ADVERTISEMENT

മുൻനിര സ്മാർട് ഫോൺ ബ്രാൻഡിന്റെ പുതിയ ഹാൻഡ്സെറ്റ് ചൊവ്വാഴ്ച പുറത്തിറങ്ങി. പോക്കോ എം4 പ്രോ 5ജി രാജ്യാന്തര വിപണിയിലാണ് അവതരിപ്പിച്ചത്. ഈ വർഷം ആദ്യം അവതരിപ്പിച്ച പോക്കോ എം3 പ്രോ 5ജി യുടെ പരിഷ്കരിച്ച പതിപ്പാണിത്. പോക്കോ എം4 പ്രോ 5ജിയുടെ ഇന്ത്യയിലെ ലോഞ്ച് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ ചൈനയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 11 ന്റെ റീബ്രാൻഡഡ് വേരിയന്റാണ് പോക്കോ എം4 പ്രോ 5ജി. പോക്കോ, ഷഓമി എന്നിവർക്ക് അവരുടെ ഫോണുകൾ റീബ്രാൻഡ് ചെയ്യുകയും പ്രത്യേക വിപണികൾക്കായി വ്യത്യസ്ത പേരുകളിൽ അവ പുറത്തിറക്കുകയും ചെയ്ത ചരിത്രമുണ്ട്.

 

പോക്കോ എം4 പ്രോ 5ജിയിൽ റെഡ്മി നോട്ട് 11-ന് സമാനമായ ഫീച്ചറുകൾ കാണാം. ഇത് പുതിയ ഷഓമി സ്മാർട്ട്‌ഫോണിന് സമാനമാണ്. മീഡിയടെക് ഡൈമെൻസിറ്റി 810 പ്രോസസർ ആണ് പോക്കോ ഫോണിന് കരുത്ത് പകരുന്നത്. പിന്നിൽ 50 മെഗാപിക്സലിന്റെ പ്രധാന ക്യാമറയും ഫീച്ചർ ചെയ്യുന്നു. കഴിഞ്ഞ ദിവസത്തെ ഇവന്റിൽ തന്നെ പോക്കോ എഫ്3 യുടെ പുതിയ മോഡലും അവതരിപ്പിച്ചു.

 

പോക്കോ എം4 പ്രോ 5ജി യുടെ 4ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 229 യൂറോ (ഏകദേശം 19,648 രൂപ) ആണ്. 6ജിബി+128ജിബി സ്റ്റോറേജ് വേരിയന്റിന് 249 യൂറോയും (ഏകദേശം 21,364 രൂപ) നൽകണം. പവർ ബ്ലാക്ക്, കൂൾ ബ്ലൂ, പോക്കോ യെല്ലോ എന്നീ കളർ ഓപ്ഷനുകളിലെല്ലാം സ്മാർട് ഫോൺ ലഭ്യമാകും.

 

പോക്കോ എം4 പ്രോ 5ജിയിലേത് 6.6 ഇഞ്ച് ഫുൾ-എച്ച്‌ഡിപ്ലസ് എൽസിഡി ഡിസ്‌പ്ലേയാണ്. 90Hz ആണ് റിഫ്രഷ് റേറ്റ്. 240Hz ടച്ച് സാംപ്ലിങ് റേറ്റിലാണ് ഫോൺ വരുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മാലി-ജി 57 എംസി 2 ജിപിയു ഉള്ള മീഡിയടെക് ഡൈമെൻസിറ്റി 810 പ്രോസസറാണ് ഹാൻഡ്സെറ്റ് നൽകുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഡൈനാമിക് റാം വിപുലീകരണവും 1 ടിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജും സ്മാർട് ഫോൺ പിന്തുണയ്ക്കുന്നുണ്ട്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള MIUI 12.5 കസ്റ്റം സ്‌കിൻ ഔട്ട് ഓഫ് ദി ബോക്‌സിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

 

പോക്കോ എം4 പ്രോ 5ജി യിൽ 50 മെഗാപിക്സലിന്റേതാണ് പ്രൈമറി സെൻസർ, കൂടെ 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയുണ്ട്. സെൽഫിയ്ക്കായി 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എം4 പ്രോ 5ജി പായ്ക്ക് ചെയ്യുന്നത്.

 

English Summary: Poco M4 Pro 5G Launched With MediaTek Dimensity 810, Dual Cameras

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com