മോട്ടറോള ഒറ്റയടിക്ക് അവതരിപ്പിച്ചത് 5 ഫോണുകൾ, എല്ലാം ഒന്നിനൊന്ന് മികച്ചത്

moto-g200
SHARE

മുൻനിര സ്മാർട് ഫോൺ നിര്‍മാണ കമ്പനിയായ മോട്ടോറോളയ്ക്കിത് ലോഞ്ചിങ് കാലമാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം നിരവധി ഉൽപന്നങ്ങളാണ് മോട്ടോ ബ്രാൻഡിൽ അവതരിപ്പിച്ചത്. മോട്ടോ ജി 200, മോട്ടോ ജി 71, മോട്ടോ ജി 51, മോട്ടോ ജി 41, മോട്ടോ ജി 31 എന്നീ അഞ്ച് സ്മാർട് ഫോണുകളാണ് ഒറ്റയടിക്ക് അവതരിപ്പിച്ചത്. പുറത്തിറക്കിയ അഞ്ച് ഫോണുകളിൽ പ്രീമിയം ഹാൻഡ്സെറ്റ് മോട്ടോ ജി200 ആണ്. മോട്ടോ ജി 41, മോട്ടോ ജി 31 എന്നിവയാണ് മിതമായ വിലയ്ക്ക് വാങ്ങാവുന്ന മോഡലുകൾ.

∙ മോട്ടോ ജി31

മോട്ടോ ജി31 ന്റെ വില 199.99 യൂറോ ആണ് (ഏകദേശം 16,700 രൂപ). യൂറോപ്പിൽ വരും ആഴ്ചകളിൽ ഫോൺ വിപണിയിലെത്തും. ഇന്ത്യ, ഏഷ്യ, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ വരും ആഴ്ചകളിൽ ഇത് ലഭ്യമായേക്കും. ആൻഡ്രോയിഡ് 11ലാണ് പ്രവർത്തിക്കുന്നത്. 60Hz റിഫ്രഷ് റേറ്റും 20:9 വീക്ഷണാനുപാതവുമുള്ള 6.4-ഇഞ്ച് ഫുൾ-എച്ചഡി+ (1,080x2,400 പിക്‌സൽ) ഓലെഡ് ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത. 4ജിബി വരെ റാമുമായി ജോടിയാക്കിയ മീഡിയെടെക് ഹീലിയോ ജി85 ആണ് പ്രോസസർ. ഇന്റേണൽ സ്റ്റോറേജ് 128ജിബി, മൈക്രോ എസ്ഡി കാർഡ് (1TB വരെ) ഉപയോഗിച്ച് കൂടുതൽ വികസിപ്പിക്കാനും കഴിയും. 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് മോട്ടോ ജി31 വരുന്നത്. 13 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 10W ചാർജിങ് പിന്തുണയുള്ള 5,000എംഎഎച്ച് ആണ് ബാറ്ററി.

∙ മോട്ടോ ജി 41

പുതിയ മോട്ടോ ജി 41 ന്റെ വില 249.99 യൂറോയാണ് (ഏകദേശം 20,900 രൂപ). ആൻഡ്രോയിഡ് 11-ലാണ് പ്രവർത്തിക്കുന്നത്. 60Hz റിഫ്രഷ് റേറ്റും 20:9 വീക്ഷണാനുപാതവുമുള്ള 6.4-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്സലുകൾ) ഓലെഡ് ഡിസ്പ്ലേയാണ് ഇതിന്റെ സവിശേഷത. 6 ജിബി വരെ റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി85 ആണ് പ്രോസസർ. 128ജിബയാണ് ഇന്റേണൽ സ്റ്റോറേജ്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് (1TB വരെ) സ്റ്റോറേജ് കൂടുതൽ വികസിപ്പിക്കാനും കഴിയും. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് മോട്ടോ ജി 41യും വരുന്നത്. മുൻവശത്ത്, മോട്ടോ ജി 41ന് 13 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഉള്ളത്. ടർബോ ചാർജ് 30 ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്.

∙ മോട്ടോ ജി 51

മോട്ടോ ജി 51 ന്റെ വില 229.99 യൂറോയാണ് (ഏകദേശം 19,300 രൂപ). വരും ആഴ്ചകളിൽ ഇത് വിപണിയിൽ ലഭ്യമാകും. ഇന്ത്യ, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ സ്മാർട് ഫോൺ അവതരിപ്പിക്കും. ആൻഡ്രോയിഡ് 11 ആണ് ഒഎസ്. 120Hz റിഫ്രഷ് റേറ്റും 20:9 വീക്ഷണാനുപാതവുമുള്ള 6.8-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത. 4 ജിബി റാമുമായി ജോടിയാക്കിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 480 പ്രോ എസ്ഒസി ആണ് ഫോൺ പാക്ക് ചെയ്യുന്നത്. 64 ജിബിയാണ് ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് കൂടുതൽ വികസിപ്പിക്കാം. 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് മോട്ടോ ജി 51 മോഡലും വരുന്നത്. മുൻവശത്ത് 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 10W ചാർജിങ്ങുള്ള 5,000എംഎഎച്ച് ആണ് ബാറ്ററി.

∙ മോട്ടോ ജി 71

മോട്ടോ ജി 71 ന്റെ അടിസ്ഥാന വേരിയന്റിന്റെ വില 299.99 യൂറോയാണ് (ഏകദേശം 25,200 രൂപ). ഇന്ത്യ, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ മോട്ടോ ജി 71 സ്മാർട് ഫോൺ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ആൻഡ്രോയിഡ് 11 ആണ് ഒഎസ്. 60Hz റിഫ്രഷ് റേറ്റും 409ppi പിക്സൽ സാന്ദ്രതയുമുള്ള 6.4-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്സലുകൾ) ഓലെഡ് ഡിസ്പ്ലേയാണ് ഫോണിന്റെ പ്രധാന ഫീച്ചർ. 8 ജിബി റാമുമായി ജോടിയാക്കിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 695 പ്രോസസറുള്ള ഹാൻഡ്സെറ്റിന്റെ ഇന്റേണൽ സ്‌റ്റോറേജ് 128 ജിബിയാണ്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് മോട്ടോ ജി 71 വരുന്നത്. മുൻവശത്ത് 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. ടർബോ പവർ 30 ഫാസ്റ്റ് ചാർജിങ്ങുള്ള 5,000 എംഎഎച്ചിന്റേതാണ് ബാറ്ററി. യുഎസ്ബി ടൈപ്പ്-സി പോർട്ട്, ബ്ലൂടൂത്ത് വി5, വൈ-ഫൈ എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.

∙ മോട്ടോ ജി 200

പുതിയ മോട്ടോ ജി200 ന്റെ യൂറോപ്പിലെ വില 449 യൂറോയാണ് (ഏകദേശം 37,800 രൂപ). ലാറ്റിനമേരിക്കയിലും ഇത് ലഭ്യമാകും. ഗ്ലേസിയർ ഗ്രീൻ, സ്റ്റെല്ലാർ ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഔട്ട്-ഓഫ്-ദി-ബോക്സിലാണ് മോട്ടോ ജി 200 പ്രവർത്തിക്കുന്നത്. 144Hz റിഫ്രഷ് റേറ്റ്, എച്ച്ഡിആർ10, ഡിസിഐ-പി3 കളർ ഗാമറ്റ് കവറേജ് എന്നിവയുള്ള 6.8 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ ഇതിലുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 888+ പ്രോസസറുള്ള മോട്ടോ ജി 200യിൽ 8ജിബി റാമും 256ജിബി സ്റ്റോറേജുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മോട്ടോ ജി200യിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. 108 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുമായാണ് ഇത് വരുന്നത്. 33W വയർഡ് ചാർജിങ് പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്.

English Summary: Motorola Moto G200, G71, G51, G41, and G31 launched; some of them will come to India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA