ADVERTISEMENT

രാജ്യാന്തര വിപണിയിൽ വൻ പ്രതിസന്ധികൾ നേരിടുന്ന ചൈനീസ് കമ്പനി വാവെയുടെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറങ്ങി. പി50, പി50 പ്രോ ഹാൻഡ്സെറ്റുകൾ ചൈനയിലാണ് അവതരിപ്പിച്ചത്. പി 50യ്ക്ക് 4,500 യുവാനും (ഏകദേശം 51,700 രൂപ), പി 50 പ്രോയ്ക്ക് 6,000 യുവാനുമാണ് ( ഏകദേശം 68,900 രൂപ) വില.

സ്നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റാണ് പി 50 യിൽ പ്രവർത്തിക്കുന്നത്. പി50 ൽ 8 ജിബി+128 ജിബി, 8 ജിബി+256 ജിബി എന്നീ രണ്ട് സ്റ്റോറേജ് വേരിയന്റുകളുണ്ട്. പി 50 പ്രോയും രണ്ട് പതിപ്പുകളിൽ ലഭ്യമാകും. കിരിൻ 9000, സ്‌നാപ്ഡ്രാഗൺ 888 എന്നീ രണ്ട് ചിപ്സെറ്റാണ് പി 50 പ്രോയുടെ രണ്ട് വേരിയന്റുകളിലായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് ചിപ്‌സെറ്റുകളും 5 ജിക്ക് പ്രാപ്‌തമാണെങ്കിലും ഇരു മോഡലുകളിലും 4ജി കണക്റ്റിവിറ്റി മാത്രമാണ് പിന്തുണയ്‌ക്കുന്നത്.

പി 50 പ്രോയുടെ ബേസിക് മോഡലിന് 8 ജിബി റാമും 128/ 256/ 512 ജിബി സ്റ്റോറേജും ഉണ്ട്. ടോപ്പ് മോഡലിന് 12 ജിബി റാമും 512 ജിബി സ്റ്റോറേജും ഉണ്ട്. രണ്ട് മോഡലുകളിലും വാവേയുടെ ഹാർമണി ഒഎസ് 2.0 ആണ് പ്രവർത്തിക്കുന്നത്.

പി 50 പ്രോയ്ക്ക് നാല് പിൻ ക്യാമറകളുണ്ട്. 50 എംപിയുടെ പ്രധാന ക്യാമറ, 3.5 എംപി ഒപ്റ്റിക്കൽ സൂം ഉള്ള 64 എംപി ടെലിഫോട്ടോ, 40 എംപി മോണോക്രോം, 13 എംപി അൾട്രാ വൈഡ് എന്നിവയാണത്. പി50 ന് 50 എംപി പ്രധാന ക്യാമറ, 5 എം ഒപ്റ്റിക്കൽ സൂം ഉള്ള 12 എംപി ടെലിഫോട്ടോ, 13 എംപി അൾട്രാ വൈഡ് സെൻസർ എന്നിവയുണ്ട്. രണ്ടിലും 13 എംപിയുടെ സെൽഫി ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

6 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയാണ് വാവെയ് പി 50 പ്രോയുടെ സവിശേഷത. 120Hz റിഫ്രഷ് റേറ്റും 300Hz ടച്ച് സാംപിൾ റേറ്റുള്ള എച്ച്ഡിആർ പ്രാപ്തമാക്കിയ പാനലാണിത്. പി50 ലും 6.5 ഇഞ്ച് ഒ‌എൽ‌ഇഡി പാനലാണ്. ഇതിന്റെ റിഫ്രഷ് റേറ്റ് 90Hz മാത്രമാണ്. പക്ഷേ ടച്ച് സാംപിൾ റേറ്റ് 300 Hz തന്നെയാണ്. ഇത് എച്ച്ഡിആറിനെയും പിന്തുണയ്ക്കുന്നു. രണ്ട് ഫോണുകളിലും സമാന വലുപ്പത്തിലുള്ള ബാറ്ററികളുണ്ട്. പി50 പ്രോയ്ക്ക് 4,360 എംഎഎച്ച്, പി50 യ്ക്ക് 4,100 എംഎഎച്ച് ബാറ്ററിയുമാണ്. ചാർജിങ്ങിന് യുഎസ്ബി-സി, വയർലെസ് എന്നിവ ഉപയോഗിക്കാം.

 

English Summary: Huawei unveils P50, P50 Pro smartphones in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com