റെയും തടസമില്ലാത്ത സംയോജനം ഉപയോഗ അനുഭവം പുതിയ തലത്തിലെത്തിച്ച് എഫ്19 പ്രോ+ 5ജിയെ മികച്ചതാക്കുമെന്ന് ഒപ്പോ മൊബൈല്‍സ് ഇന്ത്യ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ദമയന്ത് സിങ് ഖനോറിയ പറഞ്ഞു.

 

ഫോക്കസ് ലോക്ക് ഫീച്ചര്‍ നീങ്ങികൊണ്ടിരിക്കുമ്പോഴും രാത്രിയിലും ഡൈനാമിക്ക് വിഡിയോകളും ചിത്രങ്ങളും ലഭ്യമാക്കുന്നു. എഐ സീന്‍ എന്‍ഹാന്‍സ്‌മെന്റ് 2.0, ഡൈനാമിക് ബൊക്കെ, നൈറ്റ് പ്ലസ് എന്നിവ ചേര്‍ന്ന് വ്യക്തവും സുന്ദരവുമായ ചിത്രങ്ങളും വിഡിയോകളും നല്‍കുന്നു. എഐ നൈറ്റ് ഫ്‌ളെയര്‍ പോര്‍ട്രെയിറ്റ്, എഐ കളര്‍ പോര്‍ട്രെയിറ്റ്, എഐ ബ്യൂട്ടിഫിക്കേഷന്‍ 2.0, അള്‍ട്രാ സ്റ്റെഡി വിഡിയോ, 4കെ വിഡിയോ തുടങ്ങി സവിശേഷതകളുമുണ്ട്.

oppo-f19-pro

 

ഒപ്പോ സ്മാര്‍ട് 5ജി 3.0 കൂടി ചേര്‍ന്ന് പുതിയ എഫ് ശ്രേണി സ്മാര്‍ട് ഫോണുകള്‍ അള്‍ട്രാ ഫാസ്റ്റ് ഡൗണ്‍ലോഡ്, അപ്‌ലോഡ് നല്‍കുന്നു. ടിവി ഷോകള്‍, സിനിമ, വിഡിയോകള്‍, ഗെയിമുകള്‍ തുടങ്ങിയവ തടസമില്ലാതെ അനായാസം സ്ട്രീം ചെയ്യാം. മീഡിയടെക് 5ജി, ഡൈമെന്‍സിറ്റി 800യു ചിപ്പിന് ഇത് സാധ്യമാക്കും. ഇതാണ് ഡ്യുവല്‍ മോഡ് 5ജി സിമ്മിനെ പിന്തുണയ്ക്കുന്നത്. എഫ്19 പ്രോ+ 5ജിയില്‍ ഇന്‍-ബില്‍റ്റ് 4ജി/5ജി ഡേറ്റാ സ്വിച്ച് ഉണ്ട്. 4ജിയിലേക്കും 5ജിയിലേക്കും തനിയെ മാറുന്നതിന് ഇത് വഴിയൊരുക്കുന്നു. ക്രോം, വാട്സാപ്, ഫെയ്സ്ബുക്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തടങ്ങിയവയെ എല്ലാം പിന്തുണയ്ക്കുന്നു.

 

ഒപ്പോ 50 വാട്ട് ഫ്‌ളാഷ് ചാര്‍ജ് എപ്പോള്‍ വേണമെങ്കിലും വേഗത്തില്‍ ആവശ്യത്തിന് ചാര്‍ജ് നല്‍കുന്നു. രാത്രി മുഴുവന്‍ കുത്തിയിട്ട് ഫോണും ചാര്‍ജറും കേടുവരുത്തേണ്ടതില്ല. അഞ്ചു മിനിറ്റ് ചാര്‍ജിങ്ങില്‍ 3.5 മണിക്കൂര്‍ വിഡിയോ പ്ലേ ബാക്ക് ലഭിക്കും. അള്‍ട്രാ തിന്‍ രൂപകല്‍പനയിലുള്ളതാണ് സ്മാര്‍ട് ഫോണ്‍. 7.8, 73.4, 160.1 എംഎം എന്നിങ്ങനെയാണ് ഡൈമെന്‍ഷനുകള്‍. 173 ഗ്രാമാണ് ഭാരം. 6.43 ഇഞ്ചാണ് പഞ്ച് ഹോള്‍ ഡിസ്‌പ്ലേയ്ക്ക്. അണ്‍ലോക്കിന് ഫിംഗര്‍ പ്രിന്റ് 3.0 സെന്‍സറാണ്. ഡിസ്‌പ്ലേയ്ക്ക് ചേര്‍ന്ന രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. സ്‌പേയ്‌സ് സില്‍വര്‍, ഫ്‌ളൂയിഡ് ബ്ലാക്ക് എന്നിങ്ങനെയാണ് നിറങ്ങള്‍. ഫ്‌ളെക്‌സ് ഡ്രോപ്, ഗൂഗിള്‍ ലെന്‍സ്, ഗൂഗിള്‍ കാസ്റ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള 3-ഫിംഗര്‍ ട്രാന്‍സ്‌ലേറ്റ് എന്നിവ ജീവിതം അനായാസമാക്കുന്നു.

 

രസകരമായ വിഡിയോ ഫീച്ചറുകളോടെ കൂടുതല്‍ ശക്തമായ ഉപകരണം തേടുന്നവര്‍ക്കുള്ളതാണ് എഫ്19 പ്രോ. ഡ്യുവല്‍ വ്യൂ വിഡിയോ, ഫൊട്ടോഗ്രാഫി സവിശേഷതകളെല്ലാമുണ്ട്. എഐ സീന്‍ എന്‍ഹാന്‍സ്‌മെന്റ് 2.0, ഡൈനാമിക്ക് ബൊക്കെ, നൈറ്റ് ഫ്‌ളെയര്‍ പോര്‍ട്രെയിറ്റ്, എഐ കളര്‍ പോര്‍ട്രെയിറ്റ്, എഐ ബ്യൂട്ടിഫിക്കേഷന്‍ 2.0 തുടങ്ങിയവയുമുണ്ട്.

 

173 ഗ്രാമില്‍ 7.8 എംഎം സ്ലിം ആണ് എഫ്19 പ്രോയുടെ ബോഡി. ഒഎല്‍ഇഡി ഡിസ്‌പ്ലെ. ഫ്‌ളൂയിഡ് ബ്ലാക്ക്, ക്രിസ്റ്റല്‍ സില്‍വര്‍ എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്. 3ഡി കര്‍വ്‌സ് ബാക്ക് കവര്‍ മെലിഞ്ഞ ലുക്ക് തരുന്നു. 30 വാട്ട് വിഒഒസി ഫ്‌ളാഷ് ചാര്‍ജ് 4.0, വലിയ 4310 എംഎഎച്ച് ബാറ്ററിയും കരുത്തു പകരുന്നു. 5 മിനിറ്റ് ചാര്‍ജിങ്ങില്‍ രണ്ടു മണിക്കൂര്‍ വിഡിയോ പ്ലേബ്ലാക്ക് ആസ്വദിക്കാം. 2.9 മണിക്കൂര്‍ ടോക്ക് ടൈമും ലഭിക്കും. ആപ്പുകള്‍ 12 ശതമാനം അധിക വേഗത്തില്‍ എടുക്കാം. സ്വൈപ്പിങ് പ്രതികരണം 15 ശതമാനം വേഗ കൂടുതലുണ്ട്. സ്പര്‍ശന പ്രതികരണത്തിന് 29 ശതമാനം വേഗം കൂടുതലുണ്ട്. ആപ്പുകള്‍ തമ്മില്‍ മാറാന്‍ 12 ശതമാനം അധിക വേഗമുണ്ട്. കളര്‍ ഒഎസ് 11.1മായാണ് ഒപ്പോ എഫ്19 പ്രോയുമെത്തുന്നത്. ഗെയിം ഫോക്കസ് മോഡ്, ഗെയിമിങ് ഷോര്‍ട്ട്കട്ട് മോഡ്, ബുള്ളറ്റ് സ്‌ക്രീന്‍ മെസേജ്, ഡേറ്റാ സെക്യൂരിറ്റി ഫീച്ചറുകള്‍ തുടങ്ങിയവയെല്ലാമുണ്ട്.

 

∙ ഒപ്പോ പ്രീമിയം ബാന്‍ഡ് സ്റ്റൈല്‍

 

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ നല്ല ആരോഗ്യത്തിനു പ്രാധാന്യം ഏറിയിരിക്കുകയാണ്. ഈ വേളയിലാണ് ഒപ്പോ പ്രീമിയം ബാന്‍ഡ് സ്റ്റൈല്‍ അവതരിപ്പിച്ചിരിക്കുന്നത്. നൂതനമായ സാങ്കേതിക മികവുകളാണ് പിന്തുണയ്ക്കുന്നത്. എസ്പിഒ2 നിരീക്ഷണം, ഉറങ്ങുമ്പോഴും ഓടുമ്പോഴും ബ്രീത്തിങ് നിലവാര വിശകലനം തുടങ്ങിയവ ഒപ്പോ ബാന്‍ഡ് സ്റ്റൈല്‍ വാഗ്ദാനം ചെയ്യുന്നു. 12 വര്‍ക്കൗട്ട് മോഡുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വേഗമേറിയ ജീവിത ശൈലിക്ക് അനുയോജ്യമായാണ് രൂപകല്‍പന. 1.1 ഇഞ്ചില്‍ ഫുള്‍ കളര്‍ അമോഎല്‍ഇഡി സ്‌ക്രീനിലാണ് വരുന്നത്. രണ്ടു നൂതനമായ സ്ട്രാപ്പ് ഡിസൈനില്‍ ലഭ്യമാണ്. 

 

2999 രൂപ വിലവരുന്ന ഒപ്പോ ബാന്‍ഡ് സ്റ്റൈല്‍ മാര്‍ച്ച് എട്ടു മുതല്‍ ആമസോണില്‍ ലഭ്യമാണ്. 25,990 രൂപ വിലവരുന്ന ഒപ്പോ എഫ്19 പ്രോ+ 5ജി, 21,490 രൂപ വിലവരുന്ന ഒപ്പോ എഫ്19 പ്രോ (8+128ജിബി), 23,490 രൂപ വിലവരുന്ന ഒപ്പോ എഫ്19 പ്രോ (8+256 ജിബി), എന്നിവയുടെ പ്രീ ബുക്കിങ് മാര്‍ച്ച് എട്ട് എട്ടു മണി മുതല്‍ ആരംഭിച്ചു. 17 മുതല്‍ വില്‍പന ആരംഭിക്കും. ഫൈനാന്‍സ് ലഭ്യമാണ്. വിവിധ ഫൈനാന്‍സിങ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ക്യാഷ്ബാക്ക്, ഇഎംഐ പോലുള്ള ഓഫറുകളും ലഭിക്കും.

 

English Summary: OPPO India introduces F19 Pro Series with 5G along with OPPO Band Style

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com