റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യയിലെത്തി, മിതമായ വിലയ്ക്ക് അത്യുഗ്രൻ ഫോണ്‍, വൻ ഓഫറുകളും

Redmi-Note-11T-5G
SHARE

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണക്കാരായ ഷഓമിയുടെ സബ് ബ്രാൻഡായ റെഡ്മിയുടെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിലെത്തി. മിതമായ വിലയ്ക്ക് വാങ്ങാവുന്ന മികച്ച ഫോണായ റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യൻ വിപണിയിൽ തരംഗമാകുമെന്നാണ് കരുതുന്നത്. ഇന്ത്യയിലേക്ക് വരുന്ന ആദ്യത്തെ നോട്ട് 11 സീരീസ് സ്മാർട് ഫോണാണിത്. കഴിഞ്ഞ വർഷം അവതരിപ്പിച്ച റെഡ്മി നോട്ട് 10 രാജ്യത്ത് വൻ വിജയമായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് നോട്ട് 11 പ്രോ, നോട്ട് 11 പ്രോ പ്ലസ് എന്നിവയ്‌ക്കൊപ്പം റെഡ്മി നോട്ട് 11 ടിയും ചൈനയിൽ നോട്ട് 11 ആയി അവതരിപ്പിച്ചത്.

ചൈനയിൽ അവതരിപ്പിച്ച നോട്ട് 11 ന്റെ അതേ ഡിസൈനും ഫീച്ചറുകളും തന്നെയാണ് ഇന്ത്യയിലെ പുതിയ റെഡ്മി ഫോണിനും നൽകിയിരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ അവതരിപ്പിച്ചത് മറ്റൊരു പേരിലെന്ന് മാത്രം. റെഡ്മി നോട്ട് 11ടി 5ജിയുടെ ഇന്ത്യയിലെ വില 6 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയാണ് വില. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയും നൽകണം. ടോപ്പ് എൻഡ് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപയാണ് വില. ഡിസംബർ 7 മുതൽ റെഡ്മി നോട്ട് 11ടി 5ജി വിൽപനയ്‌ക്കെത്തും.

1,000 രൂപ കിഴിവ് ലഭിക്കുന്ന ഒരു പ്രത്യേക ഓഫറും ഷഓമി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്കും ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കും ഇഎംഐ ഇടപാടുകൾക്കും 1,000 രൂപ ഇൻസ്റ്റന്റ് കിഴിവും ലഭിക്കും. ആദ്യം വാങ്ങുന്ന കുറച്ച് പേർക്ക് മാത്രമാണ് ഈ ഇളവുകൾ ലഭിക്കുക.

റെഡ്മി നോട്ട് 11ടി 5ജിയിൽ 90Hz വരെ റിഫ്രഷ് റേറ്റുള്ള 6.6-ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നോട്ട് 10-ൽ ഉപയോഗിച്ചിരിക്കുന്ന അമോലെഡ് സ്‌ക്രീനിന് പകരം റെഡ്മി നോട്ട് 11ടി 5ജിയിൽ ഒരു എൽസിഡി പാനൽ ഉപയോഗിച്ചിരിക്കുന്നു. മധ്യഭാഗത്ത് ഹോൾ പഞ്ച് കട്ട്-ഔട്ടുള്ള ഒരു അഡാപ്റ്റീവ് സിങ്ക് ഡിസ്‌പ്ലേയാണിത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും മീഡിയടെക് ഡൈമെൻസിറ്റി 810 ചിപ്‌സെറ്റും റെഡ്മി നോട്ട് 11ടി 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നു.

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള MIUI 12.5 ഒഎസിലാണ് റെഡ്മി നോട്ട് 11ടി 5ജി പ്രവർത്തിക്കുന്നത്. വെർച്വൽ റാം എക്സ്റ്റൻഷൻ ടെക്‌നോളജിയും ഫോണിൽ ലഭ്യമാണ്. ഇത് റിയൽമി, വിവോ സ്മാർട് ഫോണുകളിൽ കാണുന്ന ഡൈനാമിക് റാം വിപുലീകരണത്തിന് സമാനമാണ്. ഉദാഹരണത്തിന്, റെഡ്മി നോട്ട് 11ടി 5ജിയുടെ 8ജിബി റാം വേരിയന്റിന് സ്‌ക്രീനിൽ ടാസ്‌ക്കുകൾ ആവശ്യമുണ്ടെങ്കിൽ സ്റ്റോറേജിൽ നിന്ന് അധിക 3 ജിബി റാം അനുവദിക്കും.

50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാവൈഡ് ആംഗിൾ ക്യാമറയും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോൺ വരുന്നത്. 16 മെഗാപിക്സലിന്റേതാണ് സെൽഫി ഷൂട്ടർ. 33W പ്രോ ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ആണ് ബാറ്ററി.

English Summary: Redmi Note 11T 5G with 50-megapixel camera launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA