ADVERTISEMENT

മുപ്പത് ദിവസം വെള്ളത്തിൽ കിടന്ന ഐഫോൺ 11 പ്രോ ഇപ്പോഴും പ്രവർത്തിക്കുന്നുവെന്ന് റിപ്പോർട്ട്. കാനഡയിൽ നിന്നുള്ള 50 കാരിയായ ആംഗി കരിയറിന്റെ ഐഫോൺ 11 പ്രോ ആണ് തടാകത്തിൽ വീണത്. എന്നാൽ, 30 ദിവസത്തിനു ശേഷമാണ് ഫോൺ കണ്ടെത്താൻ സാധിച്ചത്. വീണ്ടെടുത്ത ഫോൺ ഓൺ ചെയ്തപ്പോൾ എല്ലാം പഴയ പോലെ പ്രവർത്തിക്കുന്നുണ്ടെന്നാണ് ആംഗി പറഞ്ഞത്.

 

തന്റെ അമ്പതാം ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് ആംഗിയ്ക്ക് ഫോൺ നഷ്ടപ്പെട്ടത്. ഫോണിന് വേണ്ടി ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ, തന്റെ വിലപ്പെട്ട എല്ലാ ഫോട്ടോകളും ഐഫോണിലായിരുന്നു എന്നും ഇതിനാലാണ് തിരച്ചിൽ തുടർന്നതെന്നും അവർ പറഞ്ഞു.

 

വെള്ളത്തിനടിയിൽ കിടക്കുകയായിരുന്ന ഐഫോൺ കാന്തത്തിന്റെ സഹായത്തോടെയാണ് പുറത്തെടുത്തത്. പുറത്തെടുത്ത ഐഫോൺ 11 പ്രോ വീണ്ടും ബൂട്ട് ചെയ്തപ്പോൾ എല്ലാം പ്രവർത്തിക്കുന്നുണ്ടായിരുന്നു. നേരത്തെ പകർത്തിയിരുന്ന ഫോട്ടോകളെല്ലാം ആംഗിയ്ക്ക് ലഭിക്കുകയും ചെയ്തു.

 

രണ്ടു വർഷം മുൻപിറങ്ങിയ ഐഫോൺ 11 പ്രോയ്ക്ക് ഐപി 68 റേറ്റിങ്ങുണ്ട്. അതായത് 30 മിനിറ്റ് നേരത്തേക്ക് നാല് മീറ്റർ ആഴത്തിലുള്ള വെള്ളത്തിൽ വരെ സ്മാർട് ഫോൺ പരിരക്ഷിക്കപ്പെടും. എന്നാൽ, ഒരു കാരണവശാലും ഐഫോൺ വെള്ളത്തിൽ മുക്കാൻ ആപ്പിൾ ശുപാർശ ചെയ്യുന്നില്ല. അതേസമയം, വെള്ളത്തിൽ വീണ ഒരു ഐഫോൺ പ്രവർത്തിക്കുന്നത് ഇത് ആദ്യ സംഭവുമല്ല. ഐഫോൺ 11നു പുറമെ മറ്റുചില മോഡൽ ഐഫോണുകളും വെള്ളത്തിൽ വീണിട്ടും സമാനമായി പ്രവർത്തിച്ചിട്ടുണ്ട്.

 

English Summary: This iPhone 11 Pro was under a lake for 30 days and it is still working!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com