ADVERTISEMENT

ആൻഡ്രോയിഡ് സ്മാർട് ഫോൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഗൂഗിൾ പിക്സൽ ഹാൻഡ്സെറ്റുകൾ. ഈ വർഷത്തെ ഗൂഗിൾ പിക്സൽ ഫോണുകൾ അവതരിപ്പിക്കുന്നത് ഒക്ടോബറിലാണ്. എന്നാൽ, പിക്സൽ 6 അവതരിപ്പിക്കും മുൻപേ നിരവധി വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

 

പിക്സൽ 6, പിക്സൽ 6 പ്രോ സ്മാർട് ഫോണുകളാണ് പുറത്തിറങ്ങാൻ പോകുന്നത്. പുറത്തുവന്ന റിപ്പോർട്ട് പ്രകാരം പുതിയ പിക്സൽ സീരീസിൽ ബാറ്ററി ഷെയറിങ് (റിവേഴ്സ് വയർലെസ് ചാർജിങ്), അൾട്രാ-വൈഡ്ബാൻഡ് ഫീച്ചറും ഉണ്ടാകുമെന്നാണ് അറിയുന്നത്.

 

1,440x3,120 പിക്സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലേ പാനലുമായാണ് പിക്സൽ 6 പ്രോ വരുന്നത്. ഹാൻഡ്സെറ്റിൽ നേരത്തെ തന്നെ ഉൾപ്പെടുത്തിയിട്ടുള്ള ഡിജിറ്റൽ കാർ കീ ആപ്ലിക്കേഷനും പ്രതീക്ഷിക്കാമെന്ന് എക്സ്ഡിഎ ഡവലപ്പർമാർ റിപ്പോർട്ട് ചെയ്യുന്നു. ടെൻസർ ചിപ്‌സെറ്റുമായാണ് ഫോൺ വരുന്നത്. മാലി-ജി 78 ജിപിയു, 12 ജിബി എൽപിഡിഡിആർ 5 റാം, 512 ജിബി വരെ സ്റ്റോറേജ് എന്നിവയാണ് ഇതോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നത്.

 

50 എംപി സാംസങ് ജിഎൻ 1 പ്രൈമറി സെൻസർ, 12 എംപി സോണി ഐഎംഎക്സ് 386 അൾട്രാ-വൈഡ് ലെൻസ്, 48 എംപി സോണി ഐഎംഎക്സ് 586 ടെലിഫോട്ടോ സ്നാപ്പർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് പിക്സൽ 6 പുറത്തിറങ്ങുക. സെൽഫികൾക്കും വിഡിയോ കോളിങ്ങിനുമായി 12 എംപി സോണി ഐഎംഎക്സ് 663 മുൻ ക്യാമറയുണ്ട്.

 

പുതിയ പിക്സൽ ഫോണിൽ 33W വയർഡ്, 23W വയർലെസ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. വൈ-ഫൈ 6ഇ, UWB, ബ്ലൂടൂത്ത് 5.2, ജിപിഎസ്, ടൈപ്പ്-സി പോർട്ട് എന്നിവയാണ് മറ്റു കണക്ടിവിറ്റി ഫീച്ചറുകൾ.

 

English Summary: Google Pixel 6 and Pixel 6 Pro specifications revealed ahead of launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com