sections
MORE

വിഡിയോ എടുക്കലാ സാറേ, ഇവന്റെ മെയിൻ

oppo-f19-pro
SHARE

ഓപ്പോ എഫ്19 പ്രോ മിഡ് റേഞ്ച് ഫോൺ വിപണിയിലെ പുതിയ താരമാണ്. 8ജിബി റാം, 128 ജിബി/256 ജിബി സ്റ്റോറേജ്, 48 മെഗാപിക്സൽ+ 8എംപി വൈഡ്+ 2എംപി പോർട്രെയ്റ്റ് +2എംപി മാക്രോ ക്യാമറുകൾ, 16എംപി സെൽഫി ക്യാമറ, 30 വാട്ട് ഫ്ലാഷ് ചാർജിങ്, 6.43 ഇഞ്ച് പഞ്ച്ഹോൾ അമോലെഡ് ഡിസ്പ്ലേ, 4310 എംഎഎച്ച് ബാറ്ററി  എന്നിങ്ങനെ ട്രെൻഡനുസരിച്ചുള്ള എല്ലാം ഉൾപ്പെടുത്തിയ 4ജി ഫോണാണിത്. 172 ഗ്രാം മാത്രം ഭാരമുള്ള എഫ്19 പ്രോ അനായാസമായും സുരക്ഷിതമായും കൈകാര്യം ചെയ്യാം.

ഈ ഫോണിന്റെ ഏറ്റവും വലിയ ആകർഷണം ഇതിലെ വിഡിയോഗ്രഫിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൗതുകങ്ങളാണ്. ഫോക്കസ് ചെയ്യാനാഗ്രഹിക്കുന്ന വ്യക്തി മാത്രം കളറിലും പശ്ചാത്തലമാകെ ബ്ലാക് ആൻഡ് വൈറ്റും ആക്കിയുള്ള പോർട്രെയ്റ്റ് വിഡിയോ എടുക്കാം. മനുഷ്യനില്ലാത്തെ ഫ്രെയിമുകളിലും നീല, പച്ച നിറങ്ങൾ മാത്രം എടുക്കുകയും മറ്റെല്ലാം ബ്ലാക് ആൻഡ് വൈറ്റ് ആക്കുകയും ചെയ്യാം.

പശ്ചാത്തലം ബ്ലർ ചെയ്യിക്കുന്ന ബോക്കെ മോഡിലും വിഡിയോ എടുക്കാൻ എഐ സോഫ്റ്റ്‌വെയർ സഹായിക്കുന്നു. 

മുൻ ക്യാമറയും പിൻക്യാമറയും ഉപയോഗിച്ച് ഒരേ സമയം ചിത്രീകരിക്കാനാകുന്ന ഡ്യുവൽ വ്യൂ വിഡിയോയും എഫ്19 പ്രോയിലെടുക്കാം. 2 ടീമുകളായി നടക്കുന്ന കളി ചിത്രീകരിക്കാനോ ആകാശവും ഭൂമിയും ഒരേ സമയം ചിത്രീകരിക്കാനോ ഒക്കെ ഇതുപയോഗിക്കാം. സ്പ്ലിറ്റ് സ്ക്രീൻ ആയാണു ദൃശ്യങ്ങൾ വരുക.

ചിത്രങ്ങളുടെ കാര്യത്തിലും ഇതുപോലെ മികവുറ്റ പ്രകടനമാണ് ഈ ഫോണിന്റേത്. കോസ്മോപൊളിറ്റൻ, ആസ്ട്രൽ, ഡാസ്ൽ എന്നീ മോഡുകളിലെ നൈറ്റ് ഫൊട്ടോഗ്രഫി ആകർഷകമാണ്. മീഡിയടെക് ഹീലിയോ പി95 8–കോർ പ്രോസസർ മൾട്ടി ടാസ്കിങ് അനായാസമാക്കാൻ ഉപകരിക്കുന്നു. ഒരു മാതിരി ഗെയിമുകളൊക്കെ പുഷ്പം പോലെ കളിക്കാം.

oppo-f19-pro-photos
ഓപ്പോ എഫ്19 പ്രോയിൽ പകർത്തിയ ചിത്രങ്ങൾ

ആൻഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് ആണ്. വില 128 ജിബി പതിപ്പിന് 21490 രൂപ, 256ജിബി പതിപ്പിന് 23490 രൂപ. മിഡ് റേഞ്ച് ഫോണുകളിൽ വിഡിയോഗ്രഫി കൗതുകം ആഗ്രഹിക്കുന്നവർക്ക് നല്ല ചങ്ങാതിയാകും ഈ ഫോൺ.

English Summary: Oppo F19 pro Review

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA