കേട്ടറിഞ്ഞതിനേക്കാൾ കേമനാണ് ജി60 – വിഡിയോ റിവ്യൂ

moto-g60
SHARE

അഞ്ചു ഫാമിലിയാണ് മോട്ടോറോള സ്മാർട് ഫോൺ വിഭാഗത്തിലുള്ളത്. അതിൽ ഇടത്തരം മോഡലുകളുടേതായ ജി ഫാമിലിയിലെ ബെസ്റ്റ് സെല്ലർ മോഡലാണ് മോട്ടോ ജി 60. മോട്ടോറോള പ്രേമികളെ തൃപ്തിപ്പെടുത്തിയ മോഡൽ കൂടിയാണ് മോട്ടോ ജി 60. 108 മെഗാപിക്സൽ ക്യാമറയാണ് ജി 60 യുടെ ആകർഷണങ്ങളിലൊന്ന്. കേട്ടറിഞ്ഞതിനേക്കാൾ കേമനാണ് ജി60. ഓൺലൈൻ വിപണിയിൽ ഹിറ്റ് ആയി മാറിയ ജി 60 യെ ഒന്ന് അടുത്തു പരിചയപ്പെടാം.

∙ ഫോൺ ഡിസൈനും ഡയമൻഷനും

പൊസിറ്റീവ്: നല്ല കരുത്തുറ്റ ബോഡി, കിടു ഡിസൈനിൽ ബാക്ക് ബോഡി, വാട്ടർ റിപ്പല്ലന്റ് ഡിസൈൻ (ഏതു ഗ്രേഡ് ആണെന്നു മോട്ടറോള പറഞ്ഞിട്ടില്ല)

നെഗറ്റീവ്: ഭാരം കൂടുതൽ, വലുപ്പക്കൂടുതൽ ഉള്ളതുകൊണ്ട് ഒരു കൈ കൊണ്ടുള്ള ഓപറേഷൻ ബുദ്ധിമുട്ടാണ്.

മോട്ടോ ജി 60 കയ്യിലെടുക്കുമ്പോൾ ഒരു മെറ്റൽ ബോഡിയുടെ അതേ ദൃഢത അറിയും. എന്നാലിതു കരുത്തുറ്റ പോളികാർബണേറ്റ് ബോഡിയാണ്. പിന്നിൽ ഫിംഗർപ്രിന്റ് സെൻസർ ഇണക്കിച്ചേർത്ത മോട്ടോയുടെ വിഖ്യാത ലോഗോ. ടൈപ് സി ചാർജിങ് പോർട്ടാണ്. ഫോണിന്റെ അടിവശത്താണ് സ്പീക്കർ. മുകളിൽ ഓഡിയോ ജാക് പോർട്ട്. ബട്ടണുകളെല്ലാം ഒരു വശത്തായി   ക്രമീകരിച്ചിട്ടുള്ളത് ചെറിയ അസൗകര്യമുണ്ടാക്കും. ക്യാമറാ മൊഡ്യൂൾ ബോഡിയിൽ നിന്നുയർന്നിട്ടാണ്.   

കിടിലൻ ബിൽഡ് ക്വാളിറ്റിയാണ് മോട്ടോ ജി 60 യുടേത്. എന്നാൽ, വലുപ്പക്കൂടുതലുള്ളതുകൊണ്ട് അത്ര ഹാൻഡിയല്ല. ഭാരവും കൂടുതലാണ്.

∙ ക്യാമറ

പൊസിറ്റീവ്: നല്ല ഫൊട്ടോഗ്രഫി, പ്രോ മോഡ് മികച്ചതാണ്. ഒട്ടേറെ ഫീച്ചറുകൾ

നെഗറ്റീവ്: വിഡിയോ ക്വാളിറ്റി ശരാശരി

മോട്ടോ ജി 60 യിൽ 108 മെഗാപിക്സൽ ക്യാമറയാണുള്ളത് എന്നു പറഞ്ഞല്ലോ. അത്രയും മെഗാപിക്സൽ ചേരുമ്പോൾ എന്താണു മാറ്റമെന്നു നമുക്കു നോക്കാം. 

moto-g60-camera
മാക്രോ മോഡ്

ക്യാമറാ മൊഡ്യൂളിൽ മൂന്നു ലെൻസുകളുണ്ട്. ആദ്യത്തേത് 108 മെഗാപിക്സൽ ശേഷിയുള്ള സെൻസറിന്റേത്. രണ്ടാമത്തേത് 2 ഇൻ വൺ ലെൻസ് ആണ്. ഇതിനു മാക്രോയും 118 ഡിഗ്രി വൈഡ് ആംഗിൾ ലെൻസിന്റെയും ധർമമാണുള്ളത്. ഈ ലെൻസ് 8 മെഗാപിക്സൽ സെൻസറിന്റേതാണ്. മൂന്നാമത്തേത് 2 മെഗാപിക്സൽ ഡെപ്ത് സെൻസർ. നല്ല പോർട്രെയിറ്റുകൾ എടുക്കാൻ ഈ കുഞ്ഞു സെൻസറിന്റെ ആവശ്യം വരും. 32 മെഗാപിക്സൽ ശേഷിയുള്ളതാണ് സെൽഫി ക്യാമറ. ഇത്രയുമാണ് ക്യാമറാ സ്പെസിഫിക്കേഷൻസ്.

camera-features
സാധാരണ ഫോട്ടോ (100 % സൂം), അൾട്രാ –റെസ് ചിത്രം (100 %)

108 മെഗാപിക്സൽ അൾട്രാ-ഹൈ റസല്യൂഷൻ ക്യാമറ നൽകുന്ന ചിത്രത്തിന്റെ വലുപ്പം മറ്റു സാധാരണ ഫോട്ടോയെക്കാൾ മൂന്നിരട്ടിയാണ്. സാധാരണ ഫൊട്ടോയുടെ സൈസ്  4000 X 3000,   ഫയൽസൈസ് 8 എംബി വരെ. അൾട്രാ-ഹൈ റസല്യൂഷൻ ക്യാമറയിൽ-  12000X 9000, ഫയൽസൈസ് 25 എംബിയ്ക്കു മുകളിൽ.

അൾട്രാ-ഹൈ റസല്യൂഷൻ മോഡ് മെനുവിൽ നിന്നു പ്രത്യേകം എടുക്കണം. ഫയൽസൈസും പിക്സൽ ശേഷിയും കൂടുതലാണ്. പക്ഷേ, നിറം അത്ര ഭംഗിയായി പകർത്തുന്നില്ല ഈ മോഡ് എന്നു പറയാം. ഡീറ്റയിൽസ് അപാരമാണ്. അൾട്രാ-ഹൈ റസല്യൂഷൻ മോഡിൽ ക്യാമറാ ബട്ടൺ അമർത്തുമ്പോൾ കുറച്ചുനേരം കൊണ്ടു മാത്രമേ പടമെടുക്കൂ. 9 പിക്സലുകൾ ചേർത്ത് 2.1 നാനോമീറ്റർ വലുപ്പമുള്ള ഒരു അൾട്രാപിക്സൽ ആക്കി മാറ്റുന്ന തരത്തിലാണ് ക്യാമറ സെൻസർ എന്നു മോട്ടോറോള അവകാശപ്പെടുന്നു. സെൻസറിന്റെ വലുപ്പം കൂടും തോറും ചിത്രങ്ങൾക്കു മിഴിവുണ്ടാകും.

photo-quality-moto-g60
സാധാരണ ഫോട്ടോ (100 %), പ്രോ മോഡ് (100 %)

ഏറെ ഫീച്ചറുകളുണ്ട് ക്യാമറാ മെനുവിൽ. സിനിമാഗ്രാഫ്- ചിത്രത്തിലെ ചില ഭാഗങ്ങൾ നമുക്കു ചലിപ്പിക്കാൻ പറ്റും. സ്പോട് കളറിൽ നമുക്കിഷ്ടപ്പെട്ട നിറം തിരഞ്ഞെടുത്ത് ബാക്ക്ഗ്രൗണ്ട് ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കാം. കട്ട് ഔട്ടിൽ ആൾക്കാരുടെ ബാക്ക്ഗൗണ്ട് കട്ട് ചെയ്തു കിട്ടും. അത്ര പെർഫെക്ട് അല്ല കട്ടൗട്ട്. എങ്കിലും രസകരമാണിത്. 

ഗ്രൂപ്പ് സെൽഫിയിൽ കൂടുതൽ പേരെ ഉൾക്കൊള്ളിക്കാനായി ക്യാമറ ചലിപ്പിക്കാം. പ്രോ മോഡിൽ ഷട്ടർ സ്പീഡ്, ഐഎസ്ഒ, വൈറ്റ് ബാലൻസ് എന്നിവ നമുക്കിഷ്ടപ്പെട്ട രീതിയിൽ ക്രമീകരിക്കാം. ഷട്ടർ സ്പീഡ് 30 സെക്കൻഡ് വരെ പിടിച്ചുവയ്ക്കാം. സ്ലോ ഷട്ടർ ചിത്രങ്ങളിലൂടെ നിങ്ങളുടെ സർഗാത്മകത പുറത്തെടുക്കാം. നല്ലൊരു കുഞ്ഞു ട്രൈപോഡ് കൂടിയുണ്ടാകണം.

cut-out-photo-moto-g60
കട്ടൗട്ട്

∙ വിഡിയോ ക്വാളിറ്റി

30 ഫ്രെയിം പെർ സെക്കൻഡിൽ 4K വിഡിയോ ഷൂട്ട് ചെയ്യാം. ഫുൾഎച്ച്ഡി ആണെങ്കിൽ 60 ഫ്രെയിം പെർ സെക്കൻഡ് ആകും.  വിഡിയോ ക്വാളിറ്റി വളരെ മികവുറ്റതാണ് എന്നു പറയാനാകില്ല. സ്ലോമോഷൻ, ടൈംലാപ്സ് എന്നീ സൗകര്യങ്ങളുണ്ട്. മുൻ-പിൻ ക്യാമറകളിലെ വിഡിയോ ഒരുമിച്ചു രണ്ടു ഫ്രെയിമുകളിലായി ഡ്യൂവൽ ക്യാമറ മോഡിൽ ഷൂട്ട് ചെയ്യാം. പിക്ചർ ഇൻ പിക്ചർ മോഡും ഉണ്ട്. ഇതിൽ ക്യാമറാ ദൃശ്യത്തിൽ ഒരു ബോക്സിൽ മറ്റു ക്യാമറയിലെ ദൃശ്യം പകർത്താം. സ്റ്റബിലൈസേഷൻ മികച്ചതാണ്. ഫ്രെയിം സൈസ് ക്രോപ് ചെയ്ത് ഡിജിറ്റൽ സ്റ്റബിലൈസേഷൻ ആണിതെന്നു പറയേണ്ടതില്ലല്ലോ. ഫോക്കസ് ചെയ്യാൻ കുറച്ചു സമയമെടുക്കുന്നുണ്ട്.

moto-g60-settings

∙ സെക്യൂരിറ്റി

ലെനോവോ തിങ്ക്ഷീൽഡ് ബിസിനസ് ഗ്രേഡ് സെക്യൂരിറ്റിയും ക്ലീൻ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമും കൂടി ചേരുമ്പോൾ മോട്ടോറോളയുടെ സെക്യൂരിറ്റി സംവിധാനം മികച്ചതാകുന്നു. തിങ്ക്ഷീൽഡിന്റെ പ്രവർത്തനം നമ്മൾ അറിയുകയില്ലെന്നാണു കമ്പനി പറയുന്നത്. ആൻഡ്രോയ്ഡ് 11 ആണ് ഓപ്പറേറ്റിങ് സിസ്റ്റം 

∙ 128 ജിബി മെമ്മറി. മെമ്മറി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ വർധിപ്പിക്കാം. ക്വാൾകോം സ്നാപ് ഡ്രാഗൺ 732 ജി പ്രോസസർ ആണ്.  റാം കിൽ ചെയ്യുന്ന വലിയ സൈസ് ഗെയിമുകൾ ഒക്കെ ജി 60 യിൽ കൂളായി ഓടും. 

6000 മില്ലിആംപിയർ ശേഷിയുള്ള ബാറ്ററി. ടർബോപവർ 20 ചാർജിങ് സൗകര്യമുണ്ട്. രണ്ടുദിവസം വരെ ബാറ്ററി നിൽക്കുന്നുണ്ട്. 

moto-g60-photo
സ്പോട്ട് കളർ

∙ സ്ക്രീൻ 

6.8 ഇഞ്ച് എച്ച്ഡിആർ 10 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള ഡിസ്പ്ലേ. 1080 2460 റസല്യൂഷൻ. 396 ഡിപിഐ. നല്ല നിറവും സ്മൂത്ത് സ്ക്രോളിങ്ങുമാണ് ഈ സ്ക്രീൻ നൽകുന്നത്. 85 ശതമാനമാണ് സ്ക്രീൻ ടു ബോഡി റേഷ്യോ. വലിയ സ്ക്രീനിന്റെ  ആസ്പെക്ട് റേഷ്യോ 20.5 9. സിംഗിൾ ഹാൻഡഡ് ഓപറേഷൻ കുറച്ചു ബുദ്ധിമുട്ടാണ്. കാരണം വലിയ സ്ക്രീൻ തന്നെ.

മോട്ടോറോളയുടെ തനതു ഫീച്ചറുകൾ ഏറെയുണ്ട്. ഫോണിന്റെ വിവിധ ചലനങ്ങൾ കൊണ്ട് ഫ്ലാഷ് തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കാം.

moto-g60-

ഈ വിലയിൽ നല്ല ബിൽഡ് ക്വാളിറ്റിയും നല്ല ഫോട്ടോക്വാളിറ്റിയുമുള്ള ഫോൺ നോക്കുമ്പോൾ മോട്ടറോള ജി 60 യ്ക്കു മുൻതൂക്കമുണ്ട്. ആൻഡ്രോയ്ഡ് 11 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ലളിതമായ യൂസർ ഇന്റർഫേസ് ആണ്. സെക്യൂരിറ്റി അപ്ഡേറ്റ്സ് എല്ലാം പെട്ടെന്നു ലഭിക്കും. മോട്ടോറോള എന്ന ബ്രാൻഡിന്റെ മൂല്യം ഒന്നു വേറെ തന്നെ. വില 16499 രൂപ (ഫ്ലിപ് കാർട്ട്)

English Summary: Moto G60 Review

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA