sections
MORE

ട്രിപ്പിൾ റിയർ ക്യാമറ, 5,000എംഎഎച്ച് ബാറ്ററി, ഗ്യാലക്സി എ22എസ് 5ജി പുറത്തിറങ്ങി

samsung-galaxy-a22s-5g
SHARE

മുൻനിര സ്മാർട് ഫോൺ നിർമാതാക്കളായ സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റ് ഗ്യാലക്സി എ22എസ് 5ജി റഷ്യയിൽ അവതരിപ്പിച്ചു. ഈ വർഷം ജൂലൈയിൽ ഇന്ത്യയിൽ അവതരിപ്പിച്ച സാംസങ് ഗ്യാലക്‌സി എ 22 5ജിയുടെ പരിഷ്കരിച്ച മോഡലാണിത്. 48 മെഗാപിക്സലിന്റെ സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് സാംസങ് ഗ്യാലക്‌സി എ22എസ് 5ജി വരുന്നത്.

എന്നാൽ, ഗ്യാലക്സി എ22എസ് 5ജിയുടെ വിലയും ലഭ്യതയും പ്രഖ്യാപിച്ചിട്ടില്ല. മിന്റ്, ഗ്രേ, വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നീ രണ്ട് കോൺഫിഗറേഷനുകളിലാണ് ഗ്യാലക്സി എ22എസ് 5ജി വരുന്നത്.

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള വൺ യുഐ-ൽ പ്രവർത്തിക്കുന്ന ഗ്യാലക്സി എ22എസ് 5ജിയിൽ 6.6-ഇഞ്ച് ഫുൾ-എച്ച്‌ഡി പ്ലസ് (1,080x2,408 പിക്‌സൽ) ടിഎഫ്ടി എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. ഡിസ്പ്ലേക്ക് വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചും 90Hz റിഫ്രഷ് റേറ്റും ഉണ്ട്. 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഡയമെൻസിറ്റി 700 പ്രോസസർ ആണ് ഫോൺ നൽകുന്നത്. 64 ജിബി, 128 ജിബി ആണ് സ്റ്റോറേജ് ഓപ്ഷനുകൾ. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് (1ടിബി വരെ) ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാം.

ഗ്യാലക്സി എ22എസ് 5ജി യിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഇതിൽ f/1.8 അപ്പേർച്ചറുള്ള 48-മെഗാപിക്സലിന്റേതാണ് പ്രധാന ക്യാമറ, f/2.2 അപ്പേർച്ചറുള്ള 5-മെഗാപിക്സൽ സെക്കൻഡറി സെൻസർ, മൂന്നാമത്തേത് f/2.4 അപ്പേർച്ചർ ഉള്ള 2-മെഗാപിക്സൽ സെൻസർ എന്നിവയാണ്. മുന്നിൽ f/2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറയാണ്. 10x ഡിജിറ്റൽ സൂം, എച്ച്ഡി റെസലൂഷനോട് കൂടിയ 120fps സ്ലോ മോഷൻ വിഡിയോ എന്നിവ പിൻ ക്യാമറയുടെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഗ്യാലക്സി എ22എസ് 5ജിയിൽ 15W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5എംഎം ഓഡിയോ ജാക്ക്, വൈ-ഫൈ 802.11 ac, വൈ-ഫൈ ഡയറക്ട്, എൻഎഫ്സി, ബ്ലൂടൂത്ത് v5.0 എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്.

KEY SPECS Display

6.60-inch
Processor

MediaTek Dimensity 700
Front Camera

8-megapixel
Rear Camera

48-megapixel + 5-megapixel + 2-megapixel
RAM

4GB
Storage

64GB
Battery Capacity

5000mAh
OS

Android 11 (Go edition)
Resolution

1080x2408 pixels

English Summary: Samsung Galaxy A22s 5G With Triple Rear Cameras, 5,000mAh Battery Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA