ADVERTISEMENT

പ്രീമിയം സ്മാർട്ഫോൺ വിപണിയിലെ ജനപ്രിയ ബ്രാൻഡായ വൺപ്ലസിന്റെ ഇന്ത്യാമേധാവിയായി ഈയിടെ ചുമതലയേറ്റ നവ്നീത് നക്ര മനോരമ ഓൺലൈനിനോട്:

 

∙ ചിപ് ക്ഷാമം ബാധിച്ചില്ല

 

വെല്ലുവിളികളുടെ വർഷമായിരുന്നു 2021. അതേസമയം, അത് അവസരമാക്കി മാറ്റാനായതിന്റെ സന്തോഷത്തിലാണ് വൺപ്ലസ്. ലോകം മൊത്തം ഇലക്ട്രോണിക് ചിപ്പുകളുടെ ക്ഷാമം സ്മാർട് ഡിവൈസുകളുടെ ഉൽപാദനത്തെ ബാധിച്ചപ്പോൾ വൺപ്ലസിന് അതു വിജയകരമായി കൈകാര്യം ചെയ്യാനായി. ചിപ് നിർമാതാക്കളായ ക്വാൽകോമും മീഡിയടെക്കുമായി ശക്തമായ പങ്കാളിത്തമുള്ളതു കാരണം ഞങ്ങൾക്ക് ചിപ്ക്ഷാമം അനുഭവപ്പെട്ടില്ല. കോവിഡ് കാരണം ഫോൺ വാങ്ങൽ മുടങ്ങിയ ഉപയോക്താക്കൾ വലിയ തോതിൽ വിപണിയിലേക്ക് എത്തിയെങ്കിലും ഞങ്ങൾക്ക് അവരെ നിരാശപ്പെടുത്തേണ്ടിവന്നില്ല. കാരണം, അതു മുൻകൂട്ടിക്കണ്ട് ഉൽപാദനം ക്രമീകരിക്കാൻ ഞങ്ങൾക്കായി.

 

∙ പ്രീമിയം, അഫോഡബിൾ

oneplus-9-series

 

പ്രീമിയവും അതേസമയം പ്രാപ്യമായതുമായ ഡിവൈസുകൾ എത്തിക്കാനായിരുന്നു ഞങ്ങളുടെ പരിശ്രമം. ഇക്കൊല്ലം ആദ്യപാദത്തിൽ വൺപ്ലസ് 9 സീരീസ് കൊണ്ടുവന്നു. എല്ലാ അർഥത്തിലും ഫ്ലാഗ്ഷിപ് മോഡലാണത്. ഹാസൽബ്ലാഡുമായുള്ള പങ്കാളിത്തത്തിലൂടെ ഫൊട്ടോഗ്രഫി മികവിനെ പുതിയ തലത്തിലെത്തിക്കാൻ വൺപ്ലസിന് സാധിച്ചു. 9, 9 പ്രോ, 9ആർ എന്നിങ്ങനെ സീരീസിലെ മൂന്നു മോഡലുകളും വിപണി കയ്യോടെ സ്വീകരിച്ചു. 30,000 രൂപയ്ക്കുമേൽ വിലയുള്ള പ്രീമിയം ഫോണുകളുടെ വിപണിയിൽ 25% വിഹിതത്തോടെ 9ആർ ബെസ്റ്റ് സെല്ലറായി. തൊട്ടുപിന്നിലെ സ്ഥാനങ്ങളിൽ 9, 9 പ്രോ എന്നിവയും. ഇത് ബ്രാൻഡിന്റെ അധീശത്വം ഊട്ടിയുറപ്പിച്ചു.

 

ജൂണിൽ കൊണ്ടുവന്ന നോർഡ് സിഇ എന്ന 5ജി ഫോൺ ആകട്ടെ, മിഡ്റേഞ്ച് വിപണിയെ പൂർണമായും മറ്റൊരു തലത്തിലേക്ക് വൺപ്ലസിനെ എത്തിക്കുന്നതായിരുന്നു. ജൂലൈയിൽ നോർഡ് 2 എത്തിച്ചത് പ്രീമിയം ഫ്ലാഗ്ഷിപ്പുകളോടു കിടിപിടിക്കുന്ന ഫീച്ചറുകളുള്ള മിഡ് റേ‍ഞ്ച് ഫോൺ ആയിട്ടാണ്. അഫോഡബിൾ വിഭാഗത്തിൽ പ്രീമിയം അനുഭവം പകരാൻ ഈ ഫോണുകൾക്കായി. 

 

പ്രീമിയം ടിവികളുടെ റേ‍ഞ്ചിലും പല വില നിലവാരത്തിൽ മോഡലുകൾ അവതരിപ്പിച്ചു. ട്രൂ വയർലെസ് സ്റ്റീരിയോ ഇയർഫോണുകളായിരുന്നു മറ്റൊരു ഫോക്കസ്. ബഡ്സ്, ബഡ്സ് ഫ്രോ, ബഡ്സ് സീ എന്നിവ വിപണിക്കു പ്രിയങ്കരമായി. വൺ പ്ലസ് ബാൻഡും വൺപ്ലസ് വാച്ചും വഴി വെയറബിൾ രംഗത്തും ബ്രാൻഡ് സാന്നിധ്യമറിയിച്ചു.

 

∙ ഇന്ത്യയിൽ മുതൽ മുടക്ക്

 

ഹൈദരാബാദിലെ ഗവേഷണ വികസന കേന്ദ്രവും രാജ്യത്തെ ഉൽപാദനവും കൂടുതൽ ശക്തിപ്പെടുത്തുകയാണിപ്പോൾ കമ്പനി. സ്മാർട്ഫോണുകളും ടിവിയും ഇന്ത്യയിൽത്തന്നെ നിർമിക്കുകയാണിപ്പോൾ. ഹൈദരാബാദ് കേന്ദ്രം കമ്പനിയുടെ ഉൽപന്ന രൂപകൽപനയിൽ കാര്യമായ പങ്കുവഹിക്കുന്നു. ഹാർഡ്‌വെയറിലും സോഫ്റ്റ്‌വെയറിലും ഈ ഗവേഷണഫലങ്ങൾ കാണാം. നോർഡ് സിഇ, നോർഡ് 2 എന്നിവയുടെ വികസിപ്പിക്കുന്നതിൽ ഹൈദരാബാദിന്റെ പങ്ക് വളരെ വലുതായിരുന്നു.

1000 കോടി രൂപയുടെ മുതൽമുടക്ക് പ്രഖ്യാപിച്ചത് ഇപ്പോഴും നടക്കുകയാണ്. റീട്ടെയിൽ വിൽപനകേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് 100 കോടി മുതൽമുടക്കു പ്രഖ്യാപിച്ചതും ഇപ്പോൾ പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നു.100 എക്സ്പീരിയൻസ് സെന്ററുകൾ, 150 സിറ്റികളിൽ കസ്റ്റമർ സർവീസ് സെന്ററുകൾ എന്നിവ ഇന്ത്യയിൽ തുറക്കും.

 

English Summary: Chip shortage did not affect, the best seller in the premium phone market - OnePlus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com