sections
MORE

വിവോ വി23ഇ പുറത്തിറങ്ങി, 6.44 ഇഞ്ച് ഡിസ്‌പ്ലേ, അൾട്രാ-സ്ലിം ഡിസൈൻ

vivo-v23e
SHARE

മുൻനിര ചൈനീസ് സ്മാർട് ഫോൺ ബ്രാൻഡ് വിവോയുടെ പുതിയ ഹാൻഡ്സെറ്റ് വിവോ വി23ഇ പുറത്തിറങ്ങി. വിവോ വി 21യുടെ പരിഷ്കരിച്ച പതിപ്പാണ് വിവോ വി23ഇ. വിവോയുടെ വിയറ്റ്നാമിലെ ഔദ്യോഗിക വെബ്സൈറ്റിലാണ് പുതിയ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അൾട്രാ-സ്ലിം ഡിസൈൻ, ഗ്ലാസ് ബാക്ക്, പ്ലാസ്റ്റിക് സൈഡ് ഫ്രെയിമുകൾ എന്നിവയുമായാണ് വിവോ വി23ഇ വരുന്നത്. മുകളിൽ ഇടത് കോണിൽ ചതുരാകൃതിയിലുള്ളതാണ് പിൻ ക്യാമറ മൊഡ്യൂൾ. വിവോ വി23ഇയുടെ വിയറ്റ്നാമിലെ വില 8,490,000 വിഎൻഡി (ഏകദേശം 28,000 രൂപ) ആണ്. 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള, 8 ജിബി റാം വേരിയന്റിലാണ് ഹാൻഡ്സെറ്റ് വരുന്നത്. മൂൺലൈറ്റ് ഷാഡോ (കറുപ്പ്), സൺറൈസ് മെലഡി (ബ്ലൂ റോസ്) എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക.

2,400 x 1,080 പിക്സൽ സ്‌ക്രീൻ റെസലൂഷനും സ്റ്റാൻഡേർഡ് 60Hz റിഫ്രഷ് റേറ്റും ഉള്ള 6.44-ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് വിവോ വി23ഇൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് 12-ൽ പ്രവർത്തിക്കുന്ന വിവോ വി23ഇ മീഡിയടെക് ഹീലിയോ ജ96 ആണ് പ്രോസസർ. കൂടാതെ, 44W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4050mAh ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്. ഇത് 30 മിനിറ്റിനുള്ളിൽ ഫോൺ 69 ശതമാനം വരെ ചാർജ് ചെയ്യാൻ സഹായിക്കും.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് വിവോ വി23ഇ വരുന്നത്. f/1.79 അപ്പേർച്ചറുള്ള 64-മെഗാപിക്സലിന്റേതാണ് പ്രൈമറി സെൻസർ. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് മറ്റു ക്യാമറകൾ. f/2.0 അപ്പേർച്ചറുള്ള 50-മെഗാപിക്സലിന്റേതാണ് സെൽഫി ഷൂട്ടർ. ഐ ഫോക്കസ്, നൈറ്റ് മോഡ്, പോർട്രെയിറ്റ് ഇറേസർ, തത്സമയ ഫോട്ടോ, എആർ സ്റ്റിക്കർ, സ്ലോ-മോഷൻ എന്നിവ പോലുള്ള ഫീച്ചറുകളാണ് ക്യാമറ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വൈഫൈ, ബ്ലൂടൂത്ത് 5.2, യുഎസ്ബി ടൈപ്പ്-സി, ജിപിഎസ് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. 3.5mm ഹെഡ്‌ഫോൺ ജാക്കിന് ഇടം നൽകിയിട്ടില്ല. ഡിസ്‌പ്ലേയ്ക്കുള്ളിലാണ് ഫിംഗർപ്രിന്റ് സ്കാനർ. ലൈറ്റ് സെൻസർ, ഗ്രാവിറ്റി സെൻസർ, ഗൈറോസ്കോപ്പ്, കോമ്പസ് എന്നിവയും വിവോ വി23ഇൽ ഉണ്ട്.

English Summary: Vivo V23e launched with 6.44-inch display, 44W fast charging support launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA