ADVERTISEMENT

ചൈനീസ് കമ്പനിയായ ഷഓമിയുടെ പുതിയ സ്മാർട് ഫോൺ റെഡ്മി 10 പ്രൈം ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതോടൊപ്പം തന്നെ കമ്പനിയുടെ പുതിയ TWS റെഡ്മി ഇയർബഡ്സ് 3 പ്രോയും പുറത്തിറങ്ങി. 90Hz ഡിസ്പ്ലേ, 6000 എംഎഎച്ച് ബാറ്ററി എന്നിവയാണ് റെഡ്മി 10 പ്രൈമിലെ പ്രധാന സവിശേഷതകൾ. മീഡിയടെക് ഹീലിയോ ജി88 ചിപ്‌സെറ്റുമായി ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ സ്മാർട് ഫോണാണിത്.

 

രണ്ട് റാം വേരിയന്റുകളിലാണ് റെഡ്മി 10 പ്രൈം അവതരിപ്പിച്ചത്. അടുത്തിടെ രാജ്യാന്തര വിപണികളിൽ അവതരിപ്പിച്ച റെഡ്മി 10 ന്റെ പരിഷ്കരിച്ച പതിപ്പാണ് റെഡ്മി 10 പ്രൈം. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന്റെ വില 12,499 രൂപയാണ്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഈ വേരിയന്റിലെ ഇന്റേണൽ സ്റ്റോറേജ് 1 ടിബിയിലേക്ക് വികസിപ്പിക്കാം. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 14,499 രൂപയാണ്. ഈ മോഡലിന്റെ സ്റ്റോറേജ് 2ടിബി വരെ വികസിപ്പിക്കാവുന്നതാണ്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 750 രൂപ കിഴിവ് ലഭിക്കും. മി.കോം, ആമസോൺ ഇന്ത്യ, ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴി സെപ്റ്റംബർ 7 മുതൽ ഫോൺ വിൽപനയ്‌ക്കെത്തും.

 

റെഡ്മി 10 പ്രൈമിൽ പോളികാർബണേറ്റിന്റേതാണ് റിയർ പാനൽ. 90 ഹെട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്പ്ലേയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതൊരു അഡാപ്റ്റീവ് ഡിസ്പ്ലേയാണ്. അതായത് സ്ക്രീനിൽ പ്ലേ ചെയ്യുന്നതിനെ ആശ്രയിച്ച് വ്യത്യസ്ത റിഫ്രഷ് റേറ്റുകളിലേക്ക് മാറാൻ കഴിയും. സ്ക്രീനിന് കോർണിങ് ഗൊറില്ല ഗ്ലാസ് 3യുടെ സുരക്ഷയുമുണ്ട്.

 

റെഡ്മി 10 പ്രൈം പ്രവർത്തിപ്പിക്കുന്നത് മീഡിയടെക് ഹീലിയോ ജി 88 ചിപ്സെറ്റിലാണ്. ഓഡിയോയ്ക്കായി ഡ്യുവൽ സ്പീക്കർ സജ്ജീകരണമുണ്ട്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള MIUI 12.5 ഒഎസിലാണ് റെഡ്മി 10 പ്രൈം പ്രവർത്തിക്കുന്നത്. റെഡ്മി 10 പ്രൈമിൽ 6000mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. 18W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. 22.5W ഫാസ്റ്റ് ചാർജർ ആണ് ഫോണിനൊപ്പം ലഭിക്കുക. 9W റിവേഴ്സ് വയർഡ് ചാർജിങും പിന്തുണയ്ക്കുന്നതാണ് റെഡ്മി 10 പ്രൈം.

 

English Summary: Redmi 10 Prime with 90Hz display and 6000mAh battery launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com