ADVERTISEMENT

എച്ച്എംഡി ഗ്ലോബലിന്റെ പുതിയ ഹാൻഡ്സെറ്റ് നോക്കിയ സി20 പ്ലസ് ഇന്ത്യയിലെത്തി. ഏപ്രിലിൽ അവതരിപ്പിച്ച സി20 ന്റെ പരിഷ്കരിച്ച പതിപ്പാണ് സി20 പ്ലസ്. എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ സി20 ഇന്ത്യയിൽ വിതരണം ചെയ്തിരുന്നില്ല. നോക്കിയ സി20 പ്ലസ് വാങ്ങുന്നവർക്ക് ഒരു വർഷത്തെ റീപ്ലേസ്മെന്റ് ഗ്യാരണ്ടിയും നൽകുന്നുണ്ട്. അതായത് വാങ്ങിയ ഫോണിന് പരിഹരിക്കാനാവാത്ത പ്രശ്നമുണ്ടെങ്കിൽ പുതിയ ഹാൻഡ്സെറ്റ് നൽകും.

 

ഇതോടൊപ്പം തന്നെ സി-സീരീസ് ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയിലെ ഉത്സവ സീസണിൽ നോക്കിയ സി 01 പ്ലസ്, നോക്കിയ സി 30 എന്നിവയും കൊണ്ടുവരുമെന്ന് കമ്പനി പ്രഖ്യാപിച്ചു. നോക്കിയ XR20 യും ഉടൻ ഇന്ത്യയിലെത്തും. നോക്കിയ XR20 എച്ച്എംഡിയുടെ ഇന്ത്യയിലെ ആദ്യത്തെ 5ജി ഫോൺ ആയിരിക്കും.

 

2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള നോക്കിയ സി 20 പ്ലസിന് 8,999 രൂപയും 3 ജിബി റാം, 32 ജിബി സ്റ്റോറേജ് പതിപ്പിന് 9,999 രൂപയുമാണ് വില. എന്നാൽ, ഉപഭോക്താക്കൾ ജിയോ എക്‌സ്‌ക്ലൂസീവ് പ്രോഗ്രാമിൽ എൻറോൾ ചെയ്യുകയാണെങ്കിൽ 10 ശതമാനം കിഴിവ് ലഭിക്കും. ഇതിനായി നിലവിലുള്ളതോ പുതിയതോ ആയ ജിയോ സിം കാർഡ് ഉപയോഗിച്ച് ഫോൺ റജിസ്റ്റർ ചെയ്യണം. ഈ ഓഫർ ചെയ്യുന്നതിന് ഉപഭോക്താക്കൾക്ക് റിലയൻസ് ജിയോ സ്റ്റോറിനെയോ നോക്കിയ സ്റ്റോറിനെയോ സമീപിക്കാം.

 

ജിയോ ഓഫർ ലഭിച്ചാൽ ആദ്യ വേരിയന്റിന് 8,099 രൂപയും രണ്ടാമത്തേതിന് 8,999 രൂപയും ആയിരിക്കും വില. ജിയോ എക്‌സ്‌ക്ലൂസീവ് പ്രോഗ്രാമിന് കീഴിൽ 4,000 രൂപയുടെ മറ്റ് ആനുകൂല്യങ്ങളുമുണ്ട്. ഹാൻഡ്സെറ്റുകൾ ഒരു സിം കാർഡ് ഉപയോഗിച്ച് ഹാർഡ്-ലോക്ക് ചെയ്തിട്ടില്ലെന്ന് എച്ച്എംഡി അറിയിച്ചു. ഇതിനാൽ ജിയോ ഓഫർ സജീവമാക്കിയതിനു ശേഷം എപ്പോൾ വേണമെങ്കിലും മറ്റൊരു കമ്പനിയുടെ സിം ഉപയോഗിക്കാനാകും. 

 

നോക്കിയ C20 പ്ലസിന് 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 3 ജിബി റാം വരെ ജോടിയാക്കിയ ഒക്ടാകോർ യൂണിസോക്ക് എസ്‌സി 9863 എ പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 32 ജിബി ഓൺബോർഡ് മെമ്മറിക്ക് പുറമേ സ്റ്റോറേജ് വിപുലീകരിക്കുന്നതിന് മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാം. ഫോണിൽ ആൻഡ്രോയിഡ് 11 (ഗോ എഡിഷൻ) ആണ് പ്രവർത്തിക്കുന്നത്. അതായത് ജിമെയിൽ ഗോ, യൂട്യൂബ് ഗോ, മാപ്സ് ഗോ തുടങ്ങിയ ആൻഡ്രോയ്ഡ് ആപ്പുകളുടെ ഭാരം കുറഞ്ഞ പതിപ്പുകൾ ഉപയോഗിക്കാനാകും.

 

പിന്നിൽ 8 മെഗാപിക്സൽ പ്രൈമറി ക്യാമറയും 5 മെഗാപിക്സൽ സെക്കൻഡറി ക്യാമറയുമുണ്ട്. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി നോച്ചിനുള്ളിൽ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറയുണ്ട്. എഫ്എം റേഡിയോ, രണ്ട് സിം കാർഡ് സ്ലോട്ടുകൾ, വൈഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവ പിന്തുണയ്ക്കുന്നു. നോക്കിയ സി20 പ്ലസിൽ 4950 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 

 

English Summary: Nokia C20 Plus With Dual Rear Cameras Launched in India: Price, Specifications

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com