ADVERTISEMENT

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് എ16കെ പുറത്തിറങ്ങി. പുതിയ സ്മാർട് ഫോൺ ഫിലിപ്പീൻസിലാണ് അവതരിപ്പിച്ചത്. ഒപ്പോ എ16 ന്റെ ടോൺ-ഡൗൺ പതിപ്പായാണ് ഇത് വരുന്നത്. പിൻഭാഗത്ത് ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ആണ് പ്രധാന ഫീച്ചറുകളിലൊന്ന്. ഒപ്പോ എ16കെ യുടെ ഫിലിപ്പീൻസിലെ വില 6999 പിഎച്ച്പി (ഏകദേശം 10,300 രൂപ) ആണ്.

 

ഒപ്പോ എ16 നെ അപേക്ഷിച്ച് എ16കെ-യിൽ അൽപം വ്യത്യസ്തമായ ഡിസൈനാണ്. ട്രിപ്പിൾ ക്യാമറാ സിസ്റ്റവും ഫിംഗർപ്രിന്റ് സ്കാനറും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. കറുപ്പ്, നീല നിറങ്ങളിലാണ് ഒപ്പോ എ16കെ വരുന്നത്. 1600x720 പിക്‌സൽ സ്‌ക്രീൻ റെസലൂഷനുള്ള 6.52 ഇഞ്ച് ഐപിഎസ് എൽസിഡി പാനലാണ് ഒപ്പോ എ16കെ അവതരിപ്പിക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് 60Hz സ്റ്റാൻഡേർഡ് റിഫ്രഷ് റേറ്റും 480 നിറ്റ്‌സ് ബ്രൈറ്റ്‌നസുമുണ്ട്.

 

2.3GHz ക്ലോക്ക് ചെയ്യുന്ന ഒക്ടാ-കോർ മീഡിയടെക് ഹീലിയോ ജി35 പ്രോസറാണ് ഉപയോഗിച്ചിരിക്കുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമായാണ് സ്മാർട് ഫോൺ വരുന്നത്, ഇത് മൈക്രോ എസ്ഡി വഴി 256 ജിബി വരെ വികസിപ്പിക്കാം.

 

ഒപ്പോ എ16കെയിൽ 13-മെഗാപിക്സലിന്റേതാണ് പിൻ ക്യാമറ. മുൻവശത്ത്, സെൽഫികൾക്കായി 5 മെഗാപിക്സൽ ഷൂട്ടർ ഉണ്ട്. 10W ചാർജിങ് പിന്തുണയുള്ള 4230എംഎഎച്ച് ബാറ്ററിയാണ് പാക്ക് ചെയ്യുന്നത്. ബ്ലൂടൂത്ത് 5.0, വൈഫൈ, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.

 

English Summary: Oppo A16K budget smartphone with Helio G35 processor, 4230mAh battery launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com