ADVERTISEMENT

സാംസങ്ങിന്റെ പുതിയ 5ജി ഫോൺ ഇന്ത്യയിലെത്തി. ഗാലക്സി എ52എസ് 5ജി ഹാൻഡ്സെറ്റാണ് ബുധാനാഴ്ച അവതരിപ്പിച്ചത്. ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 64 എംപി ക്വാഡ് ക്യാമറ, ഐപി 67 റേറ്റിങ് എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകൾ. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 35,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജിന് 37,499 രൂപയുമാണ് വില. കറുപ്പ്, വെള്ള, വയലറ്റ് കളർ ഓപ്ഷനുകളിൽ ഫോൺ വിപണിയിലെത്തും. 

ഗാലക്സി എ52എസിൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി- ഒ ഡിസ്പ്ലേയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസ്പ്ലേയ്ക്ക് 1080 x 2400 പിക്സൽ റെസലൂഷനും 120Hz റിഫ്രെഷ് റേറ്റുമുണ്ട്. സ്മാർട് ഫോണിന് സ്‌നാപ്ഡ്രാഗൺ 778 ജി ചിപ്‌സെറ്റ്, അഡ്രിനോ 642 എൽ ജിപിയു, ഒപ്പം 8 ജിബി റാമും 256 ജിബി സ്റ്റോറേജും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് പിന്തുണയും ലഭ്യമാണ്. ഇതുവഴി 1 ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാൻ കഴിയും.

ഹാൻഡ്സെറ്റിലെ പ്രധാന ക്യാമറ 64 മെഗാപിക്‌സലിന്റേതാണ് (എഫ്/1.8 അപ്പേർച്ചർ). 12എംപി അൾട്രാ വൈഡ് ലെൻസ് (എഫ്/2.2 അപ്പേർച്ചർ), 5എംപി മാക്രോ ക്യാമറ, എഫ്/2.2 അപ്പേർച്ചറുള്ള 5എംപി ഡെപ്ത് സെൻസർ എന്നിവയും ഗാലക്സി എ52എസിലുണ്ട്. 32 എംപിയുടേതാണ് സെൽഫി ക്യാമറ. 25W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് ഗാലക്സി എ52എസിന്റെ മറ്റൊരു ഫീച്ചർ.

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫോൺ വൺ യുഐ 3.1 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 5ജി, വൈഫൈ, ബ്ലൂടൂത്ത് 5.0, എൻഎഫ്സി, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, യുഎസ്ബി-സി പോർട്ട് തുടങ്ങി കണക്റ്റിവിറ്റി സംവിധാനങ്ങളും സ്മാർട് ഫോൺ വാഗ്ദാനം ചെയ്യുന്നു.

English Summary: Samsung Galaxy A52s 5G with 64MP quad-camera launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com