ഒപ്പോ എ55എസ് 5ജി ഫോൺ ജപ്പാനിൽ അവതരിപ്പിച്ചു; ഇന്ത്യക്കാർക്ക് നിരാശ

oppo-a55s-5g
SHARE

ചൈനീസ് കമ്പനി ഒപ്പോയുടെ എ-സീരീസിലെ പുതിയ ഫോൺ പുറത്തിറങ്ങി. ഒപ്പോ എ55എസ് 5ജി ഹാൻഡ്സെറ്റ് ആദ്യം മലേഷ്യയിലാണ് അവതരിപ്പിച്ചത്. പിന്നാലെ ജപ്പാനിലും അവതരിപ്പിച്ചു. എന്നാൽ ഒപ്പോ എ55എസ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചേക്കില്ല എന്നാണ് റിപ്പോർട്ട്. ഒപ്പോ എ55എസ് 5ജി യുടെ ജപ്പാനിലെ വില 33,800 ജെപിവൈ ആണ് (ഏകദേശം 22,000 രൂപ). ഈ ഫോൺ ഇപ്പോൾ ജപ്പാനിൽ മാത്രമാണ് വിതരണം ചെയ്യുന്നത്. ബ്ലാക്ക്, ഗ്രീൻ കളര്‍ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.

ഒപ്പോ എ55എസ് 5ജി യിൽ 6.5-ഇഞ്ച് ഫുൾ-എച്ച്‌ഡി+ എൽസിഡി ഡിസ്പ്ലേ ആണ്. ഡിസ്പ്ലേയ്ക്ക് 90Hz റിഫ്രഷ് റേറ്റും 180Hz ടച്ച് സാംപിൾ റേറ്റും ഉണ്ട്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും ജോടിയാക്കിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 480 പ്രോസസറിലാണ് ഇത് പ്രവർത്തിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാം. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 11 ലാണ് ഒപ്പോ എ55എസ് 5ജി പ്രവർത്തിക്കുന്നത്.

ഒപ്പോ എ55എസ് 5ജിയിൽ 13 മെഗാപിക്സലിന്റേതാണ് പ്രധാന ക്യാമറ. കൂടെ 2 മെഗാപിക്സൽ ഡെപ്ത് സെൻസിങ് ക്യാമറയും ഉണ്ട്. ഡിസ്പ്ലേയിൽ പഞ്ച്-ഹോൾ കട്ടൗട്ടിനുള്ളിൽ 8 മെഗാപിക്സൽ ക്യാമറയുണ്ട്. യുഎസ്ബി-സി പോർട്ടിലൂടെയും ബണ്ടിൽ ചെയ്ത ചാർജറിലൂടെയും 18W ഫാസ്റ്റ് ചാർജിംഗുള്ള 4000 എംഎഎച്ച് ബാറ്ററിയാണ് പാക്ക് ചെയ്തിക്കുന്നത്. 3.5എംഎം ഹെഡ്‌ഫോൺ ജാക്കും ഫോണിനുണ്ട്. ബ്ലൂടൂത്ത് 5.0, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 4G, 5G എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഫോണിൽ ഗൈറോസ്കോപ്പ്, കോംപസ്, പ്രോക്സിമിറ്റി സെൻസർ, ആക്സിലറോമീറ്റർ എന്നിവയും ഉണ്ട്.

English Summary: Oppo A55s 5G With Snapdragon 480 SoC, Dual Rear Cameras Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA