ADVERTISEMENT

ഏറ്റവും മികച്ച സ്മാർട് ഫോൺ നിർമാണ കമ്പനികളിലൊന്നായ എച്ച്ടിസിയുടെ പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങി. ഒരു ഇടവേളയ്ക്ക് ശേഷമാണ് എച്ച്ടിസി പുതിയ സ്മാർട് ഫോൺ അവതരിപ്പിക്കുന്നത്. കമ്പനിയുടെ ജനപ്രിയ വൈൽഡ് ഫയർ സീരീസിന്റെ ഭാഗമായാണ് പുതിയ ഹാൻഡ്സെറ്റ് വൈൽഡ് ഫയർ ഇ 3 വിപണിയിലേക്ക് എത്തുന്നത്.

 

ഹാൻഡ്സെറ്റിന്റെ റഷ്യൻ വിപണിയിലെ വില 150 യൂറോയാണ്. ഇത് നീല, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്. റഷ്യയ്ക്ക് പുറത്ത് ഹാൻഡ്സെറ്റ് എന്ന് ലഭിക്കുമെന്നതിനെ കുറിച്ച് എച്ച്ടിസി പ്രതികരിച്ചിട്ടില്ല. 6.51 ഇഞ്ച് ഐപിഎസ് സ്‌ക്രീനുള്ള വൈൽഡ് ഫയർ ഇ 3യ്ക്ക് 720 x 1560 പിക്‌സൽ റെസലൂഷനുള്ള എച്ച്ഡി പ്ലസ് ഡിസ്പ്ലെയാണുള്ളത്. 4 ജിബി റാമുള്ള സ്മാർട് ഫോണിൽ ഹെലിയോ പി 22 ചിപ്‌സെറ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായാണ് ഹാൻഡ്‌സെറ്റ് വരുന്നത്.

 

സ്മാർട് ഫോണിന് പിന്നിൽ ക്വാഡ് ക്യാമറകളുണ്ട്. 13 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് സെൻസർ, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ക്യാമറകൾ. ഫോണിന് പിന്നിൽ എൽഇഡി ഫ്ലാഷും കാണാം. മുൻവശത്ത് സെൽഫികൾക്കായി 13 മെഗാപിക്സൽ ക്യാമറയുണ്ട്.

 

ഡ്യുവൽ സിം സപ്പോർട്ട്, 4 ജി വോൾട്ട്, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് 4.2, യുഎസ്ബി-സി, 3.5 എംഎം ഓഡിയോ ജാക്ക്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, റിയർ മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ, ഫെയ്സ് അൺലോക്ക്, തുടങ്ങി ഫീച്ചറുകളും ഹാൻഡ്സെറ്റിലുണ്ട്.

 

English Summary: HTC Wildfire E3 with quad cameras launched: Check price, specifications

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com