sections
MORE

ഓപ്പോ..ർറോ.. കുറഞ്ഞ വിലയിൽ 5ജി എത്തിച്ച് ഓപ്പോ

SHARE

പുതിയ മോഡലുകളുടെ നീണ്ട നിര പുറത്തിറക്കിക്കൊണ്ടിരിക്കുന്ന ഓപ്പോ, 20,000 രൂപയിൽത്താഴെ വിലയിൽ 5ജി ഫോണും വിപണിയിലിറക്കി. ഓപ്പോ എ74 5ജി എന്ന മോ‍ഡൽ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്ന ഒറ്റ കോംബിനേഷനിലാണു ലഭിക്കുക. വില 17,990 രൂപ. ആമസോണിൽ ഓഫറുകളുണ്ട്.

റെനോ 5 പ്രോ, എഫ് 19 പ്രോ എന്നീ പ്രീമിയം 5ജി ഫോണുകൾ പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയാണ് കുറഞ്ഞ ബജറ്റിലേക്കും 5ജി സൗകര്യം എത്തിച്ചത്. സ്നാപ്ഡ്രാഗൻ 480 പ്രോസസറും ആൻഡ്രോയ്ഡ്11 – കളർ ഒഎസ് 11.1 ഉള്ള ഫോൺ വേറെയും ഒട്ടേറെ സാങ്കേതിക സവിശേഷതകൾ കൊണ്ടു സമ്പന്നമാണ്.

6.5ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (2400 x 1080 പിക്സൽ) എൽസിഡി ഡിസ്പ്ലേ 90 ഹെട്സ് റിഫ്രെഷ് റേറ്റുള്ളതാണ്. പഞ്ച് ഹോൾ ക്യാമറയും സ്ക്രീനിലുണ്ട്. 48 മെഗാപിക്സൽ മെയിൻ ക്യാമറയും 2 മെഗാ പിക്സൽ ‍ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറുമാണ് പിന്നിൽ. സെൽഫിക്കായി 8എംപി ക്യാമറ. 5000 എംഎഎച്ച് ബാറ്ററിയും 18 വാട്സ് ഫാസ്റ്റ് ചാർജിങ്ങുമുണ്ട്. പർപ്പിൾ, ബ്ലാക്ക് നിറങ്ങളിലാണു ഫോൺ ലഭിക്കുക. 188 ഗ്രാം ഭാരമുണ്ട്.

oppo-a74-5g

നമ്മുടെ സ്ക്രീൻ ബ്രൈറ്റ്നെസ് താൽപര്യം മനസ്സിലാക്കി അതനുസരിച്ച് സ്ക്രീൻ തിളക്കം ക്രമീകരിച്ച് കണ്ണിന് ആയാസം കുറയ്ക്കാൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമുണ്ടെന്നു കമ്പനി പറയുന്നു. വളരെ പ്രീമിയം ലുക്ക് ഉള്ള ബോഡിയാണ് എ74 5ജിയുടേത്. ക്യാമറ, ബാറ്ററി, പ്രോസസർ, ഒഎസ് എന്നിങ്ങനെ എല്ലാ രംഗങ്ങളിലും മികവുള്ള ഫോണാണ് എ74 5ജി. 5ജി സേവനം ഇന്ത്യയിലെ മൊബൈൽ ടെലികോം കമ്പനികൾ ഇതുവരെ എത്തിച്ചിട്ടില്ലെങ്കിലും വൈകാതെ എത്തും. ഇപ്പോ ഈ ഒപ്പോ വാങ്ങിയാൽ അപ്പോ ഫോൺ മാറാതെ 5ജി ആസ്വദിക്കുകയും ചെയ്യാം.

English Summary: Oppo A74 5G launched in India with Snapdragon 480

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA