ADVERTISEMENT

പുതിയ ഐഫോണ്‍ 13 സീരീസ് അവതരപ്പിച്ചതിനു ശേഷം ആപ്പിള്‍ പഴയ മോഡലുകളുടെ വില കുറച്ചു. പുതുക്കി നിശ്ചയിച്ച വിലകള്‍ അറിയാം. പഴയ വില ബ്രാക്കറ്റില്‍:

 

ഐഫോണ്‍ 11 64 ജിബി-49,900 രൂപ (54,900)

ഐഫോണ്‍ 11 128 ജിബി -54,900 രൂപ (59,900 രൂപ)

ഐഫോണ്‍ 12 മിനി 64 ജിബി-59,900 രൂപ (69,900 രൂപ)

ഐഫോണ്‍ 12 മിനി 128ജിബി- 64,900 രൂപ (74,900 രൂപ)

ഐഫോണ്‍ 12 മിനി 256 ജിബി- 74,900 രൂപ (84,900 രൂപ)

ഐഫോണ്‍ 12 64 ജിബി-65,900 രൂപ (79,900 രൂപ)

ഐഫോണ്‍ 12  129 ജിബി-65,900 രൂപ (79,900 രൂപ) 

ഐഫോണ്‍ 12 256 ജിബി- 80,900 രൂപ (94,900 രൂപ)

 

ആപ്പിള്‍ 5,000 രൂപ മുതല്‍ 14,000 രൂപ വരെയാണ് വില കുറച്ചിരിക്കുന്നതെന്നു കാണാം. 

 

∙ ഈ മൂന്ന് എഫോണുകള്‍ ഇനി ഇന്ത്യയില്‍ വില്‍ക്കില്ല

 

ഐഫോണ്‍ 12 പ്രോ, 12 പ്രോ മാക്‌സ്, എക്‌സ്ആര്‍ എന്നീ മോഡലുകള്‍ ഇനി ഇന്ത്യയില്‍ ഔദ്യോഗികമായി വില്‍ക്കില്ല.

 

∙ ആപ്പിള്‍ വാച്ച് സീരീസ് 3 തുടര്‍ന്നും വില്‍ക്കും, സീരീസ് 6 നിർത്തി

 

kollam-facebook-chat

ആപ്പിള്‍ വാച്ച് സീരീസ് 7 അവതരിപ്പിച്ചു കഴിഞ്ഞ ശേഷവും വാച്ചിന്റെ സീരീസ് 3 ഇന്ത്യയില്‍ തുടര്‍ന്നും വില്‍ക്കാന്‍ കമ്പനി തീരുമാനിച്ചു. വില കുറച്ചിട്ടുണ്ട്. ഇനി 20,990 രൂപയ്ക്ക് സീരീസ് 3 ആപ്പിള്‍ വാച്ചുകള്‍ സ്വന്തമാക്കാം. അതേസമയം, ആപ്പിള്‍ വാച്ച് സീരീസ് 6ന്റെ വില്‍പന നിർത്തുകയാണെന്നും പറയുന്നു.

 

∙ എയര്‍പോഡസ് 3യില്‍ ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ ഉണ്ടായേക്കില്ലെന്ന്

 

ഐഫോണ്‍ 13 സീരീസിനൊപ്പം അവതരിപ്പിക്കുമെന്നു കരുതിയ ആപ്പിളിന്റെ വയര്‍ലെസ് ഇയര്‍ബഡ്‌സ് ആയ എയര്‍പോഡ്‌സ് 3 താമസിയാതെ അവതരിപ്പിച്ചേക്കും. ഇതില്‍ തലയുടെ ചലനം ട്രാക്കു ചെയ്യുന്ന സ്‌പെഷല്‍ ഓഡിയോ ഫീച്ചര്‍ ഉള്‍പ്പെടുത്തിയേക്കുമെന്നു പറയുന്നു. ഐഒഎസ് 15നും മറ്റ് പുതുക്കിയ ആപ്പിള്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്കും ഒപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ഇവ ഡോള്‍ബി അറ്റ്മോസ് ശേഷി കൂടുതല്‍ മെച്ചപ്പെടുത്തും. അതേസമയം, എയര്‍പോഡ്സ് പ്രോയുടെ പ്രധാന ഫീച്ചറുകളിലൊന്നായ ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ എയര്‍പോഡസ് 3യില്‍ ഉണ്ടായേക്കില്ലെന്നും ആപ്പിള്‍ ഉപകരണങ്ങളെക്കുറിച്ച് താരതമ്യേന വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിടുന്ന മിങ്-ചി കുവോ പ്രവചിക്കുന്നു. 

 

∙ ഫെയ്‌സ്ബുക്കിന് 58 ലക്ഷം 'വിഐപി'കള്‍; ഇവരുടെ അക്കൗണ്ടില്‍ ഇനി എഐ പരിശോധന ഇല്ല

 

ലോകമെമ്പാടുമുള്ള പേരെടുത്ത 58 ലക്ഷത്തോളം പേരുടെ ഫെയ്‌സ്ബുക് അക്കൗണ്ടുകളില്‍ പോസ്റ്റു ചെയ്യുന്ന കണ്ടെന്റുകള്‍ എന്തെന്ന് അറിയാന്‍ സാധാരണ അക്കൗണ്ടുകളുടെ കാര്യത്തില്‍ ചെയ്യുന്നതു പോലെ എഐ മോഡറേഷന്‍ ഉണ്ടായിരിക്കില്ല. പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകള്‍ വൈറ്റ്‌ലിസ്റ്റ് ചെയ്യാനാണ് കമ്പനിയുടെ ഉദ്ദേശമെന്ന് ദി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സാധാരണ അക്കൗണ്ടുകാര്‍ക്ക് ബാധകമായ നിയമങ്ങള്‍ വിഐപികള്‍ക്ക് ലംഘിക്കാം. ക്രോസ് ചെക്ക് അല്ലെങ്കില്‍ എക്‌സ്‌ചെക്ക് എന്നറിയപ്പെടുന്ന പ്രോഗ്രാമാണ് പ്രത്യേക നിയമങ്ങള്‍ ഫെയ്‌സ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും വിഐപികള്‍ക്കായി ഉള്ളത്. 

 

ഇത്തരത്തിലുള്ള 58 ലക്ഷത്തോളം പേരെയാണ് കമ്പനി കണ്ടെത്തിയിരിക്കുന്നത് എന്ന് സിഎന്‍ബിസി റിപ്പോര്‍ട്ടു ചെയ്യുന്നു. സാധാരണ ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ പോസ്റ്റുകളില്‍ കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ അവ തല്‍ക്ഷണം നീക്കം ചെയ്യും. അതേസമയം, എക്‌സ്ചെക്ക് പ്രോഗ്രാമിലേക്ക് പോകുന്ന വിഐപി അക്കൗണ്ടുകള്‍ വേറെ മോഡറേറ്റര്‍മാരായിരിക്കും പരിശോധിക്കുക. ഇതിനായി പരിശീലനം നേടിയ മോഡറേറ്റര്‍മാരെ നിയമിക്കും. ഈ വേര്‍തിരിവ് ഇപ്പോഴും നിലവിലുണ്ട്. പക്ഷേ, കൂടുതല്‍ പേരെ എക്‌സ്‌ചെക്കിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുകയാണ് കമ്പനി.

 

∙ ഫെയ്‌സ്ബുക്കിന് 2.1 കോടി റൂബിള്‍ പിഴയിട്ട് റഷ്യ

 

ആവശ്യപ്പെട്ട കണ്ടെന്റ് നീക്കംചെയ്തില്ലെന്ന കാരണത്താല്‍ റഷ്യ ഫെയ്‌സ്ബുക്കിന് 2.1 കോടി റൂബിള്‍ (288,000 ഡോളര്‍) പിഴയിട്ടു. നേരത്തെയും റഷ്യ ഫെയ്‌സ്ബുക്കിനും ടെലഗ്രാമിനും പിഴ ചുമത്തിയിരുന്നു.

 

∙ അത്യുഗ്രന്‍ സ്മാര്‍ട് കണ്ണടയുമായി ഷഓമിയും

 

ഫെയ്‌സ്ബുക്കിന്റെ റെയ്-ബാന്‍ സ്റ്റോറീസിനു സമാനമായ സ്മാര്‍ട് കണ്ണട അവതരിപ്പിച്ചിരിക്കുകയാണ് ഷഓമി. കമ്പനിയുടെ മേധാവി ലെയ് ജുന്‍ തന്നെയാണ് ഷഓമി 'ഷഓമി സ്മാര്‍ട് ഗ്ലാസസ്' പരിചയപ്പെടുത്തിയത്. തന്റെ ബ്ലോഗ് വഴിയാണ് അദ്ദേഹം ഫോണ്‍ കോള്‍ എടുക്കാനും, നോട്ടിഫിക്കേഷന്‍ ലഭിക്കാനും, മെസേജുകള്‍ കാണാനും, പാട്ടു കേള്‍ക്കാനും, ഫോട്ടോകള്‍ എടുക്കാനുമെല്ലാം ഉപയോഗിക്കാവുന്ന കണ്ണടയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. പുതിയ കണ്ണടയ്ക്ക് 51 ഗ്രാമാണ് ഭാരം. ഇവയില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്ലാസിനെ 'മൈക്രോഎല്‍ഇഡി ഒപ്ടിക്കല്‍ വേവ്‌ഗൈഡ് ഇമേജിങ് ടെക്‌നോളജി' എന്നാണ് കമ്പനി വിളിച്ചിരിക്കുന്നത്. കണ്ണടയ്ക്ക് ക്വാഡ്‌കോര്‍ ആം പ്രോസസറാണ് ഉള്ളത്. ടച്പാഡ്, ബാറ്ററി, വൈ-ഫൈ/ബ്ലൂടൂത്ത് മൊഡ്യൂളുകളും ആന്‍ഡ്രോയിഡ് ഒഎസുമാണ് ഉള്ളത്.

 

റെയ്-ബാന്‍ സ്റ്റോറീസിനുള്ളതു പോലെ 5 എംപി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ക്യാമറ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ചെറിയ എല്‍ഇഡി ലൈറ്റ് കത്തും. ഇരട്ട മൈക്രോഫോണും സ്പീക്കറും ഉണ്ട്. അതേസമയം, ഇരു കമ്പനികളുടെയും ഗ്ലാസുകള്‍ക്ക് എആര്‍ ഫീച്ചറുകള്‍ ഇല്ലാ താനും. അതായത് ഫോണിലും മറ്റും വരുന്ന സന്ദേശങ്ങളെക്കുറിച്ചുള്ള അലേര്‍ട്ടുകള്‍ മാത്രമാണ് ലഭിക്കുക. ടെക്‌സ്റ്റ് ഗ്ലാസില്‍ എത്തില്ല. അതിന് എആര്‍ ഗ്ലാസുകള്‍ക്കായി കാത്തിരിക്കണം.  മൊത്തം 497 ഘടകഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഷഓമി ഇത് നിർമിച്ചിരിക്കുന്നത്. ഫീച്ചറുകള്‍ വച്ചു നോക്കിയാല്‍ ഒരു പക്ഷേ റെയ്-ബാന്‍ സ്റ്റോറീസിനെക്കാള്‍ മികച്ച ഒന്നായിരിക്കാം ഇതെന്നു പറയുന്നവരും ഉണ്ട്. എന്നാല്‍, ഇതിന് എന്തു വിലയാണ് കമ്പനി ഇടാന്‍ പോകുന്നത് എന്നറിയാതെ ഇരു സ്മാര്‍ട് കണ്ണടകളെയും താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും പറയുന്നു.

 

English Summary: iPhone 12 series receives a big price cut on Apple’s online store: Check India prices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com