ADVERTISEMENT

രാജ്യാന്തര വിപണികളിലെല്ലാം ചൈനീസ് ബ്രാൻഡുകളുടെ ഫോണുകള്‍ വൻ മുന്നേറ്റത്തിലാണ്. ജൂണിൽ അവസാനിച്ച രണ്ടാം പാദത്തിൽ സാംസങ് ഇലക്ട്രോണിക്സ് യൂറോപ്യൻ സ്മാർട് ഫോൺ വിപണിയിൽ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. ചൈനീസ് കമ്പനിയായ ഷഓമിയാണ് ഫോൺ വിൽപനയിൽ ഒന്നാം സ്ഥാനത്ത്.

 

ഏപ്രിൽ-ജൂൺ കാലയളവിൽ സാംസങ് യൂറോപ്പിൽ വിറ്റത് 1.2 കോടി സ്മാർട് ഫോണുകളാണ്. മുൻവർഷത്തേക്കാൾ 7 ശതമാനം ഇടിവാണ് സാംസങ് നേരിട്ടതെന്നും മാർക്കറ്റ് ഗവേഷകനായ സ്ട്രാറ്റജി അനലിറ്റിക്‌സിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. സാംസങ്ങിന് യൂറോപ്യൻ സ്മാർട് ഫോൺ വിപണിയിൽ 24 ശതമാനം വിഹിതമാണുള്ളത്.

 

xiaomi-phone

ദക്ഷിണ കൊറിയൻ ടെക് ഭീമൻ സാംസങ് മാത്രമാണ് യൂറോപ്പിലെ മികച്ച അഞ്ച് സ്മാർട് ഫോൺ വിതരണക്കാരിൽ വർഷാവർഷം താഴോട്ട്പോകുന്നത്. ഗാലക്സി എ സീരീസിലെ പുതിയ 5ജി മോഡലുകളുമായി സാംസങ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. എന്നാൽ മറ്റൊരു ഭാഗത്ത് ആപ്പിളും കുറഞ്ഞ വിലയ്ക്ക് ഹാൻഡ്സെറ്റുകൾ അവതരിപ്പിച്ച് ചൈനീസ് കമ്പനികളും വൻ മൽസരത്തിലാണ്. അതേസമയം, യൂറോപ്പിൽ ചൈനീസ് കമ്പനി വാവേയുടെ വിലക്ക് മുതലെടുക്കുന്നതിലും സാംസങ് പരാജയപ്പെട്ടുവെന്നാണ് സ്ട്രാറ്റജി അനലിറ്റിക്‌സിലെ എക്സിക്യൂട്ടീവ് ഡയറക്ടർ നീൽ മാസ്റ്റൺ പറഞ്ഞത്.

 

കഴിഞ്ഞ പാദത്തിൽ ഷഓമി സാംസങ്ങിനെ മറികടന്ന് യൂറോപ്പിലെ മുൻനിര സ്മാർട് ഫോൺ വിൽപനക്കാരനായി മാറിയെന്ന് യോൻഹാപ്പ് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. യൂറോപ്പിലെ 25.3 ശതമാനം വിപണി വിഹിതം പിടിച്ചെടുക്കാൻ ഷഓമി ഒരു വർഷം മുൻപുള്ളതിനേക്കാൾ 67.1 ശതമാനം ഉയർന്ന് 1.27 കോടി സ്മാർട് ഫോണുകളാണ് വിറ്റത്. റഷ്യ, ഉക്രെയ്ൻ, സ്‌പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ ഷഓമി മികച്ച വിജയം കൈവരിച്ചു.

 

രണ്ടാം പാദത്തിൽ ഐഫോൺ വിൽപന 15.7 ശതമാനം ഉയർന്ന് 96 ലക്ഷം യൂണിറ്റിലെത്തി. യൂറോപ്പിൽ 19.2 ശതമാനം വിഹിതവുമായി ആപ്പിളാണ് മൂന്നാം സ്ഥാനത്ത്. ചൈനീസ് ബ്രാൻഡുകളായ ഓപ്പോ, റിയൽമി യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തി. ഓപ്പോയ്ക്ക് 5.6 ശതമാനം വിപണി വിഹിതമാണെങ്കിൽ റിയൽമിക്ക് രണ്ടാം പാദത്തിൽ 1.9 വിപണി വിഹിതമുണ്ട്. രണ്ടാം പാദത്തിൽ യൂറോപ്യൻ സ്മാർട് ഫോൺ വിപണി 14 ശതമാനം വർധിച്ച് അഞ്ച് കോടി യൂണിറ്റായി.

 

വിവരങ്ങൾക്ക് കടപ്പാട്: ഐഎഎൻഎസ്

 

English Summary: Samsung slips to 2nd spot in European smartphone market in Q2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com