ADVERTISEMENT

രാജ്യാന്തര വിപണിയിലെ ഏറ്റവും വലിയ സ്മാർട് ഫോൺ നിർമാണ കമ്പനിയായ സാംസങ് ഏപ്രിൽ– ജൂൺ പാദത്തിൽ ആറു കോടി യൂണിറ്റ് ഹാൻഡ്‌സെറ്റുകൾ വിറ്റു. മുൻ പാദത്തിൽ 8.1 കോടി യൂണിറ്റ് ഹാൻഡ്സെറ്റുകളാണ് വിറ്റിരുന്നത്. ഫോൾഡബിൾ ഹാൻഡ്സെറ്റുകളുടെ മുന്നേറ്റമാണ് സാംസങ്ങിന് സ്മാർട് ഫോൺ വിപണിയിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞതെന്നും റിപ്പോർട്ടുകളുണ്ട്. സാംസങ് ടാബ്‌ലെറ്റ് വിൽപന മുൻ പാദത്തെപ്പോലെ ജൂൺ പാദത്തിലും 80 ലക്ഷം യൂണിറ്റിലുമെത്തി.

 

കോവിഡ് പ്രതിസന്ധികൾക്കിടയിലും സാംസങ്ങിന്റെ ഐടി, മൊബൈൽ കമ്മ്യൂണിക്കേഷൻസ് (ഐ‌എം) വിഭാഗത്തിന് താരതമ്യേന മികച്ച പ്രകടനം കാഴ്ചവക്കാൻ സാധിച്ചതായി കൊറിയയിലെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം, കഴിഞ്ഞ പാദത്തിൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയതിനാലാണ് വിൽപന താഴോട്ട് പോയതെന്നും സാംസങ് പറഞ്ഞു.

 

മൊബൈൽ കമ്മ്യൂണിക്കേഷൻ ബിസിനസിൽ മുൻ പാദത്തെ അപേക്ഷിച്ച് വരുമാനം കുറഞ്ഞു. ചിപ്പിന്റെയും മറ്റു പാർട്സുകളുടെയും ക്ഷാമവും വിയറ്റ്നാം ഫാക്ടറിയിലെ ഉൽപാദന തടസ്സങ്ങളുമാണ് ഇതിന് കാരണമെന്നും സാംസങ് വക്താവ് പറഞ്ഞു. എന്നാൽ ഈ വർഷത്തെ രണ്ടാം പകുതിയിൽ മികച്ച പ്രകടനമാണ് സാംസങ് പ്രതീക്ഷിക്കുന്നത്.

 

5ജി ഉൽപന്നങ്ങളുടെ ട്രന്റുകൾ തുടരുന്നതിനാൽ വൈകാതെ തന്നെ വൻ തിരിച്ചുവരവ് നടത്താനാകുമെന്നാണ് സാംസങ് പ്രതീക്ഷിക്കുന്നത്. മൊബൈൽ ഡിസ്പ്ലേ ആവശ്യക്കാർ വർധിക്കുകയും മുൻനിര സ്മാർട് ഫോൺ നിർമാതാക്കൾ പുതിയ മോഡലുകൾ പുറത്തിറക്കാൻ പദ്ധതിയിടുകയും ചെയ്യുന്നുണ്ട്. ഇത് ഈ വർഷം രണ്ടാം പകുതിയിൽ ഡിസ്പ്ലേ പാനൽ ബിസിനസിൽ മികച്ച ഫലങ്ങൾ നൽകുമെന്നാണ് സാംസങ് പ്രവചിക്കുന്നത്.

 

വിഷ്വൽ ഡിസ്പ്ലേ, ഡിജിറ്റൽ അപ്ലയൻസസ് ബിസിനസുകൾ ഉൾപ്പെടുന്ന സാംസങ്ങിന്റെ ഉപഭോക്തൃ ഇലക്ട്രോണിക്സ് (സിഇ) ഡിവിഷൻ മികച്ച ഫലം രേഖപ്പെടുത്തി. വരുമാനം 31.8 ശതമാനം ഉയർന്ന് 13.4 ട്രില്യൺ വൊൻ (Won) ആയി. പ്രവർത്തന ലാഭം 45.2 ശതമാനം ഉയർന്ന് 1.06 ട്രില്യൺ വൊൻ ആണ്. ആദ്യ പാദത്തെ അപേക്ഷിച്ച് 3.2 ശതമാനം വർധനയുണ്ടായെങ്കിലും പ്രവർത്തന ലാഭം 5.4 ശതമാനം കുറഞ്ഞു.

 

English Summary: Samsung sells 60 mn phones in Q2, eyes growth via foldables

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com