ADVERTISEMENT

ആഗോള സ്മാർട് ഫോൺ വിപണിയിൽ വൻ തിരിച്ചുവരവ് നടത്തിയ ആപ്പിൾ രണ്ടാം സ്ഥാനം വീണ്ടെടുത്തു. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു ചൈനീസ് കമ്പനി ഷഓമി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു. നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം സാംസങ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.

 

മൂന്നാം പാദത്തിൽ 15 ശതമാനം വിപണി വിഹിതത്തോടെ ആപ്പിൾ രണ്ടാം സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. ഐഫോൺ 13 ന്റെ വിൽപനയാണ് മൂന്നാം പാദത്തിൽ ആപ്പിളിനെ രക്ഷിച്ചതെന്ന് പുതിയ റിപ്പോർട്ടിൽ വ്യക്തമാണ്. 23 ശതമാനം വിപണി വിഹിതവുമായി സാംസങ് തന്നെയാണ് ഒന്നാമത്. ആഗോള വിപണി ഗവേഷണ സ്ഥാപനമായ കാനലിസ് ആണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്.

 

കാനലിസ് ഡേറ്റ പ്രകാരം 14 ശതമാനം ഓഹരി വിഹിതവുമായി ഷഓമി മൂന്നാം സ്ഥാനത്താണ്. ചൈനീസ് ബ്രാൻഡുകളായ വിവോയും ഓപ്പോയും 10 ശതമാനം ഓഹരി വീതം പങ്കുവെച്ച് ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. മൂന്നാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ കാലയളവിൽ) ആഗോള സ്മാർട് ഫോൺ കയറ്റുമതി 6 ശതമാനം കുറഞ്ഞിട്ടുണ്ട്. ചിപ്പുകളുടെ പ്രതിസന്ധി കാരണമാണിത്. മിക്ക കമ്പനികൾക്കും ആവശ്യത്തിന് ഹാൻഡ്സെറ്റുകൾ പുറത്തിറക്കാൻ സാധിക്കുന്നില്ല.

 

ചൈനയിലെയും അമേരിക്കയിലെ ഉൽവസ സീസൺ വിൽപനയ്ക്ക് വേണ്ടത്ര ഹാൻഡ്സെറ്റുകൾ ലഭ്യമാക്കാനാകുമോ എന്ന ആശങ്കയിലാണ് മിക്ക ബ്രാൻഡുകളും. ചിപ്പ് പ്രതിസന്ധി പെട്ടെന്ന് അവസാനിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. സ്മാർട് ഫോൺ കമ്പനികൾ കഴിയുന്നത്ര മികച്ച രീതിയിൽ ഹാൻഡ്സെറ്റുകളുടെ ഉത്പാദനം വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതേസമയം, ചിപ്പ് നിർമാതാക്കൾ ഡിമാൻഡും വിതരണവും തമ്മിലുള്ള വിടവ് നികത്താനുള്ള ശ്രമത്തിലാണ്. ഓവർ-ഓർഡറിങ് നിയന്ത്രിക്കാൻ ചിപ്പിന് വില വർധിപ്പിക്കുന്നുണ്ടെന്നും കനാലിസ് പ്രിൻസിപ്പൽ അനലിസ്റ്റ് ബെൻ സ്റ്റാന്റൺ പറഞ്ഞു.

 

English Summary: Apple regains 2nd spot in global smartphone market, Xiaomi slips to 3rd: Canalys

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com