ADVERTISEMENT

രാജ്യാന്തര വിപണിയിലെ മുൻനിര സ്മാർട് ഫോൺ ബ്രാൻഡായ ആപ്പിളിന് ഇന്ത്യയിൽ വൻ മുന്നേറ്റമെന്ന് റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ രാജ്യത്ത് 140 ശതമാനം വളർച്ചയാണ് ആപ്പിൾ നേടിയത്. ഐഫോൺ 11 ന്റെ വിൽപനയാണ് ആപ്പിളിന്റെ മികച്ച പ്രകടനത്തിനു പിന്നിലെന്നും റിപ്പോർട്ടിലുണ്ട്.

 

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ ഇന്ത്യയിൽ വിറ്റ ഐഫോണുകളിൽ 60 ശതമാനവും ഐഫോൺ 11 ആയിരുന്നുവെന്ന് സൈബർ മീഡിയ റിസർച്ച് (സിഎംആർ) ഐ‌എ‌എൻ‌എസിന് നൽകിയ കണക്കുകളിൽ വ്യക്തമാക്കുന്നു. ഐഫോൺ 12, എക്സ്ആർ, എസ്ഇ 2020 എന്നിവയുൾപ്പെടെയുള്ള മോഡലുകളും വിൽപനയിൽ മികച്ച പ്രകടനം കാഴ്ചവച്ചു.

 

കമ്പനിയുടെ മുഴുവൻ ഉൽ‌പന്നങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച ആപ്പിൾ ജൂൺ പാദത്തിൽ ഇന്ത്യയിൽ അവിശ്വസനീയമായ വളർച്ച രേഖപ്പെടുത്തിയതായി സിഇഒ ടിം കുക്ക് പറഞ്ഞു. കമ്പനി നോട്ടമിട്ടിരുന്ന വിപണികളിലെല്ലാം മികച്ച നേട്ടങ്ങൾ കൈവരിച്ചു, പ്രത്യേകിച്ചും ഇന്ത്യയുൾപ്പെടെയുള്ള വിപണികളിൽ ശക്തമായ മുന്നേറ്റം പ്രകടമാണെന്നും ടിം കുക്ക് വ്യക്തമാക്കി.

 

ഐഫോൺ 12 ഉൾപ്പെടെയുള്ള ചില പുതിയ മോഡലുകൾ ഇന്ത്യയിൽ നിർമിക്കാനും ആപ്പിൾ നീക്കം തുടങ്ങിയിട്ടുണ്ട്. 2017 ൽ ഐഫോൺ എസ്ഇയാണ് ഇന്ത്യയിൽ ആദ്യമായി നിർമാണം തുടങ്ങിയ മോഡൽ. ഇപ്പോൾ ഐഫോൺ എക്സ്ആർ, ഐഫോൺ 11 എന്നിവയുൾപ്പെടെ നിരവധി മോഡലുകൾ രാജ്യത്ത് നിർമിക്കുന്നുണ്ട്.

 

ഐപാഡുകൾ, മാക്കുകൾ, ആപ്പിൾ മ്യൂസിക് പോലുള്ള സേവനങ്ങൾ എന്നിവയ്ക്കും ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രത്യേകിച്ചും കഴിഞ്ഞ വർഷം ഉത്സവ പാദത്തിൽ രാജ്യത്ത് എക്‌സ്‌ക്ലൂസീവ് ഓൺലൈൻ സ്റ്റോർ ആരംഭിച്ചതിന് ശേഷം ആപ്പിളിൻ മികച്ച നേട്ടമാണ്.

 

വിവരങ്ങൾക്ക് കടപ്പാട്: ഐഎഎൻഎസ്

 

English Summary: Apple logs over 140% growth in India in Q2, iPhone 11 top performer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com