ADVERTISEMENT

ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ ടെക്നോയുടെ പുതിയ ഹാൻഡ്സെറ്റ് സ്പാർക് 8 ന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയിലെത്തി. സെപ്റ്റംബറിൽ ഇന്ത്യയിലെത്തിയ സ്പാർക്ക് 8 ന്റെ ചെറുതായി പരിഷ്കരിച്ച പതിപ്പാണ് പുതിയ ഹാൻഡ്സെറ്റ്. സ്പാർക് 8 ന്റെ 3 ജിബി റാം 32 ജിബി ഓൺബോർഡ് സ്റ്റോറേജ് വേരിയന്റാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 9,299 രൂപയാണ് വില. അറ്റ്‌ലാന്റിക് ബ്ലൂ, ടർക്കോയ്‌സ് സിയാൻ, ഐറിസ് പർപ്പിൾ നിറങ്ങളിൽ സ്മാർട് ഫോൺ ലഭ്യമാകും.

 

പുതിയ മോഡലിന് സ്പാർക് 8-ൽ നിന്ന് ചില ചെറിയ വ്യത്യാസങ്ങളുണ്ട്. മികവാർന്ന ഗെയിമിങ് അനുഭവത്തിനായി ഹീലിയോ ജി25 ഗെയിമിങ് പ്രോസസറും മികച്ച സെൽഫികൾക്കായി ഡ്യുവൽ ഫ്ലാഷോടു കൂടിയ വാട്ടർ ഡ്രോപ്പ് നോച്ചിൽ 8 മെഗാപിക്സൽ മുൻ ക്യാമറയും പുതിയ സ്പാർക്ക് 8-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ടെക്നോ സ്പാർക് 8ന്റെ പുതിയ പതിപ്പിന് 720×1,612 പിക്സൽ റെസലൂഷനോടു കൂടിയ 6.56 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലേയും 60 Hz സ്റ്റാൻഡേർഡ് റിഫ്രഷ് റേറ്റും ഉണ്ട്. ടെക്‌നോ സ്പാർക്ക് 8-ൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. എഫ്/1.8 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ പ്രൈമറി സെൻസറും ക്വാഡ്-എൽഇഡി ഫ്ലാഷും എഐ ലെൻസും ഉണ്ട്. എഐ ബ്യൂട്ടി, സ്‌മൈൽ ഷോട്ട്, എഐ പോർട്രെയ്‌റ്റ്, എച്ച്ഡിആർ, എആർ ഷോട്ട്, ടൈം-ലാപ്‌സ്, പനോരമ, സ്ലോ മോഷൻ തുടങ്ങിയ സവിശേഷതകളാൽ ഇത് നിറഞ്ഞിരിക്കുന്നു.

 

ടെക്‌നോ സ്പാർക്ക് 8-ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ സിം, 4 ജി, ഡ്യുവൽ-ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, എ-ജിപിഎസ്, ബെയ്ഡൗ, ഗ്ലോനാസ്, മൈക്രോ യുഎസ്ബി എന്നിവ ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് പ്രവർത്തിക്കുന്നത്. 5000 എംഎഎച്ച് ആണ് ബാറ്ററി.

 

English Summary: Tecno Spark 8 with MediaTek Helio G25 processor launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com