ADVERTISEMENT

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ വിവോയുടെ പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങി. വിവോ വൈ 15 എ ഹാൻഡ്സെറ്റ് ആദ്യമായി ഫിലിപ്പീൻസിലാണ് അവതരിപ്പിച്ചത്. സെൽഫി ക്യാമറ ഉൾക്കൊള്ളുന്ന ഡിസ്പ്ലേയ്ക്ക് മുകളിൽ ഒരു വാട്ടർ ഡ്രോപ്പ് നോച്ച് കാണാം. പിന്നിൽ ഡ്യുവൽ ക്യാമറ സജ്ജീകരണവും ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

 

വിവോ വൈ 15 എയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 7,999 പിഎച്ച്പി ( ഏകദേശം 11,900 രൂപ) ആണ്. വേവ് ഗ്രീൻ, മിസ്റ്റിക് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഹാൻഡ്സെറ്റ് വരുന്നത്. വിവോ വൈ 15 എയുടെ ഇന്ത്യയിലെ ലോഞ്ചിങ് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

 

എച്ച്‌ഡി+ റെസലൂഷനും സ്റ്റാൻഡേർഡ് 60Hz റിഫ്രഷ് റേറ്റും ഉള്ള 6.51 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയിലാണ് വിവോ വൈ 15 എ വരുന്നത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 11.1 ഒഎസിലാണ് ഹാന്‍ഡ്സെറ്റ് പ്രവർത്തിക്കുക. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്‌റ്റോറേജുള്ള വിവോ വൈ 15 എയിൽ ഹീലിയോ പി 35 ആണ് പ്രോസസർ.

 

പിന്നിൽ 13 മെഗാപിക്സലിന്റേതാണ് പ്രൈമറി ക്യാമറ. കൂടെ 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറും ഉൾപ്പെടുന്നു. 8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. ഡ്യുവൽ-സിം കാർഡ് സ്ലോട്ട്, 4ജി, വൈ-ഫൈ 802.11 b/g/n/ac, ബ്ലൂടൂത്ത് വി5.0, ജിപിഎസ്, ഒടിജി സപ്പോർട്ട്, എഫ്എം റേഡിയോ, ഒരു മൈക്രോ യുഎസ്ബി സ്ലോട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. 10W ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

 

English Summary: Vivo Y15A With 5,000mAh Battery, MediaTek Helio P35 SoC Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com