ഐക്യൂ ഇസഡ്5 സൈബർ ഗ്രിഡ് കളർ വേരിയന്റ് ഇന്ത്യയിലെത്തി, വിൽപന തുടങ്ങി

iqoo-z5-cyber-grid
SHARE

ഐക്യൂ ഇസഡ്5 ന്റെ സൈബർ ഗ്രിഡ് കളർ വേരിയന്റും ഇന്ത്യയിൽ അവതരിപ്പിച്ചു. സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഹാൻഡ്‌സെറ്റ് ചൈനയിൽ ബ്ലൂ ഒറിജിൻ, ഡ്രീം സ്‌പേസ്, ട്വിലൈറ്റ് മോർണിങ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് വിൽക്കുന്നത്. എന്നാൽ, ഇന്ത്യയിൽ ഇത് മിസ്റ്റിക് സ്പേസ്, ആർട്ടിക് ഡോൺ കളർ വേരിയന്റുകളിലാണ് എത്തിയിരുന്നത്. മൂന്നാമത്തെ ഡ്രീം സ്പേസ് കളർ വേരിയന്റാണ് ഇപ്പോൾ ഇന്ത്യയിൽ സൈബർ ഗ്രിഡ് ആയി അവതരിപ്പിച്ചിരിക്കുന്നത്.

ഐക്യൂ ഇസഡ്5 സൈബർ ഗ്രിഡ് കളർ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 23,900 രൂപയാണ്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 26,990 രൂപയും നൽകണം. ഐക്യൂവിന്റെ വെബ്‌സൈറ്റ്, ആമസോൺ വഴി ഐക്യൂ ഇസഡ്5 ന്റെ സൈബർ ഗ്രിഡ് വേരിയന്റ് നവംബർ 15 മുതൽ വിൽപന തുടങ്ങി.

നേരത്തെ അവതരിപ്പിച്ച കളർ വേരിയന്റുകളിലെ ഫീച്ചറുകളിൽ മാറ്റങ്ങളില്ലാതെയാണ് ഐക്യൂ ഇസഡ്5 സൈബർ ഗ്രിഡ് പതിപ്പും വരുന്നത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 11.1 ലാണ് ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം സ്ലോട്ടുകൾ (നാനോ) പിന്തുണയ്ക്കുന്നുണ്ട്. 6.67-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്സലുകൾ) എൽസിഡി ഡിസ്‌പ്ലേ, 120Hz വരെ റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിങ് റേറ്റ്, 20:9 വീക്ഷണാനുപാതം, ഡിസിഐ-പി3 കളർ ഗാമറ്റ്, എച്ച്ഡിആർ 10 പിന്തുണ എന്നിവയാണ് ഐക്യൂ ഇസഡ്5 ന്റെ പ്രധാന ഫീച്ചറുകൾ.

ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778ജി എസ്ഒസി, 12 ജിബി വരെയുള്ള LPDDR5 റാം 256 ജിബി വരെ UFS 3.1 സ്‌റ്റോറേജുമാണ് ഫോണിന് കരുത്ത് പകരുന്നത്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ, 64 മെഗാപിക്സൽ പ്രൈമറി സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ ഇസഡ്5 പായ്ക്ക് ചെയ്യുന്നത്. 16 മെഗാപിക്സലിന്റേതാണ് സെൽഫി സെൻസർ.

ഐക്യൂ ഇസഡ്5 ൽ 44W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോണിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ ഉൾപ്പെടുന്നു. ഇതോടൊപ്പം തന്നെ ഫേസ് വേക്ക് ഫേഷ്യൽ റെക്കഗ്നിഷനും ഉണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ട്, ബ്ലൂടൂത്ത് വി5.2, യുഎസ്ബി ഒടിജി സപ്പോർട്ട്, 2.4GHz, 5.1GHz, 5.8GHz എന്നിവയുള്ള ട്രൈ-ബാൻഡ് വൈ-ഫൈ, ജിപിഎസ്, 3.5mm ഓഡിയോ ജാക്ക് എന്നിവയാണ് ഹാൻഡ്സെറ്റിലെ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.

English Summary: iQoo Z5 Cyber Grid Colour Variant Launched in India: Price, Specifications

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA