ADVERTISEMENT

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ടെക്നോയുടെ പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങി. ടെക്നോ സ്പാർക് 8 പ്രോ (Tecno Spark 8 Pro) ബംഗ്ലാദേശിലാണ് അവതരിപ്പിച്ചത്. രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് ഹാൻഡ്സെറ്റ് വരുന്നത്. മീഡിയെടെക് ഹീലിയോ ജി85 പ്രോസസർ, 48-മെഗാപിക്സൽ പ്രൈമറി സെൻസർ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ഈ വർഷം തന്നെ സെപ്റ്റംബറിൽ അവതരിപ്പിച്ച ടെക്നോ സ്പാർക്ക് 8 മോഡലിന്റെ പരിഷ്കരിച്ച പതിപ്പാണ് ടെക്നോ സ്പാർക്ക് 8 പ്രോ.

 

ടെക്നോ സ്പാർക്ക് 8 പ്രോയുടെ 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ബംഗ്ലാദേശിലെ വില 16,990 ബിഡിറ്റി (ഏകദേശം 14,700 രൂപ) ആണ്. ഇന്റർസ്റ്റെല്ലാർ ബ്ലാക്ക്, കൊമോഡോ ഐലൻഡ് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാം. ഇന്ത്യയിൽ നേരത്തെ അവതരിപ്പിച്ച ടെക്നോ സ്പാർക്ക് 8ന്റെ 2ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 7,999 രൂപയായിരുന്നു. എന്നാൽ, പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല.

 

ഡ്യുവൽ സിം (നാനോ) പ്രവർത്തിക്കുന്ന ടെക്നോ സ്പാർക്ക് 8 പ്രോ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള HiOS v7.6 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 6.8 ഫുൾ-എച്ച്‌ഡി+ ഡോട്ട് നോച്ച് ഡിസ്‌പ്ലേയാണ് ഹാൻഡ്‌സെറ്റിന്റെ മറ്റൊരു സവിശേഷത. 6 ജിബി റാമും 64 ജിബി ഇഎംഎംസി 5.1 ഇന്റേണൽ സ്‌റ്റോറേജ് ജോഡിയാക്കിയ ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി85 പ്രോസസറാണ് ടെക്നോ സ്പാർക്ക് 8 പ്രോയുടെ കരുത്ത്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് (256GB വരെ)  വികസിപ്പിക്കാം.

 

48-മെഗാപിക്സൽ പ്രൈമറി സെൻസറും 2-മെഗാപിക്സൽ ഷൂട്ടറും f/2.0 അപ്പേച്ചറുള്ള എഐ ലെൻസും ഉൾക്കൊള്ളുന്ന ഒരു ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. സൂപ്പർ നൈറ്റ് മോഡ് 2.0, ബ്യൂട്ടി 4.0 എന്നിവ ക്യാമറയുടെ അധിക ഫീച്ചറുകളാണ്. പിന്നിൽ ഇരട്ട-എൽഇഡി ഫ്ലാഷുമുണ്ട്. സെൽഫിക്കായി ഡ്യുവൽ എൽഇഡി ഫ്ലാഷോടുകൂടിയ എട്ട് മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.

 

3.5എംഎം ഹെഡ്‌ഫോൺ പോർട്ട്, 4ജി, ബ്ലൂടൂത്ത് v5, എഫ്എം റേഡിയോ, ജിപിഎസ്/ എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോർട്ട്, ഒടിജി, വൈ-ഫൈ, യുഎസ്ബി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓഫ്ഷനുകൾ. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ജി-സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയും ഉണ്ട്. 33W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

 

English Summary: Tecno Spark 8 Pro With MediaTek Helio G85 SoC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com